അപ്പി പുരാണം

1.1 .2018 https://www.flickr.com/photos/90417577@N00/3081501093/ കൊല്ലം പിറക്കുന്ന ഒന്നാം തീയതി ആയിട്ട്. എല്ലാരും നല്ല വാക്കുകളും നല്ല കാര്യങ്ങളും പറയുമ്പോ ആരും ഒരിക്കലും നല്ലതു പറയാത്ത ഒരാളുടെ മനോവിഷമം ഞാൻ മനസ്സിലാക്കി. പേര് കേൾക്കുമ്പോ നമ്മൾ അറപ്പോടെ തലത്തിരിക്കുന്ന , കണ്ടാൽ മൂക്ക് പൊത്തി മാറിപ്പോകുന്ന ഒരു പാവത്തിന്റെ സങ്കടം കാണാതെ പോവരുതല്ലോ. അങ്ങനെ ഒരാളിന്റെ കഥ പറയാം ഈ പുതുവത്സര ദിനത്തിൽ . അപ്പിപുരാണം. “വല്ലഭനു പുല്ലും ആയുധം” കൊച്ചുന്നാളിൽ സ്‌കൂളിൽ ചേർക്കും മുന്നേ തന്നെ ഒരു പാട് കടംകഥകളും പഴംചൊല്ലുകളും ആയിരുന്നു കേട്ടത് . .മൂത്തവർ ചേച്ചിമാർ സ്‌കൂളിൽ നിന്ന് വരുമ്പോ കൊണ്ട് വരുന്ന കൊച്ചറിവുകളും പാട്ടുകളും കഥകളും ഒക്കെ വൈകുന്നേരങ്ങളിൽ ഉറങ്ങുവോളം ആസ്വദിച്ചു കേൾക്കും . ഗുണകോഷ്ട്ടവും അതിലെ പെരുക്കപ്പട്ടികയും എല്ലാം കാണാപ്പാഠം . അന്ന് കേട്ടൊരു പഴംചൊല്ലാണ് ഇതും .കാലമങ്ങു പോയപ്പോ ഇമ്മിണി ബല്യ ആളായപ്പോ അതങ്ങു മറന്നു. പഴഞ്ചൊല്ലിലെ പതിരില്ലായ്മ ബോധ്യം വന്നത് മെഡിക്കൽ കോളേജിലെ ചില അധ്യാപകരുടെ ഒപ്പം നേരം ചെലവഴിച്ചപ്പോ ..സായിപ്പിന്റെ നാട്ടിൽ പഠിച്ചു വലിയ കോട്ടും സൂട്ടും ഒക...