Posts

Showing posts from January 12, 2020

phimosis

Image
മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ രണ്ടു ചെക്കന്മാരുടെ "കല്യാണ യന്ത്രം" ആണ് മേലെ , ആദ്യത്തേത് ഒരു രണ്ടു വയസ്സുകാരന്റെ . രണ്ടാമത്തേത് ഇത്തിരി കൂടി മുതിർന്ന ആളിന്റെ. "തൊലി പുറകോട്ട് നീങ്ങുന്നില്ല.ദ്വാരം കണ്ടില്ലേ തീരെ കുറവാ സാറേ" ആദ്യത്തെ ഉണ്ണിയുടെ അമ്മയുടെ പരാതി രണ്ടാമത്തെ ആളിന്റെ 'അമ്മയുടെ പരാതി മറ്റൊന്നാണ്. "ഉണ്ണിപ്പൂവിന്റെ സൈഡിൽ കണ്ടോ കുറച്ചു നാളായി ഇത്തിരി വലിപ്പത്തിൽ ഒരു മുഴ. കുറച്ചു ദിവസം കൊണ്ട് അവിടെ തൊടാൻ വിടുന്നില്ല നല്ല വേദന." സത്യത്തിൽ ഈ രണ്ടു കല്യാണ യന്ത്രങ്ങളിൽ രണ്ടാമത്തെ യന്ത്രം വലിയ കുഴപ്പം ഇല്ലാത്തതായിരുന്നു. തൊലി പുറകിലേക്ക് വരാത്തപ്പോ ഇടയിൽ സ്മെഗ്മ (smegma ) വന്നടിഞ്ഞു ഉണ്ടായ ചെറിയ തടിപ്പാണത്. തൊലിയുടെ അറ്റം ആവശ്യത്തിനുള്ള ദ്വാരം ഉണ്ടായിരുന്നു.അമ്മമാർ കുളിപ്പിക്കുമ്പോ പതിയെ നീക്കി കഴുകി കൊടുത്തിരുന്നു എങ്കിൽ ഇത് ഒഴിവാകുമായിരുന്നു. ആദ്യത്തെ ഉണ്ണിയുടെ അഗ്രചർമ്മം ഇത്തിരി പിശക് തന്നെ. ദ്വാരം തീരെ കുറവ്. അഗ്രചർമ്മം ഗ്ലാൻസ് പെനിസിനോട് ഒട്ടിപ്പിടിച്ചു കിടപ്പാണ്. ഇവിടെ അമ്മമാർ ബലം പ്രയോഗിച്ചു