പുതിയ തലമുറ
ഒരാൽബത്തിൽ നമ്മൾ കണ്ടിട്ടുള്ളത് പരസ്പര ബന്ധം ഉള്ള ചിത്രങ്ങൾ ആവും . ഒരൊറ്റ നോട്ടത്തിൽ അങ്ങനെ ഒരു പരസ്പര ബന്ധം ഇവിടെ കൊടുത്തിട്ടുള്ള ഫോട്ടോകൾ തമ്മിൽ കാണില്ല ഇതിൽ കൊടുത്തിട്ടുള്ള ഒരു ഫോട്ടോ ഭാരതീയ വിദ്യാ ഭവൻ തൃശൂരിലെ വിദ്യാർത്ഥികൾ . രണ്ടും മൂന്നും ഫോട്ടോകൾ ഞങ്ങളുടെ വാർഡിൽ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഭക്ഷണം കൊടുക്കുന്നതിന്റെ , അതിലൊരു പങ്കു പറ്റി ആസ്വദിച്ചു കഴിക്കുന്ന എന്റെ . ഈ രണ്ടു പടങ്ങൾ ഇന്നോ ഇന്നലെയോ എടുത്തതല്ല . കുറെ ഏറെ വര്ഷങ്ങള്ക്കു മുൻപ് . ഇങ്ങനത്തെ കാഴ്ച ഇവിടെ പതിവായിര ുന്നു .ആരുടെ എങ്കിലും ഒക്കെ ഷഷ്ടിപൂർത്തിയും പിറന്നാളും കുഞ്ഞിന്റെ പേര് വിളിയും ഒക്കെ ഇവിടെ ഒരു നേരത്തെ ഭക്ഷണമായി മാറും . വിശ്വാസികൾ പതിയെ ജീവിക്കുന്ന ദൈവങ്ങളിലേക്കു മനസ്സ് മാറ്റിയത് കൊണ്ടാവും . ചില അവസരങ്ങളിൽ ബിരിയാണിയും പായസവും ഒക്കെയായി മൃഷ്ട്ടാണ്ഡം തന്നെ ആവും . ഞാൻ ഇവിടെ ഇരുന്നു ഒപ്പം കഴിക്കുന്നതിനു രണ്ടു കാര്യം ഉണ്ട് . ഒന്ന് പലപ്പോഴും രുചിയറിഞ്ഞു ആസ്വദിച്ചു എനിക്കും വയറു നിറക്കാം എന്നത് രണ്ടു അതിന്റെ നിയമ വശം . കുഞ്ഞുങ്ങൾക്ക് പുറത്തു നിന്ന് കൊണ്ട് വരുന്ന ആഹാരം കഴിച്ചു എന്തെങ്കിലും ഒക്കെ ആയാൽ കളി കാര്യമാവും...