പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ്

ഇന്നലെ ഒരു സുഹൃത്തിന്റെ ചോദ്യത്തിന് ഉത്തരം കൊടുത്തപ്പോഴാണ് തോന്നിയത്. ഇത്തരം ഒരു ചോദ്യം ആദ്യമായാണല്ലോ. ഇതിനു കൊടുത്ത ഉത്തരം മറ്റുള്ളവരും കൂടി അറിയുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ,എന്തെങ്കിലും തരത്തിൽ ഉള്ള വാക്സിനുകൾ കൊടുക്കുന്നവർ. ഞങ്ങൾ ഡോക്ടർമാർ ഇത്തരത്തിൽ ഒരു പാട് ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നു. ശരിക്കും ഉടക്ക് ചോദ്യങ്ങൾ. ചോദ്യങ്ങളിൽ ചിലതു വളരെ ന്യായമായത് . നമ്മൾ ഡോക്ടർമാർ പലപ്പോഴും ആലോചിക്കാത്തതാവും പക്ഷെ സത്യത്തിൽ അതേക്കുറിച്ചു ജനത്തിന് മുഴുവനായി ബോധ്യപ്പെടാത്തതോ ,ലേശം പേടി മനസ്സിൽ ബാക്കി ഇരിക്കുന്ന കാര്യങ്ങളോ ആവും. അതിനു ശരിയായി തന്നെ മറുപടി കൊടുക്കണം. മറ്റു ചിലരുണ്ട്. മിക്കവാറും വാക്സിൻ വിരോധികൾ. വാക്സിനുകളെ എങ്ങനെ ഇകഴ്ത്തി കാട്ടാം , അതിന്റെ വിശ്വാസ്യത എങ്ങനെ തകർക്കാം എന്ന് മാത്രം ലാക്കാക്കി വെറുതെ ചോദിക്കുന്ന ചോദ്യങ്ങൾ. എന്റെ സുഹൃത്തിന്റെ ഈ ചോദ്യം ശരിക്കും ഉത്തരം അർഹിക്കുന്നത് . ചിലപ്പോ അത്തരം ചോദ്യങ്ങൾക്കു എങ്ങനെ ശാസ്ത്രീയമായ വിശദീകരിക്കാം എന്ന് ഈ മേഖലയിലെ ചെറുപ്പക്കാർക്ക് ഉപകാരപ്പെടുന്നത് " പത്തു വയസ്സുകാരന് റൂബെല്ല (ജർമൻ മീസിൽസ് ) ഡയഗ്‌നോസ് ചെയ്തു. എഴുപ...