പ്രതിരോധ കുത്തിവെപ്പുകൾ വലിയവരിൽ
വരും നാളുകളിൽ നാടിന്റെ ആരോഗ്യത്തിനു ഏറ്റവും വലിയ ഭീഷണി ആവുക എന്താവും എന്ന ചോദ്യത്തിന് 'ജീവിതശൈലീരോഗങ്ങൾ' എന്ന് ആവും ഉത്തരം. നാല് പതിറ്റാണ്ടുകൾ മുൻപ് പകർച്ചവ്യാധികൾക്കായിരുന്നു ഈ സ്ഥാനം. ഇന്ന് പകർച്ചേതര വ്യാധികൾ എത്രയോ കൂടിയിരിക്കുന്നു എന്നത് സത്യം. പക്ഷെ ഈ രണ്ടാം സ്ഥാനക്കാരനെ അങ്ങനെ നിസ്സാരവൽക്കരിക്കാൻ വരട്ടെ.പ്രായമായവരുടെ മരണത്തിൽ ഇരുപത്തി അഞ്ചു ശതമാനം കേസുകളിലും പകർച്ചവ്യാധികൾ നേരിട്ടോ അല്ലാതെയോ കാരണമാവുന്നു .കേട്ട് കേട്ട് പേര് മനസ്സിൽ പതിഞ്ഞ പല പകർച്ചവ്യാധികളും പഴംകഥയായപ്പോൾ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടു പുതിയവ എത്തുന്നു.പഴയ ചിലതു കളംമാറി ചവിട്ടി പുതിയ രീതിയിൽ ഇവിടെ നിലയുറപ്പിക്കാൻ ശ്രമിക്കുന്നു. പകർച്ച വ്യാധികൾക്കു എങ്ങിനെ തടയിടണം ? പരിസര ശുചിത്വം, ശുദ്ധ ജലം ആഹാരം, കൊതുകും എലിയും പോലെ രോഗപകർച്ചക്കു ഇടയാക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുക എന്നതൊക്കെ ആണ് ശരിയായ പ്രതിവിധി.എങ്കിലും ' സുരക്ഷിതമായ കുടിവെള്ളവും ആഹാരവും' പരിസര ശുചിത്വവും നേടുന്നതിൽ നമ്മൾ വിജയിച്ചില്ല. ഇനിയങ്ങോട്ട് അതങ്ങ...