Posts

Showing posts from June, 2020

kawasaki disease

Image
ഇവിടത്തെ കുറിപ്പുകളിൽ  പലതും കുഞ്ഞുങ്ങളിൽ സാധാരണ ഉണ്ടാവുന്ന പ്രശ്നങ്ങൾ, അതേക്കുറിച്ചു അമ്മമാരുടെ സംശയങ്ങൾക്കുള്ള  ഉത്തരങ്ങൾ എന്ന രീതിയിൽ ആയിരുന്നു.  പക്ഷെ  ഇക്കുറി ഒരു മാറ്റം . അധികമാരും   കേട്ടിട്ടില്ലാത്ത ഒരു കാര്യം. 'കവാസാക്കി ഡിസീസ്' "ഇയാൾക്കിതെന്തിന്റെ കേടാ.മറ്റെന്തൊക്കെ കാര്യങ്ങൾ പറയാനിരിക്കുന്നു. 'കേട്ട് കേൾവി ഇല്ലാത്ത ,മാലോകരാർക്കും ഉപകാരം ഇല്ലാത്ത'    ഒന്നിനെ കുറിച്ച് പറഞ്ഞു ബോറടിപ്പിക്കണോ? അതാണെങ്കിൽ ,കടിച്ചാൽ പൊട്ടാത്തൊരു  പേരും". "വേണം.നിങ്ങളും കൂടി കേട്ടിരിക്കണം ഇതേക്കുറിച്ചു." അങ്ങനെ പറയാൻ രണ്ടുണ്ടു  കാരണങ്ങൾ. ആദ്യത്തേത് കോവിടുമായൊരു ബന്ധം? കോവിഡ് മഹാമാരി ലോകമാസകലം  ഭീതി  പരത്തുമ്പോൾ,  ചികിത്സാ രീതികളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തപ്പോ ബ്രിട്ടനിലെ ഡോക്ടർമാർ ഒരു കാര്യം ശ്രദ്ധിച്ചു. കുട്ടികളിൽ അപൂർവ്വമായി കാണുന്ന കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ ഒരു പാട് പേര് അഡ്മിറ്റ് ആവുന്നു. അതാണെങ്കിലോ മിക്കപ്പോഴും  അതീവ ഗുരുതരാവസ്ഥയിൽ. സമാന അനുഭവങ്ങൾ പിന്നീട് ഇറ്റലിയിൽ നിന്നും അമേരിക്കയിൽ നിന്നും ഏതാനും കേസ

chest deformity

Image
നെഞ്ചുംകൂടിനെ കുറിച്ച്,  അതിന്റെഇത്തിരി വൈകൃതങ്ങളെക്കുറിച്ചു   ഇന്ന് പറയാം. കടുകട്ടി ശാസ്ത്രം പറയും മുൻപ് ഇത്തിരി കത്തിയടിക്കാം. പുരുഷ സൗന്ദര്യം എന്ന് പറയുമ്പോൾ  മലയാളിയുടെ മനസ്സിൽ  ഓടിയെത്തുന്നത് എന്താവും? ഈ പഴയ മലബാറുകാരന്റെ മനസ്സിൽ വരുന്നത്  തോരാത്ത മഴയിൽ വയൽചെളിയിൽ പിരിയോലക്കുടക്കീഴിൽ നിരയായി  കൂനി നിന്ന് അമ്മയും കൂട്ടരും  ഞാറു നടുമ്പോ താളത്തിൽ പാടിക്കേട്ട  വടക്കൻ പാട്ടുകൾ.  പെരുമഴ പെയ്യുന്ന കർക്കടത്തിൽ സ്‌കൂൾ അവധി ആവുമ്പൊ വയലിറമ്പിൽ  ഞണ്ടും ഞവിഞ്ഞിയും തെരയുമ്പോഴും ശ്രദ്ധ പാട്ടിലേക്കാവും. നാടൻ ശീലുകളിൽ  വരച്ചു വെച്ച ആരോമൽ ചേകവരുടെ രൂപം. 'കുന്നത്ത് വെച്ച വിളക്ക് പോലെ, ചന്ദനക്കാതൽ കടഞ്ഞ പോലെ, ശംഖു കടഞ്ഞ കഴുത്തഴകും.... ആനയുടെ മസ്തകം പോലെ വിരിഞ്ഞനെഞ്ചും ' വേറെ ചിലർക്ക് ഗ്രീക്ക് മിത്തോളജിയിലെ കഥാപാത്രങ്ങളുടെ ശിൽപഭംഗി ആവും മനസ്സിലെത്തുക. രണ്ടായാലും മുഖ സൗന്ദര്യത്തിലും മുൻപ് മനസ്സിൽ വരുന്നത് മെയ്യഴക് ആണ്. തന്നെ ഗൗനിക്കാതെ നെഞ്ചും വിരിച്ചു നടന്നു മറഞ്ഞ പുരുഷ കേസരിയെ  കാലിൽ ദർഭമുന കൊണ്ടെന്ന  നാട്യത്തിൽ രണ്ടാമതൊന്നു തിരിഞ്ഞു നോക്കാതിരിക്കാൻ ഏതു ശകുന്തളക്കു ആവും. ഹൈസ്‌

സാമ്രാജ്യം വെട്ടിപ്പിടിക്കുന്ന നാവുകൾ

Image
"സാറേ,ഇത് കണ്ടോ, മോൾടെ   നാവിലെ പുണ്ണ് , ഇത്  മാറുന്നേയില്ല.  ഇനി കാണിക്കാത്ത ഡോക്ടർമാരില്ല, പ്രയോഗിക്കാത്ത മരുന്നും. വിറ്റാമിനുകൾ എ മുതൽ ഇസഡ് വരെ ഉള്ളത് കഴിച്ചു മട്ടി" ( മടുത്തു എന്നത്തിന്റെ  തൃശൂർ പ്രയോഗം) ആറു വയസ്സുകാരിയെ കാണിക്കാൻ കൊണ്ട് വന്നൊരമ്മയുടെ പരിവേദനം. അവസാന അത്താണി ആയി മെഡിക്കൽ കോളേജിലെ പ്രൊഫെസ്സറെ കാട്ടിയാൽ ഇതിനൊരു തുമ്പുണ്ടാവും എന്ന വിശ്വാസം ആണിവിടെ എത്തിച്ചത്. "ഇതല്ലാതെ അവൾക്കു മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ?" "ഏയ്, ഒരു എതക്കേടും ഇല്ല.സ്കൂളീ പോയിതുടങ്ങി" ( എതക്കേടു , കുഴപ്പം ) വായൊന്നു തുറന്നു നോക്കി,അത് കഴിഞ്ഞു മൊത്തം ഒരു തൊട്ടു തലോടലും. "ഓ , ഇത്രേയുള്ളൂ ഇത് പേടിക്കാൻ ഒന്നുമില്ല. ഇത് കൊണ്ട് അവൾക്കൊരു കുഴപ്പവും ഉണ്ടാവില്ല.      കഴിക്കുന്ന മരുന്നുകൾ ഒന്ന് കാട്ടിയേ" കഴിച്ച മരുന്നുകളുടെ ലിസ്റ്റും,കഴിക്കുന്ന മരുന്നുകളും എല്ലാം കണ്ടു. "മ്മക്ക് ഇതെല്ലം നിർത്താം. ഇനിയങ്ങോട്ട് മരുന്നുകൾ ഒന്നും വേണ്ട." "അപ്പോ വിറ്റാമിൻസോ ?    അതില്ലാണ്ടായാൽ ഇത് കൂടൂല്ലേ?. അല്ലാ സാറ് പറയുന്നത് നല്ല വിറ്റമിൻസ് അടങ്ങിയ

നാക്കിന്റെ കെട്ട് (tongue tie )

Image
"വാണീ ദേവി വന്നു വിളങ്ങിടേണം നാവിൻ തുമ്പിൽ " നാവെന്ന വാക്കു കേൾക്കുമ്പോ  ഒരു മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നതൊരു സരസ്വതി സ്തുതി  ആയിരിക്കും.ജാതി മതത്തിനതീതമായി തന്നെ. അഴീക്കോട് മാഷെപ്പോലുള്ള പ്രഭാഷക പ്രതിഭകളുടെ ചന്തകൾ , നമ്മുടെ സ്വന്തം ദാസേട്ടന്റെ,റഫീസാഹേബിന്റെ ,എം എസ സുബ്ബലക്ഷ്മിയുടെ സംഗീതം നമ്മുടെ കാതുകളിൽ മഴയായ്‌പെയ്തതും,  അവരുടെ അനുഗ്രഹീത നാവുകളിൽ നിന്ന്. മൗനങ്ങളിൽ  ,  പല്ലുകളുടെ വേലിക്കെട്ടിനകത്തു   ഒരു പിടക്കോഴിയെകൂട്ട്പൊരുന്നയിരിക്കുന്ന നാവ്, പൊടുന്നനെ  ഒരു പ്രഗല്ഭ നർത്തകന്റെ ചടുലതയോടെ ചലിക്കും.     ഗോൾ പോസ്റ്റ് കാക്കുന്ന ഗോളിയെ പോലെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്കു കുതിച്ചു മറിയും. ഒപ്പം ചേരുന്ന മറ്റു രണ്ടു കലാകാരൻമാർ ആയ ചുണ്ടുകൾക്കും അണ്ണാക്കിനും ഒപ്പം പരസ്പരം ആസ്വദിച്ചു താളമറിഞ്ഞു , ഇത്തിരി താഴെ  തൊണ്ടയിൽ നിന്ന് ഉറവെടുക്കുന്ന മനോഹര ശബ്ദത്തിൽ നിന്ന് വാക്കുകൾക്കു ജന്മം നൽകും. വാക്കുകൾ കൊണ്ട് മായാ പ്രപഞ്ചം ഒരുക്കുക മാത്രമല്ല, വേരൊരുപാട് വ്യത്യസ്ത ജോലികൾ കൂടിയുണ്ട് മൂപ്പർക്ക്. രുചി യറിഞ്ഞു ആഹാരം കഴിക്കുന്നവർക്കറിയാം, അസുഖം വരുമ്പോ ഇത്തി