BCG Adenitis

താഴെ കൊടുത്തിട്ടുള്ള ഫോട്ടോകൾ പല കുട്ടികളുടെ ആണ്. പലപ്പോഴായി എടുത്തിട്ടുള്ളവ. പല പ്രായത്തിലുള്ള കുട്ടികളുടെ. ഇതിൽ മൂന്നു മാസം പ്രായമുള്ളവനുണ്ട്.ഏറ്റവുമൊടുവിൽ വന്നയാൾക്കു ഒൻപതു മാസം ആണ് പ്രായം. എല്ലാവര്ക്കും പൊതുവായുള്ള കാര്യം ഒരു മുഴയാണ്. പലർക്കും അത് കക്ഷത്തിൽ ആണ്.ചിലർക്ക് തോളെല്ലിന് മേലെ,ചിലർക്ക് തോളെല്ലിന് താഴെ. ഇത് രണ്ടും അല്ലാതെ ബി സി ജി എടുത്ത ഭാഗം പാണപ്പഴം പോലെ മഞ്ഞനിറത്തിൽ പഴുപ്പ് കെട്ടിയ രീതിയിൽ. ഒരു കാര്യം പ്രത്യേകം എടുത്തു പറയണം. പഴുപ്പും കുരുവും ഒക്കെ വരുമ്പോൾ നമ്മൾ വേദന കൊണ്ട് പുളയും, പക്ഷെ അതൊന്നും ഇവർക്ക് ബാധകമേ അല്ല. ഒന്ന് നോക്കാൻ കൂടി സമ്മതിക്കാതെ നമ്മളുടെ സ്റ്റെത്തും പേനയും പിടിച്ചു വലിച്ചു കളിയും ബഹളവും. ഇങ്ങനെ ഒരു കാര്യം മൂപ്പർക്ക് പുല്ലു വില.നമ്മൾ അതൊന്നു തൊട്ടാലും ഞെക്കിയാലും ഒന്നും കാര്യമായ ബഹളവും കരച്ചിലും ഒന്നുമില്ല. എല്ലാരും പ്രായത്തിനനുസരിച്ചു തൂക്കമുണ്ട്,ബുദ്ധിവികാസത്തിനും ഒരു പ്രശ്നവും ഇല്ല , കുസൃതിക്കു ഒരു കുറവും ഇല്ല. ചിലരൊക്കെ ഒന്നും രണ്ടും മൂന്നും കോഴ്സ് മരുന്ന് കഴിച്ചവരാണ്. ഒന്ന് രണ്ടു പേര് ഇത് കുത്തിപരിശോധിച്ചു റ്റീബി...