scarabiasis
ഇത്തിരി അപ്പിക്കഥകൾ ആണ് കേട്ടോ. അറുപതുകളുടെ തുടക്കം . അക്ഷരങ്ങൾ കൂട്ടിവായിച്ചു തുടങ്ങുന്നേ ഉള്ളൂ. ചേച്ചിമാർക്കൊപ്പം പാട്ടും കഥകളും ഒക്കെ ഉണ്ടെങ്കിലും ശാസ്ത്രവും അതിന്റെ രീതികളും ഒന്നും ഇല്ല. "ചെരിപ്പിട്ടു നടക്കണം ,പൊതു സ്ഥലത്തു കാര്യം സാധിക്കരുത് "എന്നൊന്നും അധികം ആരും പറയാൻ ധൈര്യം കാണിച്ചിരുന്നില്ല. വിശാലമായ തൊടിയും മുറ്റവും ഒക്കെ തന്നെ കക്കൂസ്. വലിയവർ ഇത്തിരി കൂടി അകലേക്ക് മാറും എന്നേ ഉള്ളൂ . കാലത്തെണീറ്റു മുറ്റത്തിനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അപ്പിക്കുഞ്ഞൻമ്മാരെ നിക്ഷേപിച്ചത് കോരി എടുക്കാൻ കയ്യിൽ ചകിരിയും കൊണ്ട് 'അമ്മ പുറകെ ഉണ്ടാവും . എവിടെ നിന്നെന്നറിയില്ല ഒന്ന് രണ്ടു മണിയൻ ഈച്ചകൾ ഹെലികോപ്റ്ററിൽ പറന്നിറങ്ങും . ചിലപ്പോ അമ്മ കൂടെ എത്താൻ വൈകിയാൽ പുറകെ കൂടുന്ന “ടോമി “ ഒരു നേരത്തെ വിശപ്പടക്കും .അതും കഴിഞ്ഞു ഒടുക്കം സ്നേഹത്തോടെ ഒന്ന് നക്കും .നായുടെ നാക്കിന്റെ വൃത്തിയും ഭംഗിയും ഒന്ന് വേറെ തന്നെ . ഫോട്ടോ (https://goo.gl/images/Cy9PDh ) ബാല്യത്തിലെ ഈ വിസർജ്ജനാസ്വാദന ഓർമ്മകൾ പിന്നെ ഓർമ്മയിൽ വന്നത് എൺപതുകളിൽ . പീഡിയാട്രിക്‌സിൽ പീജി വിദ്യാർത്ഥി ആയി...