നമ്മുടെ പിഴവുകൾ

ആശുപത്രി വരാന്തയും കഴിഞ്ഞു കോണിപ്പടിയും കയറി ഒന്നാം നിലയിൽ കാലെടുത്തു വെച്ചേയുള്ളൂ. ഒരു പെൺകുട്ടിയുടെ എളിയിൽ ഇരിക്കുന്ന ഇയാളെ കണ്ടതും ഞാൻ നിന്നു. പ്രൊഫെസ്സർ എന്നൊക്കെ പറയുമ്പോ ,ജനങ്ങളുടെമനസ്സിൽ ഒരു ചിത്രമുണ്ട് കാറിൽ നിന്നിറങ്ങി നേരെ മുറിയിലേക്ക്, വശത്തുള്ളതൊന്നും നോക്കാതെ കാണാതെ, കോട്ടും സൂട്ടും ചുളിവ് പോകാതെ ഒരു പെട്ടിയും ചിലപ്പോ ഒരു ഫ്ലാസ്കും. എന്തിനാവും ഫ്‌ളാസ്‌ക് എന്നല്ലേ. ഇടയ്ക്കു കുടിക്കാൻ. ചായ. മറ്റുള്ളവർക്കൊപ്പം ചായപ്പീടികയിൽ പോയി നമ്മളുടെ വില കളയരുത്. പോട്ടെ ഇത്രക്കും സായിപ്പ് ശൈലി ഇല്ല എങ്കിലും ഒരു വിധം സാമാന്യ മര്യാദ ഒക്കെ ഉള്ളവർ ആവും പ്രൊഫെസ്സർ മാർ എന്നൊരു ധാരണ ഉണ്ട്. പക്ഷെ .... ചുറ്റും നോക്കി ജനാലയിലൂടെ തുപ്പുന്നോരുടെ നേരെ കയർത്തു, ബീഡി കുറ്റി കയ്യിൽ പിടിച്ചോരെ തെറി പറഞ്ഞു , കോന്തലയിൽ കെട്ടി വെച്ച മുറുക്കാൻ അമ്മൂമ്മമാരെയും കയ്യിൽ നിന്ന് പിടിച്ചു വാങ്ങി, കുപ്പിയിൽ പാല് കൊടുക്കുന്ന അമ്മമാരുമായി കലഹിച്ചു പോവുന്നൊരാൾ എന്തായാലും ഈ പദം മനസ്സിൽ ഉണർത്തുന്ന ഒരു ചിത്രത്തിൽ നിന്ന് ഏറെ അകലെ ആവും. എന്തായാലും ഈ കുഞ്ഞിനെ കണ്ടപാടെ ...