Posts

Showing posts from March, 2018

PULLED ELBOW

വായിച്ചു തുടങ്ങിയ നാളുകളിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ കഥകൾ ഇഷ്ടമായിരുന്നു ഓരോ കഥയും വായിച്ചു കഴിയുമ്പോ നായകൻമാരിൽ ആരാണ് കൂടുതൽ കേമൻ എന്ന് സംശയം ബാക്കി നിൽക്കും . ഏറെയും വൈദ്യന്മാരുടെ കഥകൾ . ഓരോരുത്തരെക്കുറിച്ചു പറയുമ്പോഴും പറയും “ ഇങ്ങനെ ഒരു വൈദ്യൻ അതിനു മുൻപോ പിന്പോ ഉണ്ടായിട്ടില്ല എന്ന് . അങ്ങനെ തന്നെ ഒരു മൂന്നാലു പേരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഷെർലോക് ഹോംസിന്റെ കഥകളെ പോലെ തന്നെ ഓർമ്മയിൽ നിൽക്കുന്നു ഇപ്പോഴും ഐതിഹ്യമാലയിലെ കുറെ ചികിത്സാ കഥകൾ. അതിലൊന്ന് കൈകളുടെ ചലനം നിന്ന് പോയൊരു യുവതിയുടെ . ഏതു മഹാ വൈദ്യൻ ആയിരുന്നു കഥാ നായകൻ എന്നോർമ്മയില്ല . പലരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൈകൾ ഒരു തരിമ്പും അനക്കം ഇല്ല . മുഖത്തേക്ക് ഇത്തിരി നേരം സൂക്ഷിച്ചു നോക്കി കാര്യം പിടി കിട്ടിയ വൈദ്യര ധ്യേം പെണ്ണുടുത്ത തോർത്ത് മുണ്ടു ഒരൊറ്റ വലി. പരാലിസിസ് പമ്പ കടന്നു തോർത്ത് മുണ്ടിന്റെ അറ്റത്തു മൂപ്പത്തിയാരുടെ പിടി മുറുകി. നാണം മാറ്റാൻ. കാരുണ്യ സ്പർശം കൊണ്ട് കുരുടന് കാഴ്ച്ച കൊടുക്കുന്ന, കാലുകൾ തളർന്നവനെ നടത്തിക്കുന്ന യേശുദേവന്റെ പുതിയ അവതാരങ്ങൾ മൈക്കിന്റെ മുൻപിൽ നടത്തുന്ന അത്ഭ

scarabiasis

Image
ഇത്തിരി അപ്പിക്കഥകൾ ആണ് കേട്ടോ. അറുപതുകളുടെ തുടക്കം . അക്ഷരങ്ങൾ കൂട്ടിവായിച്ചു തുടങ്ങുന്നേ ഉള്ളൂ. ചേച്ചിമാർക്കൊപ്പം പാട്ടും കഥകളും ഒക്കെ ഉണ്ടെങ്കിലും ശാസ്ത്രവും അതിന്റെ രീതികളും ഒന്നും ഇല്ല. "ചെരിപ്പിട്ടു നടക്കണം ,പൊതു സ്ഥലത്തു കാര്യം സാധിക്കരുത് "എന്നൊന്നും അധികം ആരും പറയാൻ ധൈര്യം കാണിച്ചിരുന്നില്ല. വിശാലമായ തൊടിയും മുറ്റവും ഒക്കെ തന്നെ കക്കൂസ്. വലിയവർ ഇത്തിരി കൂടി അകലേക്ക് മാറും എന്നേ ഉള്ളൂ . കാലത്തെണീറ്റു മുറ്റത്തിനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അപ്പിക്കുഞ്ഞൻമ്മാരെ നിക്ഷേപിച്ചത് കോരി എടുക്കാൻ കയ്യിൽ ചകിരിയും കൊണ്ട് 'അമ്മ പുറകെ ഉണ്ടാവും .  എവിടെ നിന്നെന്നറിയില്ല ഒന്ന് രണ്ടു മണിയൻ ഈച്ചകൾ ഹെലികോപ്റ്ററിൽ പറന്നിറങ്ങും . ചിലപ്പോ അമ്മ കൂടെ എത്താൻ  വൈകിയാൽ പുറകെ കൂടുന്ന “ടോമി “ ഒരു നേരത്തെ വിശപ്പടക്കും .അതും കഴിഞ്ഞു ഒടുക്കം സ്നേഹത്തോടെ ഒന്ന് നക്കും .നായുടെ നാക്കിന്റെ വൃത്തിയും ഭംഗിയും ഒന്ന് വേറെ തന്നെ .  ഫോട്ടോ  (https://goo.gl/images/Cy9PDh ) ബാല്യത്തിലെ ഈ വിസർജ്ജനാസ്വാദന ഓർമ്മകൾ പിന്നെ ഓർമ്മയിൽ വന്നത് എൺപതുകളിൽ .  പീഡിയാട്രിക്‌സിൽ പീജി വിദ്യാർത്ഥി ആയിരുന്നു .മെഹമൂദ്