kawasaki disease

ഇവിടത്തെ കുറിപ്പുകളിൽ പലതും കുഞ്ഞുങ്ങളിൽ സാധാരണ ഉണ്ടാവുന്ന പ്രശ്നങ്ങൾ, അതേക്കുറിച്ചു അമ്മമാരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എന്ന രീതിയിൽ ആയിരുന്നു. പക്ഷെ ഇക്കുറി ഒരു മാറ്റം . അധികമാരും കേട്ടിട്ടില്ലാത്ത ഒരു കാര്യം. 'കവാസാക്കി ഡിസീസ്' "ഇയാൾക്കിതെന്തിന്റെ കേടാ.മറ്റെന്തൊക്കെ കാര്യങ്ങൾ പറയാനിരിക്കുന്നു. 'കേട്ട് കേൾവി ഇല്ലാത്ത ,മാലോകരാർക്കും ഉപകാരം ഇല്ലാത്ത' ഒന്നിനെ കുറിച്ച് പറഞ്ഞു ബോറടിപ്പിക്കണോ? അതാണെങ്കിൽ ,കടിച്ചാൽ പൊട്ടാത്തൊരു പേരും". "വേണം.നിങ്ങളും കൂടി കേട്ടിരിക്കണം ഇതേക്കുറിച്ചു." അങ്ങനെ പറയാൻ രണ്ടുണ്ടു കാരണങ്ങൾ. ആദ്യത്തേത് കോവിടുമായൊരു ബന്ധം? കോവിഡ് മഹാമാരി ലോകമാസകലം ഭീതി പരത്തുമ്പോൾ, ചികിത്സാ രീതികളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തപ്പോ ബ്രിട്ടനിലെ ഡോക്ടർമാർ ഒരു കാര്യം ശ്രദ്ധിച്ചു. കുട്ടികളിൽ അപൂർവ്വമായി കാണുന്ന കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ ഒരു പാട് പേര് അഡ്മിറ്റ് ആവുന്നു. അതാണെങ്കിലോ മിക്കപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ. സമാന അനുഭവങ്ങൾ പിന്ന...