Posts

Showing posts from 2017

നവജാതശിശുക്കൾ - തീവ്രപരിപാലനവിഭാഗം (Neonatal ICU)

Image
നവജാതശിശുവിഭാഗത്തിൽ അഡ്മിറ്റ് ആയി അനേകദിവസങ്ങൾ കിടക്കേണ്ടി വരുന്ന ചില കുഞ്ഞുങ്ങൾ ഉണ്ട്. ഒരു മാസം നൂറോളം കുഞ്ഞുങ്ങൾ. മാസം തികയാത്തവരും തൂക്കക്കുറവുള്ളവരും ആണേറെയും. അണുബാധയും മഞ്ഞപ്പിത്തവും മറ്റൊരു പാട് അവസ്ഥകളും. ആ കുഞ്ഞുങ്ങൾക്കൊപ്പം മിക്കപ്പോഴും സിസ്റ്റർമാർ തന്നെ ആവും.മുല വലിച്ചു കുടിക്കുന്നവരുണ്ട്.. കുടിക്കാൻ ത്രാണിയില്ലാത്തവർക്കു പിഴിഞ്ഞെടുത്തു കൊടുക്കും.റേഡിയൻറ് വാർമറിന്റെ ചൂട് പറ്റി കിടക്കുന്നവരെ  ഒന്നെത്തി നോക്കി തിരിയെ വന്നു കട്ടിലിൽ കിടക്കുന്നവർ. കങ്കാരൂ ബാഗ് എന്ന കുപ്പായത്തിനിടയിൽ നെഞ്ചോട് ചേർത്ത് ചൂടും മനസ്സും കൊടുക്കുന്നവർ.കയ്യെത്തും ദൂരത്തു മിടിക്കുന്ന ഒരു ഹൃദയത്തോടൊപ്പം സ്വന്തം ഹൃദയ താളം പങ്കിടുന്നവർ.  ഒന്ന് മയങ്ങിപ്പോയാലും സ്വപ്നത്തിലും കുഞ്ഞിനെ തന്നെ കാണുന്നവർ.  നേഴ്സറിയിൽ ഒരു പാട് നേരം ചിലവഴിക്കുന്നവർ ഈ അമ്മമാർക്ക്  കേൾക്കാനും കാണാനും ഉണ്ടാക്കിയ കൊച്ചു വിഡിയോ ആണിത്. ആദ്യം ഓഡിയോ ആയി റെക്കോർഡ് ചെയ്തു ഇത് വിഡിയോ ആക്കി തന്നത് എന്റെ സുഹൃത്ത് നിശാന്ത്  നാൽപ്പതു മിനുട്ട്  നീളം ഉള്ള വിഡിയോ മുഴുവൻ കേട്ട് തീർക്കാൻ ഇത്തിരി ബുദ്ധിമുട്ടാവും. കാര്യം ഇതിന്റെ മന്ദതാളം തന്നെ.

immunodeficiency

Image
One year old boy referred as a case of wiskott aldrich syndrome for work up . He was first born child to young muslim parents . Elder brother of mother died at seven years ,the details of which mother doesn't know, Her younger brother started having recurrent infections and bleeding since early months. He survived up to 13 year Her work up was done in CMC vellore . He was diagnosed as a case of wiskott aldrich syndrome. Bone marrow transplantation planned but not done as they didn't get a donor. By that time he succumbed to non hodgkin lymphoma . With this history parents thought the elder brother also had the same illness retrospectively. One important point is genetic studies of this patient case was negative for Wiskott aldrich syndrome Our one year old boy was born at term normal delivery with 2.8kg birth weight . His postnatal period normal and was perfectly normal up to six months. At six months he was hospitalised for fever cough with mild dyspnea which

Hemangioma

Image
Ten year old girl brought with bleeding lips. Past history of similar episodes of bleeding from lips. First impression with this history is Rendu osler weber syndrome .We had few cases of lesions on tongue, lips, finger tips associated with repeated hemoptysis. In her case parents detected swelling lips and lower half of face since four months of age, which grew for two years and later regressed. We searched for lesions in other parts of body No bleeding or lesions from nose ,gums. No hemetemesis ,malena, hematuria. No head ache seizures& Fundus examination was normal O/E. Intelligent girl ,well grown .Vitals stable, No neuro cutaneous markers. No other swellings apart from what is seen in the photographs (Lower lips and below left chin . Few different type of lesions verrucous were seen on the tongue both on the front and dorsal aspects. System examination  within normal limits. No bruits over internal organs , and over skull . Few learning points Even when there is

കുഞ്ഞാമിന

Image
എതിരെ ഇട്ട കസേരകളില്‍ ബഷീറും ഫാത്തിമയും. മുഖത്തോട് മുഖം നോക്കി, പറയാനുള്ളത് കേള്‍ക്കാനിരുന്നു. തിരിച്ചൊന്നും ഒന്നും പറയാനില്ലാതെ. പറയട്ടെ, മനസ്സ് പെയ്തൊഴിയട്ടെ. കുഞ്ഞാമിന എന്റെ അരികിലേക്ക് ഇത്തിരി മാറി മേശ തൊട്ടു നിന്നു. അവളുടെ ശ്രദ്ധ മുഴുവന്‍ എന്റെ കഴുത്തിലെ സ്റെതസ്കൊപ്പിലെക്കും മുന്‍പിലെ നിറമുള്ള ലെറ്റര്‍ പാഡിലേക്കും. ഏതോ മരുന്ന് കമ്പനിക്കാരന്‍ തന്ന ലെറ്റര്‍ പാഡ്. അതിന്റെ കവറില്‍ ഒരു കൊച്ചു കുട്ടിയുടെ കളര്‍ ഫോട്ടോ. ലെറ്റര്‍ പാട് തുറന്നു ആദ്യത്തെ പേജു മറിച്ചു അവളുടെ മുന്‍പില്‍ വെച്ചു, പേന തുറന്നു കൈയ്യില്‍ കൊടുത്തു. ആദ്യം അവളെ കളിയാക്കുകയാണോ എന്ന വിശ്വാസ കുറവ് ,സംശയത്തോടെ പിന്നെ പേന വാങ്ങി കുത്തി കുറിക്കാന്‍ തുടങ്ങി. വരകളുടെ അക്ഷരങ്ങളുടെ ലോകത്തേക്ക്. " കുഞ്ഞാമിന ബഷീര്‍ , സെക്കന്റ്‌ സ്റ്റാന്‍ഡേര്‍ഡ് ബി. " തിരക്ക് കുറഞ്ഞൊരു ദിവസം ഒരു ഇടവേളയില്‍ കതകില്‍ മുട്ടി കടന്നു വന്നവര്‍. എ.ആര്‍.ടി. സെന്ററിലെ കൌന്സലിംഗ് സെഷന്‍ കഴിഞ്ഞു അറിയാനുള്ളതു ഏറെയും അറിഞ്ഞു പറയാനുള്ളത് പരപ്പും പറഞ്ഞു തിരിച്ചു പോകും വഴിക്ക് എന്നെ കാണാന്‍ വന്നതാണവര്‍. എന്നെ കാണേണ്ട ആവശ്യം ഇല്ലായിരുന്നു. പ

Thrombocytopenia

Image
Immune thrombocytopenic purpura or Idiopathic thrombocytopenic purpura is one of the commonest hematological problems in pediatrics . Most of the cases resolve without any treatment .Major complications occur in one percent of cases. Our challenge is to exclude other serious disorders which may look like ITP ,pick up dangerous complications early and manage . There are guidelines for management of new cases subacute and chronic cases. Once in a while we come across cases which pose challenges in the diagnosis and management . One such a case now under treatment in our ICU is presented here for expert comments . Five year old boy was referred as a case of ITP one month back .Born out of non consanguinous marriage with no family history of excessive bleeding tendency . No significant bleeding during his vaccination teeth eruptions or minor falls . He developed ecchymotic patches over body and epistaxis. No joint or deep bleeds , no hemetemesis or malena , no evidence of CNS bleeds.

PICU Case

Image
Eight year old boy who was otherwise normal had a fall from school and sustained mild bruise near his right knee. On the same day evening swelling started around the injury and within hours swelling spread around the joints. He was taken to the local hospital next day morning .Doctor aspirated knee joint and drew five cc of blood and he was referred as a case of hemarthrosis , as the trauma was trivial he thought better to rule out hemophila. At the time of admission   He looked sick , he had low grade fever . Pulse 86 regular good volume , BP 88 systolic .normal breathing. No jaundice, no rash no lymph nodes .mild pallor . Swelling around right knee extending upwards to the groin and down towards the tibia , but ankles were spared. As he wanted to confirm hemarthrosis and to rule out popliteal vessel compression USG was arranged. USG ruled out hemarthrosis. Blood vessels lower limb was normal . also checked abdoen ,chest . No free fluid in peritoneum pleural cavity and no signif

പനിയോടൊപ്പം ഉള്ള ജന്നി

Image
ആശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിൽ,അല്ലെങ്കിൽ വീട്ടിലെ കണ്സൾട്ടേഷൻ മുറിയിൽ പരിശോധനയും രോഗ നിർണ്ണയവും ചികിത്സയും ആണ് പതിവ്, ഞങ്ങൾ ഡോക്ടർമാർക്ക്.ആശുപത്രിയുടെ നിലയും വിലയും സജ്ജീകരണങ്ങളും അനുസരിച്ചു അതേതൊക്കെ എന്തൊക്കെ എന്നത് ഏറിയും കുറഞ്ഞും ഇരിക്കും. എന്നാൽ കഴുത്തിൽ കുഴലില്ലാതെ കൈയ്യിൽ കത്തിയും സൂചിയും ഒരായുധവും ഇല്ലാതെ, ‘വെറും വയറ്റിൽ’ വല്ലപ്പോഴും ഒക്കെ ചില പൊടിക്കൈ പ്രയോഗങ്ങൾ നടത്തേണ്ടി വരാറുണ്ട് .ഇത്തരം അനുഭവങ്ങൾ പഴയ തലമുറയിൽ ഉള്ളവർക്ക് കൂടും.തിരക്കുകൾക്കിടയിൽ വീണു കിട്ടിയ നിമിഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ആവും, “പണ്ടാറം “ ഓരോന്ന് ചാടി വീഴുന്നത്.ആയുധം കരുതിയില്ല . "ഒന്നും കണ്ടില്ല കേട്ടില്ല"എന്ന് പറഞ്ഞൊഴിഞ്ഞു മാറാം.അതിനു മനസ്സനുവദിക്കാത്ത അവസരങ്ങൾ.അങ്ങനെ ഉള്ള അവസരങ്ങളിൽ ഗുരു കാരണവന്മാരുടെ കൃപാകടാക്ഷം കൊണ്ട് ആയുധമില്ലാതെ പയറ്റി കഷ്ട്ടിച്ചെങ്കിലും ഒപ്പിച്ചു ജയിച്ച അനുഭവങ്ങൾ. അത്തരം കുറച്ചോർമ്മകൾ പങ്കു വെക്കാം. എൺപതുകളുടെ അവസാനം, കുട്ടികളുടെ ചികിത്സ ഏതാണ്ടൊക്കെ പഠിച്ചു ഒരദ്ധ്യാപകൻ ആയി ചേർന്നേ ഉള്ളൂ.സുഹൃത്തുക്കളുമായി ഡൽഹിയിലേക്കു ഒരു യാത്ര.കേരള എക്സ്പ്രസ്സിൽ തൃശ്ശൂര

ബാല്യം

Image
മധുവിധുവിന്റെ ആദ്യ നാളുകളിൽ, .. ചിലപ്പോ അതിലും നേരത്തെ .. ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹിക്കുന്ന നാൾ തൊട്ടു നമ്മൾ ഓരോരുത്തരും സ്വപ്നം കാണാൻ തുടങ്ങുകയായി. “അയാളെ ആരാക്കി തീര്ക്കണം ?അയാൾ എങ്ങനെ ആവണം. എങ്ങനെ ആവരുത്. " “എനിക്ക് വയസ്സവുമ്പോ എനിക്കൊരു താങ്ങ് ആവാൻ ഒരു മോൻ." എന്നായിരുന്നു പണ്ടുള്ളോരു പറഞ്ഞിരുന്നത്. ഇപ്പോഴാരും അങ്ങനെ പ്രതീക്ഷിക്കുന്നില്ല. “എനിക്ക് നേടാൻ കഴിയാത്തത് അവനിലൂടെ നേടിക്കാണണം.” അതിലേക്കു എത്തിപ്പെടാനുള്ള വഴികൾ നമ്മൾ തീരുമാനിക്കുന്നു. നമ്മൾ വഴി വെട്ടി വൃത്തിയാക്കി,പൂ വിതറി മുൻപേ നടക്കുന്നു. അതല്ലെങ്കിൽ കൈയ്യിലൊരു വടിയും അവനു ചുറ്റും മതിലുകളും പണിയുന്നു ,.ലക്ഷ്യം എത്തുന്നത് വരെ. .പുറം ലോകം ആദ്യം കാണുന്ന നാൾ തൊട്ടു,തുടങ്ങുന്നു രക്ഷിതാക്കളുടെ, സമൂഹത്തിന്റെ സ്വാധീനം .ബാല്യ കൌമാരങ്ങളിലൂടെ യൗവ്വനത്തിന്റെ ആദ്യ നാളുകൾ വരെയോ അതിനപ്പുറമോ ഇത് നീളുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ മറ്റൊരാളുടെ സ്വാധീനം എത്ര വരെ ആവാം? .എല്ലാം അനുവദിച്ചു കൊടുത്തു കൊണ്ട് “ഞാൻ ചെയ്യുന്നതെല്ലാം ശരി “എന്നൊരു ബോധം ഉണ്ടാക്കുന്നതോ?എന്തിനും ഏതിനും അരുതിന്റെ വേലിക്കെട്ടു ഉണ്ടാകുന

സർപ്പക്കാവ്

Image
“സാർ “വാട്സാപ്” ഒന്ന് നോക്ക്വോ ? ഒരു സ്നേക്ക് ബൈറ്റ് വന്നിട്ടുണ്ട് .തല്ലിക്കൊന്ന പാമ്പിനെ കൊണ്ട് വന്നിട്ടുണ്ട്.അതിന്റെ ഒരു വീഡിയോ എടുത്തു ഞാൻ ഇപ്പൊ വാട്സാപ്പിൽ അയച്ചിട്ടുണ്ട്. “Tiangular head and the body markings i am thinking it is viper. Russells viper”. .. സാർ ഒന്ന് പെട്ടെന്ന് നോക്കി പറയ്‌ ..ആൻറി സ്നേക്ക് വെനം കൊടുക്കാൻ പോവുന്നു ..” കുട്ടികളുടെ ഐ സി യുവിൽ രാത്രി ഡ്യൂട്ടി എടുക്കുന്ന പീജി വിദ്യാര്തിനി ആണ് . .പണ്ടൊക്കെ കുഞ്ഞു കുട്ടി കുടുംബത്തോടൊപ്പം സമാധാനമായി രസിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും, കുളിമുറിയിൽ വിസ്തരിച്ചൊരു കുളി ആസ്വദിക്കുമ്പോഴും ഇത് പോലൊരു വിളി വന്നാൽ അത് പാതി വഴിയിൽ നിർത്തി ഓടി പോകേണ്ടി വരും .വന്നു വന്നു ഇപ്പൊ ഒരു ഫോണ്‍ കൊണ്ട് കാര്യം നടക്കുന്നു .സാങ്കേതിക വിദ്യകൾ എന്തെല്ലാം വിധത്തിൽ നമ്മൾക്ക് സഹായകം ആവുന്നു .വാട്സാപ്പിൽ ഒരു ഫോട്ടോ ആയി അല്ലെങ്കിൽ നേരിട്ട് തന്നെ കാണാം. പാമ്പിനെ കണ്ടു . വാട്സാപ്പിൽ. നല്ല വീഡിയോ . ഒരു മുട്ടൻ വിദ്വാൻ ,സ്വതവേ മടിയൻ അടി കൊണ്ട് പാതി ചത്തു . വാലനക്കം നിന്നിട്ടില്ല “ കുട്ടീീ മരുന്ന് കലക്കിയോ ? അത് കലക്കി കളയണ്ട.That is not Viper.. another