Posts

Showing posts from April 21, 2018

കാളവണ്ടിക്കാലം

Image
https://www.freeimages.com/photo/bullock-cart-1575763  ഇന്നത്തെ കുട്ടികൾ ആണ് നാളത്തെ പൗരന്മാർ. സർവ്വ മേഖലകളിലും ഭാരതത്തെ ലോകത്തിനു മുൻപിൽ കൊണ്ടെത്തിക്കേണ്ടവർ. മലയാളത്തിൽ ഒരു പഴംചൊല്ലുണ്ടു. “കതിരിൽ വെച്ചിട്ടു കാര്യമില്ല “ ശരിയാണത്.  മുളപൊട്ടി തളിരായി പടർന്നു പന്തലിക്കുന്ന നേരങ്ങളിൽ ആണ് വെള്ളവും വളവും നൽകി ,തുള്ളനും വണ്ടും കരളാതെ പരിചരിക്കേണ്ടത് . ഒടുവിൽ പറഞ്ഞ വാക്കു ശ്രദ്ധിച്ചോ ? ശരിയായ വളവും പരിചരണവും ഏറ്റുവാങ്ങി പച്ചപ്പോടെ വളരുമ്പോ ഇലകളിൽ പുഴുക്കുത്തേൽക്കുന്ന അവസ്ഥ..ശരിയല്ലാത്ത അറിവുകൾ അതുപോലെ ആണ് . ശരിയായ നേരത്തു തന്നെ ഇത്തരം വികല ധാരണകളെ പിഴുതെറിയണം .ശരിയായ വളർച്ചക്കും വികാസത്തിനും ആകാശം മുട്ടെ പടർന്നു പന്തലിക്കാൻ . ഈ തലമുറയിലെ ഉണ്ണികൾക്കു അറിവിന്റെ മിട്ടായികൾ നൽകി തെറ്റുകൾ തിരുത്തി വളർന്നു വരാൻ വിരൽത്തുമ്പു നൽകി ഒപ്പം നിൽക്കണം നമ്മൾ. ഒരഞ്ചു പതിറ്റാണ്ടു മുൻപ് കേരളത്തിലെ സ്ഥിതി ഇന്നത്തെ പോലെ ആയിരുന്നില്ല ആരോഗ്യ മേഖലയിലെ എന്നല്ല മറ്റെല്ലാ മേഖലകളിലും നിലനിന്നിരുന്ന അന്ധ വിശ്വാസങ്ങൾ ഒരു പാട് ഉണ്ടായിരുന്നു അന്ന്. ആരോഗ്യത്തെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഒക്കെ വ്യക്തമായ അറിവുക