മൂക്കുത്തി

വേനലവധിക്ക് ഇക്കുറി പോയത് വടക്കേ അറ്റത്തേക്ക് . ഔദ്യോഗികം ആയിരുന്നു യാത്ര ,വീണത് വിദ്യയാക്കി . വീടും തറവാടും ഒക്കെ കാണാനും ഒത്തു കൂടാനും വീട്ടുകാരത്തിക്കും സന്തോഷം . അതിലൊരു ദിവസം വിരുന്നു പോയത് കുമ്പള. ഒരു വിളിപ്പാടകലെ ആണ് അനന്തപുരം അമ്പലം. അമ്പലത്തിൽ പോവാനുള്ള തയ്യാറെടുപ്പൊന്നും വേണ്ട ,വൈകീട്ടത്തെ നടത്തം അങ്ങോട്ടാക്കി .

നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പാറക്കൂട്ടവും പുൽമേടുകളും , ഇത്തിരി പച്ചപ്പിന്റെ തുരുത്ത് അവിടവിടെ .
അമ്പലത്തിൽ എത്തിയപ്പോ മനസ്സ് കുളിരുന്ന തണുത്ത കാറ്റും, കൊച്ചലകൾ ഇളകുന്ന വലിയ കുളത്തിലെ വെള്ളത്തിൽ ഒത്ത നടുക്ക് അമ്പലം .





വീട്ടിലേക്കു തിരിച്ചു പോവാൻ ഒരു തിരക്കുമില്ല. സന്ധ്യയാകാശത്തിന്റെ അവസാന തുള്ളിയും നൊട്ടിനുണഞ്ഞിരിക്കാം
പോക്കുവെയിൽ കൊണ്ട് കുളക്കരയിൽ ഏറെ നേരം .
ചുറ്റുവട്ടമൊക്കെ ഒന്ന് നടന്നു കണ്ടു .
എവിടെ ചെന്നാലും നമ്മൾ നമ്മളുടെ പണി മറക്കൂല്ലാലോ .
ഫോട്ടോ എടുത്തു നിന്നപ്പോ കണ്ട രണ്ടു ചെടികൾ , കണ്ണിലുടക്കിയത് അതാണ് .
ഒരെരിക്കും ഒരു മഞ്ഞ അരളിയും .
പണ്ട് പ്രീഡിഗ്രിക്കു ബോട്ടണി പഠിച്ചപ്പോ അല്ല. എം ബി ബി എസ കാലത്ത് കേരളത്തിലെ പോയിസണസ്സ് പ്ലാന്റ്സ് ഏതൊക്കെ എന്ന് പഠിച്ചപ്പോ ഇത്രയും വിചാരിച്ചില്ല .ഒതളങ്ങയും ഈ അരളിയും ഒക്കെ കഴിച്ചു ആല്മഹത്യ ശ്രമിച്ച ഒരു പാട് പേര് പാലക്കാട്ടു നിന്ന് വന്നു കണ്ടപ്പോ ആണീ ഭംഗിയുടെ പുറകിലെ പേടിപ്പിക്കുന്ന കഥ അറിഞ്ഞത് .

നല്ലൊരു വൈകുന്നേരത്തിന്റെ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കെ ഇത്തിരി സയൻസ് മനസ്സിൽ വന്നു. ഈ എരിക്കു അരളിയെ വെച്ച് നോക്കുമ്പോ പാവം. വെളുത്ത പാല് കണ്ണിൽ ആയാൽ കേടു വരും. വിഷം ഉണ്ട് എങ്കിലും അരളിയുടെ അടുത്തെവിടെയും എത്തില്ല.
അരളിയുടെ ഒരു കായ മതി ഹൃദയത്തിന്റെ പ്രവർത്തി അപ്പാടെ നിലക്കാണ്
ഇതൊക്കെ ഓർത്തിരിക്കെ വീട്ടുകാരി എത്തി.
"ഏയ് , ഇതെന്ത് കൂത്ത് . രണ്ടു മിനുട്ടു മുൻപ് മൂക്കത്ത മൂക്കുത്തി ഇല്ലായിരുന്നല്ലോ .
അതിന്റെ രഹസ്യം , എരുക്കിന്റെ പൂവ് കാട്ടി പറഞ്ഞു തന്നു.
"ദാ ഇത് കണ്ടോ ,പൂവിന്റെ നടുവിലെ നക്ഷത്രക്കമ്മലുകൾ "


കുട്ടിക്കാലത്തു ഈ നക്ഷത്രങ്ങൾ പൂവിന്റെ അറ്റത്തു നിന്ന് പൊട്ടിച്ചു മൂക്കുത്തി വെച്ച് നടന്ന കഥ .
അപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മയിൽ വന്നത് , കാലിൽ തറച്ച മുള്ളെടുക്കാൻ "എരുക്കിന്റെ പാല് വെച്ചാൽ മതി
വേഗത്തിൽ പോരും എന്നൊരു കൂട്ടുകാരൻ പറഞ്ഞതും അത് പ്രയോഗിച്ചതും.
നാട്ടുമ്പുറത്തുകാർ ഞങ്ങൾക്ക് അന്നൊന്നും ചെരിപ്പുണ്ടായിരുന്നില്ല .
അന്നൊക്കെ മുട്ട് കാലും പൊട്ടിച്ചു ചോരയൊലിപ്പിച്ചു നടന്നപ്പോ മുറിവായിൽ എന്തൊക്കെ ഇലകൾ പറിച്ചു തേച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് അപ്പയുടെ ഇളം തിരി ,തെങ്ങിൻ മണ്ടയിൽ നിന്ന് നേരിയ പാട മാന്തിയെടുത്തു ഒക്കെ പ്രയയോഗിച്ചിരുന്നു .
ഇതും അത് പോലെ , വെറുമൊരോർമ്മ.

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി