scarabiasis


ഇത്തിരി അപ്പിക്കഥകൾ ആണ് കേട്ടോ.

അറുപതുകളുടെ തുടക്കം .

അക്ഷരങ്ങൾ കൂട്ടിവായിച്ചു തുടങ്ങുന്നേ ഉള്ളൂ. ചേച്ചിമാർക്കൊപ്പം പാട്ടും കഥകളും ഒക്കെ ഉണ്ടെങ്കിലും ശാസ്ത്രവും അതിന്റെ രീതികളും ഒന്നും ഇല്ല.
"ചെരിപ്പിട്ടു നടക്കണം ,പൊതു സ്ഥലത്തു കാര്യം സാധിക്കരുത് "എന്നൊന്നും അധികം ആരും പറയാൻ ധൈര്യം കാണിച്ചിരുന്നില്ല.

വിശാലമായ തൊടിയും മുറ്റവും ഒക്കെ തന്നെ കക്കൂസ്.

വലിയവർ ഇത്തിരി കൂടി അകലേക്ക് മാറും എന്നേ ഉള്ളൂ .

കാലത്തെണീറ്റു മുറ്റത്തിനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അപ്പിക്കുഞ്ഞൻമ്മാരെ നിക്ഷേപിച്ചത് കോരി എടുക്കാൻ കയ്യിൽ ചകിരിയും കൊണ്ട് 'അമ്മ പുറകെ ഉണ്ടാവും . 
എവിടെ നിന്നെന്നറിയില്ല ഒന്ന് രണ്ടു മണിയൻ ഈച്ചകൾ ഹെലികോപ്റ്ററിൽ പറന്നിറങ്ങും . ചിലപ്പോ അമ്മ കൂടെ എത്താൻ  വൈകിയാൽ പുറകെ കൂടുന്ന “ടോമി “ ഒരു നേരത്തെ വിശപ്പടക്കും .അതും കഴിഞ്ഞു ഒടുക്കം സ്നേഹത്തോടെ ഒന്ന് നക്കും .നായുടെ നാക്കിന്റെ വൃത്തിയും ഭംഗിയും ഒന്ന് വേറെ തന്നെ .

Image result
 ഫോട്ടോ (https://goo.gl/images/Cy9PDh )

ബാല്യത്തിലെ ഈ വിസർജ്ജനാസ്വാദന ഓർമ്മകൾ പിന്നെ ഓർമ്മയിൽ വന്നത് എൺപതുകളിൽ . 

പീഡിയാട്രിക്‌സിൽ പീജി വിദ്യാർത്ഥി ആയിരുന്നു .മെഹമൂദ് സാറിന്റെ ഒപ്പം .കുപ്പി പാട്ട പെറുക്കി നടക്കുന്ന “തമിഴത്തി “ നാലഞ്ചു വയസ്സുള്ള കുട്ടിയെ കൊണ്ട് വന്നു . തമിഴിൽ ആകെ അറിയുന്ന "കൊഞ്ചം കൊഞ്ചം ".കൊണ്ട് കാര്യം ചോദിച്ചറിഞ്ഞു .

"അപ്പിയിടുമ്പോ അപ്പി പുറത്തേക്കു എത്തുമ്പോഴേക്കും മുട്ടൻ വണ്ടുകൾ പറന്നു പോകുന്നു"
 
“ ഏയ് ..തോന്നിയതാവും “ അങ്ങനെ ഒരു കാര്യം ഞാൻ പഠിച്ച പുസ്തകത്തിൽ എവിടെയും ഇല്ലാലോ .പാരാസൈറ്റോളജി വീണും എടുത്തു തിരിച്ചും മറിച്ചും നോക്കി .

ഇല്ല .അങ്ങനെ ഒരു കാര്യം
 
അന്നങ്ങനെ കഴിഞ്ഞു .
 
പിറ്റേന്ന് കാലത്തു ഹാജർ പുസ്തകത്തിൽ ഒപ്പിട്ടു വാർഡിൽ കടന്നപ്പോഴേക്കും “തമിഴത്തി “ ഓടിയെത്തി ..പുറകെ നിന്ന് .
 
"ശാർ വാങ്കോ ശാർ " .

അവര് വിളിച്ചു കൊണ്ടുപോയത് കുഴന്ത അപ്പിയിടാൻ കക്കൂസിന്റെ പുറത്തു കുന്തിച്ചിരുന്നിടത്തേക്കു
 
"പാര് സാർ"
 
ഞാൻ തലയും കുനിച്ചു കറും കുഴന്തയുടെ അപ്പിയും വരുന്നത് കാത്തിരുന്നു .ആദ്യത്തെ അപ്പി വന്നതും ഒരു വണ്ട് പറന്നു ,



പിന്നെയും പിന്നെയും.
 
തമിഴത്തി എന്നെ നോക്കി വിജയഭേരിയോടെ .

” ഞാൻ പറഞ്ഞപ്പോ വിശ്വസിച്ചില്ലലോ ശർ . ഇപ്പൊ എന്ത് പറയുന്നു ?
ആകെ കുടുങ്ങി . ഇതെങ്ങനെ സംഭവിക്കുന്നു . ഈ വണ്ടുകൾ . വിരകളെ പോലെ അല്ല .പുറത്തേക്കു ചാടി അങ്ങ് പറന്നു പോവുകയാണ് .
മഹമൂദ് സാർ വന്നപ്പോ കാര്യം പറഞ്ഞൊപ്പിച്ചു.

“ ഓ    സ്‌കറാബിയാസിസ് .ഇപ്പോഴുംഉണ്ടോ അതൊക്കെ ?
എന്നിട്ടു പറഞ്ഞു തന്നു
 
ചാണകത്തിൽ വണ്ട്കണ്ണൂരുകാര് "ചാണോ കീരി "ന്നും പറയും . അത് തന്നെ . വൃത്തിഹീനമായ സാഹചര്യത്തിൽ കുട്ടികൾ അപ്പിയിട്ടു അപ്പിക്കൂനയുടെ മേലെ മലദ്വാരം മുട്ടി നിൽക്കുമ്പോ ഈ വണ്ടുകൾ അകത്തേക്ക് കയറും. വലുകുടലിൽ നല്ല സുഖമായി മുട്ടയിട്ടു വിരിഞ്ഞു വണ്ടായി മാറും അത് പറന്നു പുറത്തേക്കു പോകും

 
അന്ന് നാലഞ്ചു ദിവസം ബി എച് സി പൌഡർ എടുത്തു നേർപ്പിച്ച എനിമയായി ആണ് കൊടുത്തത് എന്നോർക്കുന്നു.
ഇപ്പൊ അങ്ങനെ ഒന്ന് കാണാനേ ഇല്ല

എത്രയോ കാലത്തിനു ശേഷം അങ്ങനെ ഒരോർമ്മയിൽ തിരഞ്ഞപ്പോ കിട്ടിയ ഒരു റിപ്പോർട് കൂടെ ചേർക്കുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക


("തമിഴത്തി , കറുംകുഴന്ത എന്ന വാക്കുകളിൽ അവഹേളിക്കുന്ന തരത്തിൽ ഉദ്ദേശിച്ചു പറഞ്ഞതല്ല )

Comments

  1. ഇതും ഒരു പുതിയ അറിവാണല്ലൊ. നന്ദി

    ReplyDelete

Post a Comment

Popular posts from this blog

കുന്നിമണികൾ

നെമ്മാറ വല്ലങ്കി