നാക്കിന്റെ കെട്ട് (tongue tie )

"വാണീ ദേവി വന്നു വിളങ്ങിടേണം നാവിൻ തുമ്പിൽ " നാവെന്ന വാക്കു കേൾക്കുമ്പോ ഒരു മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നതൊരു സരസ്വതി സ്തുതി ആയിരിക്കും.ജാതി മതത്തിനതീതമായി തന്നെ. അഴീക്കോട് മാഷെപ്പോലുള്ള പ്രഭാഷക പ്രതിഭകളുടെ ചന്തകൾ , നമ്മുടെ സ്വന്തം ദാസേട്ടന്റെ,റഫീസാഹേബിന്റെ ,എം എസ സുബ്ബലക്ഷ്മിയുടെ സംഗീതം നമ്മുടെ കാതുകളിൽ മഴയായ്‌പെയ്തതും, അവരുടെ അനുഗ്രഹീത നാവുകളിൽ നിന്ന്. മൗനങ്ങളിൽ , പല്ലുകളുടെ വേലിക്കെട്ടിനകത്തു ഒരു പിടക്കോഴിയെകൂട്ട്പൊരുന്നയിരിക്കുന്ന നാവ്, പൊടുന്നനെ ഒരു പ്രഗല്ഭ നർത്തകന്റെ ചടുലതയോടെ ചലിക്കും. ഗോൾ പോസ്റ്റ് കാക്കുന്ന ഗോളിയെ പോലെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്കു കുതിച്ചു മറിയും. ഒപ്പം ചേരുന്ന മറ്റു രണ്ടു കലാകാരൻമാർ ആയ ചുണ്ടുകൾക്കും അണ്ണാക്കിനും ഒപ്പം പരസ്പരം ആസ്വദിച്ചു താളമറിഞ്ഞു , ഇത്തിരി താഴെ തൊണ്ടയിൽ നിന്ന് ഉറവെടുക്കുന്ന മനോഹര ശബ്ദത്തിൽ നിന്ന് വാക്കുകൾക്കു ജന്മം നൽകും. വാക്കുകൾ കൊണ്ട് മായാ പ്രപഞ്ചം ഒരുക്കുക മാത്രമല്ല, വേരൊരുപാട് വ്യത്യസ്ത ജോലികൾ കൂടിയുണ്ട് മൂപ്പർ...