kawasaki disease
ഇവിടത്തെ കുറിപ്പുകളിൽ പലതും കുഞ്ഞുങ്ങളിൽ സാധാരണ ഉണ്ടാവുന്ന പ്രശ്നങ്ങൾ, അതേക്കുറിച്ചു അമ്മമാരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എന്ന രീതിയിൽ ആയിരുന്നു.
പക്ഷെ ഇക്കുറി ഒരു മാറ്റം.
അധികമാരും കേട്ടിട്ടില്ലാത്ത ഒരു കാര്യം.
'കവാസാക്കി ഡിസീസ്'
"ഇയാൾക്കിതെന്തിന്റെ കേടാ.മറ്റെന്തൊക്കെ കാര്യങ്ങൾ പറയാനിരിക്കുന്നു. 'കേട്ട് കേൾവി ഇല്ലാത്ത ,മാലോകരാർക്കും ഉപകാരം ഇല്ലാത്ത' ഒന്നിനെ കുറിച്ച് പറഞ്ഞു ബോറടിപ്പിക്കണോ? അതാണെങ്കിൽ ,കടിച്ചാൽ പൊട്ടാത്തൊരു പേരും".
"വേണം.നിങ്ങളും കൂടി കേട്ടിരിക്കണം ഇതേക്കുറിച്ചു."
അങ്ങനെ പറയാൻ രണ്ടുണ്ടു കാരണങ്ങൾ.
കോവിഡ് മഹാമാരി ലോകമാസകലം ഭീതി പരത്തുമ്പോൾ, ചികിത്സാ രീതികളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തപ്പോ ബ്രിട്ടനിലെ ഡോക്ടർമാർ ഒരു കാര്യം ശ്രദ്ധിച്ചു.
കുട്ടികളിൽ അപൂർവ്വമായി കാണുന്ന കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ ഒരു പാട് പേര് അഡ്മിറ്റ് ആവുന്നു.
അതാണെങ്കിലോ മിക്കപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ.
സമാന അനുഭവങ്ങൾ പിന്നീട് ഇറ്റലിയിൽ നിന്നും അമേരിക്കയിൽ നിന്നും ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇപ്പറഞ്ഞ കാവസാക്കി എന്ന രോഗം ഒരു പകർച്ച വ്യാധി ആണോ എന്ന് തന്നെ തീർച്ച ഇല്ലാത്ത ഒരവസ്ഥയിൽ ഇതൊരു വഴിത്തിരിവായേക്കാം.
ഇതിനു കൊറോണയുമായി എന്തെങ്കിലും തരത്തിൽ ബന്ധം ഉണ്ടാവുമോ?
ഒന്നും അങ്ങ് തീർത്തു പറയാറായിട്ടില്ല.
" അങ്ങനെ ഒരു നിരീക്ഷണം ഉണ്ടായി, പക്ഷെ നിഗമനം?
വേണ്ട ,തിടുക്കം വേണ്ട.ഇത്തിരി കൂടി ക്ഷമി "
കോവിഡ് കാലഘട്ടത്തിലും ഒരു പക്ഷെ കോവിഡാനന്തര നാളുകളിലും ഈയൊരു കാര്യത്തിന് പ്രസക്തി ഏറും.
രണ്ടാമത്തെ കാരണം,
ഇപ്പറഞ്ഞ കവാസാക്കി ഡിസീസ് അറുപതു കൊല്ലം മുൻപ് ആദ്യം റിപ്പോർട്ട്ചെയ്ത മഹാൻ Tomisaku kawasaki ഈ ജൂൺ ഏഴാം തീയതി ലോകത്തോട് വിട പറഞ്ഞു. അത്ര നേരത്തെ എന്ന് പറയാൻ ആവില്ല .തൊണ്ണൂറ്റി അഞ്ചാം വയസ്സിൽ.
"അപ്പോഴും പറഞ്ഞില്ല.കാവസാക്കിഡിസീസ് എന്താണെന്നു "
ഈ പറഞ്ഞ കാവസാക്കി എന്ന രോഗത്തെക്കുറിച്ചു ഞാനും ഞങ്ങളിൽ പലരും അറിയുന്നത് തന്നെ ഇദ്ദേഹം ഇത് കണ്ടെത്തി ഒരു കാൽ നൂറ്റാണ്ട് കഴിഞ്ഞ ശേഷം.
അതിനിപ്പുറവും അധികം കേസുകളും ഏഷ്യയിൽ ആണ് പടിഞ്ഞാറൻ രാജ്യങ്ങളെക്കാളും.
"അപ്പോ പണ്ടൊന്നും നമ്മുടെ നാട്ടിൽ ഇതുണ്ടായിരുന്നില്ലേ . ഇതൊരു പുതിയ അസുഖം ആണോ?"
"അല്ല. ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് നമ്മളാരും ബോധവാന്മാരായിരുന്നില്ല എന്നതാണ് വാസ്തവം.ഒറ്റ നോട്ടത്തിൽ അഞ്ചാം പനിക്കു സമാനം ആയ ലക്ഷണങ്ങൾ ആയതു കൊണ്ട് അന്ന് ഞങ്ങളിൽ പലരും അങ്ങനെ എന്തെങ്കിലും ആയി കരുതി ഡയഗ്‌നോസ് തെറ്റിപ്പോയതാവാൻ സാധ്യത ഉണ്ട്. ഈയൊരു കാര്യത്തെ കുറിച്ച് ഞങ്ങൾ അന്ന് കേട്ടിട്ടും ഇല്ല ".
അറുപതുകളിൽ ഇദ്ദേഹം ടോക്യോവിൽ റെഡ് ക്രോസ് ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടർ ആയിരുന്നു.
ദീർഘനാൾ നീണ്ടു നിൽക്കുന്ന പനിയും അത് വരെ കണ്ടിട്ടില്ലാത്ത ചില ലക്ഷണങ്ങളും ഉള്ള കുറെയേറെ കുട്ടികളെ അദ്ദേഹം ശ്രദ്ധിച്ചു.
"ഇതിതുവരെ കണ്ട ഒന്നല്ലല്ലോ ?എന്തോ ചില പ്രത്യേകതകൾ".
അൻപതോളം കുട്ടികളെ സസൂക്ഷം പഠിച്ചു ഇതൊരു പുതിയ അസുഖം ആണെന്ന് ഉള്ള പഠനം പ്രസിദ്ധീകരിച്ചു.തൊള്ളായിരത്തി അറുപത്തി ഏഴിൽ.
ആദ്യമൊക്കെ ഈ ജപ്പാൻകാരന്റെ നിരീക്ഷണങ്ങൾ ഏറെ പുച്ഛത്തോടെ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾ കണ്ടതെങ്കിലും പതിയെ പുതിയ പഠനങ്ങൾ ഈ ദിശയിൽ ഉണ്ടായി.
കാവസാക്കി ഡിസീസ് അംഗീകരിക്കപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ നോയൽ നാരായണൻ (1997)ആണ് കേരളത്തിൽ (ഇന്ത്യയിലെ തന്നെ ആദ്യ കേസ് സീരീസ്) റിപ്പോർട്ട് ചെയ്തത്.
അങ്ങനെ ഒന്ന് ഇവിടെയും ഉണ്ടെന്നു പതിയെ പതിയെ നമ്മൾ തിരിച്ചറിഞ്ഞു.
ഇപ്പൊ കുട്ടികളുടെ ഡോക്ടർമാർ ഞങ്ങൾ ഈയൊരു സാധ്യത നേരത്തെ തന്നെ സംശയിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.
നേരത്തെ തിരിച്ചറിയാതെ പോയാൽ എന്താണ് കുഴപ്പം?
പറയാം.
ആദ്യം രോഗ ലക്ഷണങ്ങളെ കുറിച്ച് ആദ്യം പറയട്ടെ.
അഞ്ചാം പനിക്കാര് കുട്ടികളെ നമ്മൾ അറിയും.
പനിയും മൂക്കൊലിപ്പും ചുമയും ആയി തുടങ്ങി പിറ്റേന്നാവുമ്പോ കണ്ണ് ചുവന്നു മേലാകെ തരി പോലെ പൊന്തി മൂന്നാലു ദിവസം ഉറങ്ങാതെ വാശിപിടിച്ചു കരയുന്ന കുട്ടി.
പനിയും മൂക്കൊലിപ്പും ചുമയും ആയി തുടങ്ങി പിറ്റേന്നാവുമ്പോ കണ്ണ് ചുവന്നു മേലാകെ തരി പോലെ പൊന്തി മൂന്നാലു ദിവസം ഉറങ്ങാതെ വാശിപിടിച്ചു കരയുന്ന കുട്ടി.
ഏകദേശം ഇത് പോലെ തന്നെ.
അഞ്ചു വയസ്സിനു താഴെ ഉള്ള കുട്ടികൾ ആണ് മിക്കപ്പോഴും
ആറു മാസം പ്രായം ഉള്ളവരിൽ തീരെ കുറവാണെന്നു ആയിരുന്നു ഇത് വരെ കരുതിയിരുന്നത്. പക്ഷെ ഇവരിൽ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോവുന്നതാണ് എന്ന് തോന്നും വിധം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അഞ്ചാം പനിയുമായി തട്ടിച്ചു നോക്കുമ്പോ ഇത്തിരി വ്യതാസങ്ങൾ.
- ചുണ്ടുകൾ ചെമ്പരത്തി പൂവ് പോലെ ചോപ്പ്.നാവും അത് പോലെ.
- അഞ്ചാം പനിയിൽ വായിലെ തൊലി പോവും എങ്കിലും ഇത്രയും ഇല്ല.ചുണ്ടുകളും ഇത്രക്കങ്ങു പതിവില്ല.

ഇതൊരു നാല് വയസ്സുകാരിയുടെ കാര്യം.
ശ്രദ്ധിച്ചോ , മൂക്കൊലിപ്പില്ല.അഞ്ചാം പനി എന്ന് പറയുമ്പോ തന്നെ മനസ്സിലെത്തുന്ന ചിത്രം മൂക്കൊലിച്ചു ചുമച്ചു .പക്ഷെ ഇവിടെ മൂക്കൊലിപ്പ് അത്ര പതിവില്ല.

BCG SCAR MAY BECOME MORE PROMINENT

ഇവന്റെ കാര്യത്തിൽ ലക്ഷണങ്ങൾ എളുപ്പം അറിയാതെ പോവും.
ചുണ്ടിനു നേരിയ ചുവപ്പ്.
രസകരം ആയൊരു കാര്യം ആണ് ഇത് കാവസാക്കി ആവുമോ എന്ന സംശയം തോന്നിച്ചതും അതെ എന്ന് തെളിഞ്ഞതും.
കുഞ്ഞിന് ജനിച്ച നാൾ കൊടുത്ത ബി സി ജി ആതീം പൂതീം ഒന്ന് തടിപ്പ് കൂടി.
ആരുടേയും ശ്രദ്ധയിൽ പെടാതെ പോവുമായിരുന്ന ഇക്കാര്യം വിട്ടു പോവാതിരുന്നത് സ്വകാര്യ ആശുപത്രിയിലെ എന്റെ 'ഡോക്ടർ സുഹൃത്തിന്റെ' സൂക്ഷ്മ നിരീക്ഷണം കൊണ്ട് മാത്രം.
സത്യത്തിൽ ആറു മാസത്തിൽ താഴെ ഉള്ള കുട്ടികളിൽ ഈയൊരു സാധ്യത കണക്കിലെടുത്തില്ല എങ്കിൽ അറിയാതെ പോവും.
നീണ്ടു നിൽക്കുന്ന പനിക്കൊരു കാരണം ആയി ഇതും കൂടി മനസ്സിൽ വെക്കണം.
ഇത് കൂടാതെ
- കഴുത്തിൽ ഒന്നോ രണ്ടോ കഴലകൾ. അത് വേദന ഇല്ലാത്തതു, ദേഹമാകെ കഴലകൾ പതിവില്ല.
- പാദങ്ങളിൽ മേൽഭാഗം ചുവന്നു നീര് വെക്കും.
- രണ്ടാമത്തെ ആഴ്ച ആവുമ്പോഴേക്കുംഷീറ്റു പോലെ തൊലി പൊരിഞ്ഞിളകും. കൈ നഖങ്ങളുടെ വശങ്ങളിൽ നിന്ന് തുടങ്ങും.അത് വിരലുകളിലേക്കും കൈവെള്ളയിലേക്കും ഒക്കെ ബാധിക്കും.

- മലദ്വാരത്തിനു ചുറ്റും തൊലി പൊരിഞ്ഞിളകുന്നതും നാലഞ്ചു ദിവസം കഴിയുമ്പോഴേക്കും പതിവാണ്.
അപ്പൊ ഇതിനെ എന്തിനാണിത്ര ഭയക്കുന്നത് ?
നമ്മൾ കാണുന്ന പനിയും തൊലിപ്പുറത്തെ തരികളും ഒന്നുമല്ല കാര്യം.
ശരീരത്തിലെ ചെറിയ ( medium size ) രക്തക്കുഴലുകളെ തകരാറിലാക്കും ഇയാൾ.
ശരീരത്തിലെ ചെറിയ ( medium size ) രക്തക്കുഴലുകളെ തകരാറിലാക്കും ഇയാൾ.
ഇതിൽ എടുത്തു പറയേണ്ടത്, ഹൃദയത്തിനു തന്നെ രക്തം നൽകുന്ന കൊറോണറി ധമനികളെ.
എന്ന് വെച്ചാൽ പ്രായമുള്ള ആളുകളിൽ ഹൃദയാഘാതം ഉണ്ടാവുന്ന പോലെ തന്നെ ഇവിടെയും വരാം.
അത്തരത്തിൽ പെട്ടെന്ന് ബ്ലോക്ക് ഉണ്ടാക്കുകയല്ല പതിവ്.
പലപ്പോഴും ഈ ധമനികൾക്കു സ്ഥായിയായ കേടുപാടുകൾ വരുത്തും.
എന്ന് വെച്ചാൽ പ്രായമുള്ള ആളുകളിൽ ഹൃദയാഘാതം ഉണ്ടാവുന്ന പോലെ തന്നെ ഇവിടെയും വരാം.
അത്തരത്തിൽ പെട്ടെന്ന് ബ്ലോക്ക് ഉണ്ടാക്കുകയല്ല പതിവ്.
പലപ്പോഴും ഈ ധമനികൾക്കു സ്ഥായിയായ കേടുപാടുകൾ വരുത്തും.
മറ്റു രക്തക്കുഴലുകളെ ബാധിക്കാം, അവയവങ്ങളിൽ പലതിനെയും കൂടിയും കുറഞ്ഞും ബാധിക്കാം.
ചിലപ്പോ മാത്രം അതീവ ഗുരുതരം ആയി മരണം സംഭവിക്കാം ഈ അസുഖ കാലത്തു.
പക്ഷെ അതിനേക്കാൾ ഏറെ ഭയപ്പെടേണ്ടത് കൊറോണറി ധമനികൾക്കു സ്ഥായിയായ തകരാറു ഉണ്ടാക്കും എന്നത്.
അപ്പൊ ഇതെങ്ങനെ ഉറപ്പാക്കും
ഞങ്ങൾ ഡോക്ടർമാർ മാത്രം അറിയേണ്ടുന്ന കാര്യങ്ങൾ അത്ര വിശദമായി പറയുന്നത് അധിക പ്രസംഗം ആവും.
എങ്കിലും ഒരു കാര്യം മാത്രം പറയാം.ഈയൊരസുഖം ഉറപ്പാക്കാൻ ഒരു പരിശോധനയും ഇല്ല. ക്ലിനിക്കൽ മാനദണ്ഡങ്ങൾക്കൊപ്പം ലാബ് പരിശോധന വെച്ച് കൊണ്ട് രോഗ നിർണ്ണയം നടത്തുന്നു.
എങ്കിലും ഒരു കാര്യം മാത്രം പറയാം.ഈയൊരസുഖം ഉറപ്പാക്കാൻ ഒരു പരിശോധനയും ഇല്ല. ക്ലിനിക്കൽ മാനദണ്ഡങ്ങൾക്കൊപ്പം ലാബ് പരിശോധന വെച്ച് കൊണ്ട് രോഗ നിർണ്ണയം നടത്തുന്നു.
- അതിൽ ഏറെ പ്രധാനം. ഹൃദയത്തിനും കൊറോണറി ധമനികൾക്കും തകരാറു ഉണ്ടോ എന്നറിയുന്ന എക്കോ (ECHOCARDIOGRAM ) പരിശോധന
- ഇ എസ ആർ,
- സി ആർ.പി,
- പ്ളേറ്റ്ലറ്റ് കൗണ്ട് തുടങ്ങിയ പല രക്ത പരിശോധനകളും.
- അവയുടെ വിശകലനത്തിന് മുതിരുന്നില്ല.
ചികിത്സ?
ഈ കുറിപ്പിന്റെ പ്രധാന ഉദ്ദേശ്യവും ഇത് തന്നെ
നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ കൊടുക്കാൻ ആയാൽ മേലെ പറഞ്ഞ ഗൗരവ പ്രശ്നങ്ങളിലേക്ക് പോവുന്നത് ഒഴിവാക്കാം.
ഇൻട്രാ വീനസ് ഇമ്മ്യൂണോഗ്ലോബുലിൻ ( intravenous immunoglobulin. IVIG ) ആണ് നമ്മൾ ആശ്രയിക്കുന്ന പ്രധാന മരുന്ന്.
അതിനിത്തിരി അല്ല വില.ആയിരങ്ങൾ ആവും ഒരു കോഴ്സിന്.
അതിനിത്തിരി അല്ല വില.ആയിരങ്ങൾ ആവും ഒരു കോഴ്സിന്.
ഒപ്പം നമ്മൾ എത്രയോ നാൾ മുന്നേ കേട്ട ഒരു മരുന്ന്. മരുന്നുകളുടെ മുതുമുത്തശ്ശൻ.ആസ്പിരിൻ.
ആസ്പിരിൻ ഗുളികകൾ ആദ്യ നാളുകളിൽ ഇത്തിരി കൂടിയ ഡോസിൽ തുടങ്ങി പതിയെ കുറച്ചു കൊണ്ട് വരും.
ഫോളോ അപ് ?
വേണം.
കൃത്യമായ രീതിയിൽ.മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ,ഇടയ്ക്കു എക്കോ പരിശോധനകൾ,
കൃത്യമായ രീതിയിൽ.മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ,ഇടയ്ക്കു എക്കോ പരിശോധനകൾ,
എത്ര മാത്രം കോമ്പ്ലികേഷനിലേക്കു പോയി എന്നതനുസരിച്ചു ആവും ഇതെത്ര കാലം വേണ്ടി വരും എന്ന് നിശ്ചയിക്കാൻ ആവുക.
മിക്കപ്പോഴും മാസങ്ങൾ,ചിലപ്പോ വർഷങ്ങൾ
മിക്കപ്പോഴും മാസങ്ങൾ,ചിലപ്പോ വർഷങ്ങൾ
ഇനി വരട്ടെ ചോദ്യങ്ങൾ
1 .എന്താണിതിനു കാരണം?
ഈ ചോദ്യം കഴിഞ്ഞ അറുപതു വർഷങ്ങൾ ആയി ഉത്തരം കിട്ടാതെ കിടക്കുന്നു.പല ഊഹങ്ങളും ബാക്കി നിർത്തി കൊണ്ട്.
2 . എല്ലാ കേസുകളിലും ഈ ധമനികൾക്കു തകരാറു ഉണ്ടാവുമോ ?
ഇല്ല. പതിനഞ്ചു മുതൽ ഇരുപത്തി അഞ്ചു ശതമാനം കേസുകളിൽ.ഭാഗ്യം ഉണ്ടെങ്കിൽ പ്രശ്നം ഒന്നും ഇല്ലാതെ പത്തിരുത്തി അഞ്ചു ദിവസങ്ങൾ കൊണ്ട് പനി തനിയേ മാറി പഴയ പടി ആരോഗ്യത്തിലേക്കു തിരിയെ എത്തും.
ഇല്ല. പതിനഞ്ചു മുതൽ ഇരുപത്തി അഞ്ചു ശതമാനം കേസുകളിൽ.ഭാഗ്യം ഉണ്ടെങ്കിൽ പ്രശ്നം ഒന്നും ഇല്ലാതെ പത്തിരുത്തി അഞ്ചു ദിവസങ്ങൾ കൊണ്ട് പനി തനിയേ മാറി പഴയ പടി ആരോഗ്യത്തിലേക്കു തിരിയെ എത്തും.
3 .നവജാത ശിശുക്കൾക്ക് വരുമോ ?
ഉണ്ടാവാം.കേസ് റിപ്പോർട്ടുകൾ ഉണ്ട്.എങ്കിലും അത്രയും പതിവില്ല.
4 .അഞ്ചു വയസ്സിനു മേൽ ? കുറവാണു കേസുകൾ.
പക്ഷെ ഈ കോവിഡ് കാലഘട്ടത്തിൽ കാവസാക്കി സമാന അവസ്ഥകൾ ഉണ്ടായി എന്ന് പറഞ്ഞു കേട്ട കേസുകളിൽ പലതും ഇത്തിരി പ്രായക്കൂടുതൽ ഉള്ള കുട്ടികളിൽ ആയിരുന്നു.
5 .മേലെ പറഞ്ഞ മരുന്ന് നേരത്തെ കൊടുക്കാൻ ആയാൽ രക്ഷപെടും അല്ലേ? ഉറപ്പു പറയാമോ ?
ഈ ഉറപ്പിന്റെ കാര്യം സ്ഥിരം കേൾക്കാറുള്ള ചോദ്യം ആണ്. "കുട്ടിയെ രക്ഷപ്പെട്ടുത്താൻ ആവും എന്ന് തീർച്ച പറയാമോ ? നേരത്തെ പറയണം".
കുടുങ്ങിപ്പോവും. ആർക്കാണ് ഇക്കാര്യങ്ങളിൽ ഉറപ്പു പറയാൻ ആവുക.
ഇപ്പറഞ്ഞ മരുന്നിനും ഏശാത്ത കേസുകൾ ഉണ്ട്
അവിടെ ഇത്തിരി കൂടി കൂടിയ മരുന്നുകൾ വേണ്ടി വരും.അതേക്കുറിച്ചു ഒന്നുംനമ്മളുടെ ഈ കൊച്ചു കുറിപ്പിൽ പറയുന്നില്ല എന്ന് മാത്രം
ഇത് തന്നെ വായിച്ച കഴിയുമ്പോഴേക്കും ആരെങ്കിലും ഒക്കെ എന്റെ മേലെ കൈവെക്കും.
❤️
ReplyDeleteതാങ്ക് യു
Deleteലളിത സംക്ഷിപ്‌ത വിവരണം .നന്ദി സർ .
ReplyDeleteനന്ദി പ്രശാന്ത്
Deleteവിജ്ഞാനപ്രദം. നന്ദി സാർ.
ReplyDeleteനന്ദി ...
DeleteVery Informative sir
ReplyDeleteThank you Ann
Delete