Posts

Showing posts from January, 2020

ഒരു ശാപത്തിന്റെ കഥ

Image
ഞാൻ ഒരു ഡോക്ടർ ആണ്,എൺപത്തി ഒന്ന് തൊട്ടു, മൂന്നു പതിറ്റാണ്ടിലേറെ ഒരധ്യാപകനും. ഇതിൽ ഏതാണ് ഞാൻ? സംശയം വേണ്ട ഇതിൽ രണ്ടാമത്തേത് തെന്നെ , എന്ത് കൊണ്ട്? ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതു .അവരാണ്. 'തമ്പാച്ചി മാഷിന്റെ 'മടിയിൽ ഇരുന്നു ഹരിശ്രീ കുറിച്ചതിൽ പിന്നീട് എത്ര പേര്? ഓർമ്മയിൽ മുൻപിൽ നിൽക്കുന്നത് മലയാളം പഠിപ്പിച്ച പദ്മാവതി ടീച്ചർ പിന്നെ രാഘവൻ മാഷ്' മെഡിസിൻ പഠിക്കാൻ തുടങ്ങിയ നാൾ തൊട്ടു ഓർമ്മയിൽ ആദ്യം വരുന്നത് എം ജി സഹദേവൻ സാറിനെ. മനസ്സിൽ കൊത്തിവെച്ച പോലെ ആ കാലഘട്ടത്തിലെ നിമിഷങ്ങൾ ചിത്രങ്ങളായി,ആ ശബ്ദങ്ങൾ ഒരിക്കലും മരിക്കാതെ മനസ്സിൽ അലയടിച്ചു കൊണ്ടേയിരിക്കുന്നു. അതേ , ഞാനും അവരെ പോലെ ഒരധ്യാപകൻ ആവാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു "പഞ്ചവൻ കാട്ടിൽ , "അടിയൻ ലച്ചിപ്പോം" ന്നു പറഞ്ഞു ചാടിവീഴുന്ന ചാന്നാന്റെ ചിത്രം "  'നവയൗവ്വനവും വന്നു നാൾ തോറും വളരുന്ന'  പാറുക്കുട്ടിയുടെ ,അനന്തപദ്മനാഭന്റെയും മാർത്താണ്ഡവര്മയുടെയും ചിത്രങ്ങൾ മായാതെ വരച്ചു വെച്ച് തന്ന , കഥ പറച്ചിലിന്റെ മാധുര്യം പകർന്നു തന്ന പദ്മാവതി ടീച്ചർ. രോഗാവസ്ഥകൾ ഓരോന്നും പറയു

Night terror/Sleep terror

സൈക്കിയാട്രി വിഭാഗത്തിൽ നിന്ന് കുട്ടികളുടെ വിഭാഗത്തിലേക്ക് അഭിപ്രായം അറിയാൻ ആയി വിട്ടതാണീ നാല് വയസ്സുകാരനെ. ഒന്നര വയസ്സ് വരെ ഒരു കുഴപ്പവും ഇല്ലാത്തയാൾ ഒരു രാത്രി ഞെട്ടിപ്പിണഞ്ഞെണീറ്റ് കരച്ചിലായി. സമാധാനിപ്പിക്കാനുള്ള ഒരു ശ്രമവും ഫലവത്താവാത്ത കരച്ചിൽ. കിടക്കാൻ പോകുന്നത്  വരെ കളിയും ചിരിയും ആയി, താരാട്ടു പാട്ടു കേട്ടുറങ്ങിയ  ആൾ. മുറിയാകെ തെരച്ചിൽ ആയി, വല്ലോം പിടിച്ചു കടിച്ചോ? ചെവിയിൽ വല്ലതും പോയോ? പനിക്കുന്നോ ?  ഓരോരുത്തരും ഓരോ അഭിപ്രായങ്ങൾ ആയി 'വയറ്റു വേദന ആവും.   എടുത്തോ ആശൂത്രിലോട്ട്  പോവാം '. പറഞ്ഞിരിക്കെ സ്വിച്ച് ഇട്ട പോലെ കരച്ചിൽ നിന്നു. മൂപ്പർ ഉറക്കത്തിലേക്ക് പോയി പിറ്റേന്ന്  'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ '.ന്ന മട്ടിൽ കളിയും ചിരിയും . ഒരു മൂന്നു മാസം കഴിഞ്ഞില്ല. ഇതേ പടി ആവർത്തനം. ഇപ്പൊ വയസ്സ് നാലായി പതിനാലാമത്തെ തവണ ആണിത് രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ മൂപ്പർ ഒന്ന് ബുദ്ധിമുട്ടിക്കും. ഇതൊഴിച്ചു ആൾ മിടുക്കൻ എൽ കെ ജിയിൽ പോവും,  പാട്ടും കളിയും ഒക്കെ ബഹു കേമം. മൂപ്പർക്ക് ഒരു  കുഴപ്പവും ഇല്ലെങ്കിലും ഇതിനൊരവസാനം വേണ്ടേ. മരുന്നും മന്ത്രവാദവും ഒക്കെ

നമ്മുടെ പിഴവുകൾ

Image
ആശുപത്രി വരാന്തയും കഴിഞ്ഞു കോണിപ്പടിയും കയറി ഒന്നാം നിലയിൽ കാലെടുത്തു വെച്ചേയുള്ളൂ. ഒരു പെൺകുട്ടിയുടെ എളിയിൽ ഇരിക്കുന്ന   ഇയാളെ കണ്ടതും ഞാൻ നിന്നു. പ്രൊഫെസ്സർ എന്നൊക്കെ പറയുമ്പോ  ,ജനങ്ങളുടെമനസ്സിൽ ഒരു ചിത്രമുണ്ട് കാറിൽ നിന്നിറങ്ങി നേരെ മുറിയിലേക്ക്, വശത്തുള്ളതൊന്നും നോക്കാതെ കാണാതെ, കോട്ടും സൂട്ടും ചുളിവ് പോകാതെ ഒരു പെട്ടിയും ചിലപ്പോ ഒരു ഫ്ലാസ്കും. എന്തിനാവും ഫ്‌ളാസ്‌ക് എന്നല്ലേ. ഇടയ്ക്കു കുടിക്കാൻ. ചായ. മറ്റുള്ളവർക്കൊപ്പം ചായപ്പീടികയിൽ പോയി നമ്മളുടെ വില കളയരുത്. പോട്ടെ ഇത്രക്കും സായിപ്പ് ശൈലി ഇല്ല എങ്കിലും ഒരു വിധം സാമാന്യ മര്യാദ ഒക്കെ ഉള്ളവർ ആവും പ്രൊഫെസ്സർ മാർ എന്നൊരു ധാരണ ഉണ്ട്. പക്ഷെ .... ചുറ്റും നോക്കി ജനാലയിലൂടെ തുപ്പുന്നോരുടെ നേരെ കയർത്തു, ബീഡി കുറ്റി കയ്യിൽ പിടിച്ചോരെ തെറി പറഞ്ഞു , കോന്തലയിൽ കെട്ടി വെച്ച മുറുക്കാൻ അമ്മൂമ്മമാരെയും കയ്യിൽ നിന്ന് പിടിച്ചു വാങ്ങി, കുപ്പിയിൽ പാല് കൊടുക്കുന്ന അമ്മമാരുമായി കലഹിച്ചു പോവുന്നൊരാൾ എന്തായാലും ഈ പദം മനസ്സിൽ ഉണർത്തുന്ന ഒരു ചിത്രത്തിൽ നിന്ന് ഏറെ അകലെ ആവും. എന്തായാലും ഈ കുഞ്ഞിനെ കണ്ടപാടെ അതിനടുത്തേക്കു ചെന്നു.

പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ്

Image
ഇന്നലെ ഒരു സുഹൃത്തിന്റെ ചോദ്യത്തിന് ഉത്തരം കൊടുത്തപ്പോഴാണ് തോന്നിയത്. ഇത്തരം ഒരു ചോദ്യം ആദ്യമായാണല്ലോ. ഇതിനു കൊടുത്ത ഉത്തരം മറ്റുള്ളവരും കൂടി അറിയുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ,എന്തെങ്കിലും തരത്തിൽ ഉള്ള വാക്സിനുകൾ കൊടുക്കുന്നവർ. ഞങ്ങൾ ഡോക്ടർമാർ ഇത്തരത്തിൽ ഒരു പാട് ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നു. ശരിക്കും ഉടക്ക് ചോദ്യങ്ങൾ. ചോദ്യങ്ങളിൽ ചിലതു വളരെ ന്യായമായത് . നമ്മൾ ഡോക്ടർമാർ പലപ്പോഴും ആലോചിക്കാത്തതാവും പക്ഷെ സത്യത്തിൽ അതേക്കുറിച്ചു ജനത്തിന് മുഴുവനായി ബോധ്യപ്പെടാത്തതോ ,ലേശം പേടി മനസ്സിൽ ബാക്കി ഇരിക്കുന്ന കാര്യങ്ങളോ ആവും. അതിനു ശരിയായി തന്നെ മറുപടി കൊടുക്കണം. മറ്റു ചിലരുണ്ട്. മിക്കവാറും വാക്സിൻ വിരോധികൾ. വാക്സിനുകളെ എങ്ങനെ ഇകഴ്ത്തി കാട്ടാം , അതിന്റെ വിശ്വാസ്യത എങ്ങനെ തകർക്കാം എന്ന് മാത്രം ലാക്കാക്കി വെറുതെ ചോദിക്കുന്ന ചോദ്യങ്ങൾ. എന്റെ സുഹൃത്തിന്റെ ഈ ചോദ്യം ശരിക്കും ഉത്തരം അർഹിക്കുന്നത് . ചിലപ്പോ അത്തരം ചോദ്യങ്ങൾക്കു എങ്ങനെ ശാസ്ത്രീയമായ വിശദീകരിക്കാം എന്ന് ഈ മേഖലയിലെ ചെറുപ്പക്കാർക്ക് ഉപകാരപ്പെടുന്നത് " പത്തു വയസ്സുകാരന് റൂബെല്ല (ജർമൻ മീസിൽസ് ) ഡയഗ്‌നോസ് ചെയ്തു. എഴുപ

phimosis

Image
മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ രണ്ടു ചെക്കന്മാരുടെ "കല്യാണ യന്ത്രം" ആണ് മേലെ , ആദ്യത്തേത് ഒരു രണ്ടു വയസ്സുകാരന്റെ . രണ്ടാമത്തേത് ഇത്തിരി കൂടി മുതിർന്ന ആളിന്റെ. "തൊലി പുറകോട്ട് നീങ്ങുന്നില്ല.ദ്വാരം കണ്ടില്ലേ തീരെ കുറവാ സാറേ" ആദ്യത്തെ ഉണ്ണിയുടെ അമ്മയുടെ പരാതി രണ്ടാമത്തെ ആളിന്റെ 'അമ്മയുടെ പരാതി മറ്റൊന്നാണ്. "ഉണ്ണിപ്പൂവിന്റെ സൈഡിൽ കണ്ടോ കുറച്ചു നാളായി ഇത്തിരി വലിപ്പത്തിൽ ഒരു മുഴ. കുറച്ചു ദിവസം കൊണ്ട് അവിടെ തൊടാൻ വിടുന്നില്ല നല്ല വേദന." സത്യത്തിൽ ഈ രണ്ടു കല്യാണ യന്ത്രങ്ങളിൽ രണ്ടാമത്തെ യന്ത്രം വലിയ കുഴപ്പം ഇല്ലാത്തതായിരുന്നു. തൊലി പുറകിലേക്ക് വരാത്തപ്പോ ഇടയിൽ സ്മെഗ്മ (smegma ) വന്നടിഞ്ഞു ഉണ്ടായ ചെറിയ തടിപ്പാണത്. തൊലിയുടെ അറ്റം ആവശ്യത്തിനുള്ള ദ്വാരം ഉണ്ടായിരുന്നു.അമ്മമാർ കുളിപ്പിക്കുമ്പോ പതിയെ നീക്കി കഴുകി കൊടുത്തിരുന്നു എങ്കിൽ ഇത് ഒഴിവാകുമായിരുന്നു. ആദ്യത്തെ ഉണ്ണിയുടെ അഗ്രചർമ്മം ഇത്തിരി പിശക് തന്നെ. ദ്വാരം തീരെ കുറവ്. അഗ്രചർമ്മം ഗ്ലാൻസ് പെനിസിനോട് ഒട്ടിപ്പിടിച്ചു കിടപ്പാണ്. ഇവിടെ അമ്മമാർ ബലം പ്രയോഗിച്ചു