Posts

Showing posts from January 20, 2020

Night terror/Sleep terror

സൈക്കിയാട്രി വിഭാഗത്തിൽ നിന്ന് കുട്ടികളുടെ വിഭാഗത്തിലേക്ക് അഭിപ്രായം അറിയാൻ ആയി വിട്ടതാണീ നാല് വയസ്സുകാരനെ. ഒന്നര വയസ്സ് വരെ ഒരു കുഴപ്പവും ഇല്ലാത്തയാൾ ഒരു രാത്രി ഞെട്ടിപ്പിണഞ്ഞെണീറ്റ് കരച്ചിലായി. സമാധാനിപ്പിക്കാനുള്ള ഒരു ശ്രമവും ഫലവത്താവാത്ത കരച്ചിൽ. കിടക്കാൻ പോകുന്നത്  വരെ കളിയും ചിരിയും ആയി, താരാട്ടു പാട്ടു കേട്ടുറങ്ങിയ  ആൾ. മുറിയാകെ തെരച്ചിൽ ആയി, വല്ലോം പിടിച്ചു കടിച്ചോ? ചെവിയിൽ വല്ലതും പോയോ? പനിക്കുന്നോ ?  ഓരോരുത്തരും ഓരോ അഭിപ്രായങ്ങൾ ആയി 'വയറ്റു വേദന ആവും.   എടുത്തോ ആശൂത്രിലോട്ട്  പോവാം '. പറഞ്ഞിരിക്കെ സ്വിച്ച് ഇട്ട പോലെ കരച്ചിൽ നിന്നു. മൂപ്പർ ഉറക്കത്തിലേക്ക് പോയി പിറ്റേന്ന്  'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ '.ന്ന മട്ടിൽ കളിയും ചിരിയും . ഒരു മൂന്നു മാസം കഴിഞ്ഞില്ല. ഇതേ പടി ആവർത്തനം. ഇപ്പൊ വയസ്സ് നാലായി പതിനാലാമത്തെ തവണ ആണിത് രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ മൂപ്പർ ഒന്ന് ബുദ്ധിമുട്ടിക്കും. ഇതൊഴിച്ചു ആൾ മിടുക്കൻ എൽ കെ ജിയിൽ പോവും,  പാട്ടും കളിയും ഒക്കെ ബഹു കേമം. മൂപ്പർക്ക് ഒരു  കുഴപ്പവും ഇല്ലെങ്കിലും ഇതിനൊരവസാനം വേണ്ടേ. മരുന്നും മന്ത്രവാദവും ഒക്കെ