ദാനം

( നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന നീര്‍മാതളത്തിന്റെ സുഗന്ധം ബാക്കി വെച്ചു കടന്നു പോയ കഥാകാരി . മനസ്സില്‍ തോന്നിയത് മറയില്ലാതെ പറഞ്ഞപ്പോ ഒരു പാട് നെറ്റികള്‍ ചുളിഞ്ഞു. "ഇങ്ങനെ ഒക്കെ പറയാമോ ? ചിന്തിക്കുന്നതും ചെയ്യുന്നതും എല്ലാം ഇങ്ങനെ ഒക്കെ പറയാന്‍ തുടങ്ങിയാല്‍ ? പക്ഷെ ആ തുറന്നു പറച്ചിലുകള്‍ , അതിന്റെ മധുരം ഈ മലയാളക്കരയും മാലോകരാകെയും കഴിഞ്ഞു പോയ ഒരു കാലഘട്ടം മുഴുവന്‍ ആസ്വദിക്കുകയായിരുന്നു . ആ തന്റേടവും ആര്‍ജവവും അക്ഷരങ്ങളിലൂടെ പകര്‍ന്നു കിട്ടിയ ആയിരങ്ങളില്‍ ഒരാളായത് ആണ് .കീഴെ എഴുതുന്ന ഇത്തിരി വാക്കുകള്‍ക്കു ,പ്രചോദനമായത് ) *********************************************************** എഴുപതുകളുടെ അവസാനം , കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു വൈദ്യ വിദ്യാര്‍ഥി . യൌവ്വനത്തിന്റെ ഉച്ച നേരം .നാലാം വര്‍ഷത്തില്‍ സ്ത്രീ രോഗങ്ങളുടെ വിഭാഗത്തില്‍ പോസ്റ്റിങ്ങ് ആയിരുന്നു .കാലത്ത് രോഗികളുമായി ഇടപഴകി , കേസ് ചര്‍ച്ച ചെയ്ത് കഴിഞ്ഞ , തിരിച്ചു നടന്നു ഹോസ്റലില്‍ . ഉച്ചക്ക് മുന്‍പ് വന്നാല്‍ ചെറിയ ഒരു ...