spanish fly

മർമ്മം അറിയുന്നൊരു നമ്പൂരിയുടെ കഥ കേട്ടിട്ടുണ്ട് പണ്ട്. വേലി ചാടി ഇല്ലത്തെ തൊടിയിലേക്കു വന്നു, തിന്നു മുടിക്കുന്ന പയ്യിനെ ഓടിക്കാൻ നോക്കിയപ്പോ കാര്യസ്ഥൻ രാമൻ സ്ഥലത്തില്ല. പാവം നമ്പൂരിശ്ശൻ തന്നെ ഒരു വടിയുമായി പയ്യിന്റെ പുറകിൽ എത്തി അടിക്കാൻ ഓങ്ങി. “എവിടെ അടിക്കും? .നോക്കുന്നിടത്തൊക്കെ മർമ്മം. ”ഇനി അതിന്റെ പാപം കൂടി വേണ്ടാന്ന് “ കരുതി തിരിയെ പോരുമ്പോഴേക്കും രാമൻ എത്തി.പയ്യെ പൊതിരെ തല്ലി വേലിയും കടത്തി ഓടിച്ചു വിട്ട കഥ. അത് പോലെ ഇത്തിരി ഒക്കെ അറിയുന്ന ആൾ ആയതു കൊണ്ട് മാത്രം മനസ്സിലെ ചിന്തകൾ വേലിയും പൊളിച്ചു പോയ കാര്യം പറയാം. അടുക്കളയിലേക്കു വേണ്ട ഇത്തിരി കാര്യങ്ങൾ വാങ്ങി സാവകാശം ആണ് വൈകീട്ടത്തെ നടത്തം പതിവ്. ഇത്ര മിനുട്ടിൽ ഇത്ര കിലോമീറ്റർ എന്ന രീതിയിൽ ആകണം എന്നൊരു നിയമം അങ്ങ് മറക്കും.വഴിയിലെ കായും പൂവും ഒക്കെ നോക്കി പക്ഷികളുടെ കൂവൽ കേട്ടൊരു യാത്ര. എന്തൊക്കെയോ തിരക്കുകൾ വന്നു പെട്ടത് കൊണ്ട് ഇന്ന് നടത്തം മുടങ്ങി. എന്നാൽ വീട്ടു സാമാനങ്ങൾ വാങ്ങണം താനും. വൈകീട്ടത്തെ നടത്തം ഇന്ന് സ്‌കൂട്ടറിൽ ആയി. തിരിയെ വരുമ്പോ സന്ധ്യ കഴിഞ്ഞു ഇരുട്ട് പടർന്നിരുന്നു. .വഴിയോ...