Posts

Showing posts from June 30, 2017

പുതിയ തലമുറ

Image
ഒരാൽബത്തിൽ നമ്മൾ കണ്ടിട്ടുള്ളത് പരസ്പര ബന്ധം ഉള്ള ചിത്രങ്ങൾ ആവും . ഒരൊറ്റ നോട്ടത്തിൽ അങ്ങനെ ഒരു പരസ്പര ബന്ധം ഇവിടെ കൊടുത്തിട്ടുള്ള ഫോട്ടോകൾ തമ്മിൽ കാണില്ല ഇതിൽ കൊടുത്തിട്ടുള്ള ഒരു ഫോട്ടോ ഭാരതീയ വിദ്യാ ഭവൻ തൃശൂരിലെ വിദ്യാർത്ഥികൾ . രണ്ടും മൂന്നും ഫോട്ടോകൾ ഞങ്ങളുടെ വാർഡിൽ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഭക്ഷണം കൊടുക്കുന്നതിന്റെ , അതിലൊരു പങ്കു പറ്റി ആസ്വദിച്ചു കഴിക്കുന്ന എന്റെ . ഈ രണ്ടു പടങ്ങൾ ഇന്നോ ഇന്നലെയോ എടുത്തതല്ല . കുറെ ഏറെ വര്ഷങ്ങള്ക്കു മുൻപ് . ഇങ്ങനത്തെ കാഴ്ച ഇവിടെ പതിവായിര ുന്നു .ആരുടെ എങ്കിലും ഒക്കെ ഷഷ്ടിപൂർത്തിയും പിറന്നാളും കുഞ്ഞിന്റെ പേര് വിളിയും ഒക്കെ ഇവിടെ ഒരു നേരത്തെ ഭക്ഷണമായി മാറും . വിശ്വാസികൾ പതിയെ ജീവിക്കുന്ന ദൈവങ്ങളിലേക്കു മനസ്സ് മാറ്റിയത് കൊണ്ടാവും . ചില അവസരങ്ങളിൽ ബിരിയാണിയും പായസവും ഒക്കെയായി മൃഷ്ട്ടാണ്ഡം തന്നെ ആവും . ഞാൻ ഇവിടെ ഇരുന്നു ഒപ്പം കഴിക്കുന്നതിനു രണ്ടു കാര്യം ഉണ്ട് . ഒന്ന് പലപ്പോഴും രുചിയറിഞ്ഞു ആസ്വദിച്ചു എനിക്കും വയറു നിറക്കാം എന്നത് രണ്ടു അതിന്റെ നിയമ വശം . കുഞ്ഞുങ്ങൾക്ക് പുറത്തു നിന്ന് കൊണ്ട് വരുന്ന ആഹാരം കഴിച്ചു എന്തെങ്കിലും ഒക്കെ ആയാൽ കളി കാര്യമാവും

ചിത

കാലത്തു ആസ്പത്രിയുടെ ഗേറ്റും കടന്നു കാറൊതുക്കി കോണിപ്പടികൾ കയറിയാൽ നേരെ മുറിയിലേക്ക് ചെല്ലും. ഒതുക്കം ഇല്ലാതെ വാരി വലിച്ചിട്ട കടലാസുകളുടെയും പുസ്തകങ്ങളുടെയും ഇടയിൽ നിന്ന് ഹാജർ ബുക്ക് തപ്പിയെടുത്തു ഒപ്പിട്ടു വഴിയേ എത്തുന്നോർക്കു ഒപ്പിടാനായി തുറന്നു വെച്ച് പുറത്തേക്കു വരും . വാർഡിൽ ആകെ കൂടി ഒന്ന് കണ്ണോടിച്ചു ദിവസം തുടങ്ങുന്നത് ഐ സി യുവിൽ . ഇന്ന് പതിവാകെ തെറ്റി . കോണിപ്പടി കയറി ചെല്ലുമ്പോ ചെറിയൊരാൾക്കൂട്ടം വരവേറ്റു. എന്താണ് സംഗതി എന്ന് ഒരെത്തി നോട്ടം കാഷ്യാലിറ്റിയിലേക്കു . ഒൻപതു വയസ്സുകാരി പെൺകുട്ടി മൂക്കിൽ നീളൻ ഒരു കുഴലും ആയി കെഞ്ചുന്നു . "എന്നെ കുത്തണ്ട ." ഞാൻ അടുത്ത് ചെന്നപ്പോ നിലവിളി ഒന്ന് കൂടി ഉച്ചത്തിൽ ആയി . മൂക്കിൽ ട്യൂബിട്ടു വയറു കഴുകി സാമ്പിൾ കുപ്പിയിൽ എടുക്കുന്നത് നോക്കിയപ്പോ മനസ്സിലായി . എന്തോ അകത്തേക്കു പോയതാണ് . അറിയാതെ എടുത്തു കഴിച്ചതോ ആരെങ്കിലും കൊടുത്തതോ ആയിരിക്കും. എന്തായാലും ഇരുന്നു ബഹളം വെക്കുന്ന പരുവം ആണല്ലോ , ബോധം ഇല്ലാതെയോ ശ്വാസമില്ലാതെയോ ഒന്നും അല്ലാലോ .സമാധാനം ഒപ്പം നിൽക്കുന്ന ഡോക്ടറോടോ സിസ്റ്ററോടോ അല്ല ആദ്യം ചോദിച്ചത് . കൂടെ നിൽക്കുന്ന രണ്ടു സ്ത്രീകളി

മൂക്കുത്തി

Image
വേനലവധിക്ക് ഇക്കുറി പോയത് വടക്കേ അറ്റത്തേക്ക് . ഔദ്യോഗികം ആയിരുന്നു യാത്ര ,വീണത് വിദ്യയാക്കി . വീടും തറവാടും ഒക്കെ കാണാനും ഒത്തു കൂടാനും വീട്ടുകാരത്തിക്കും സന്തോഷം . അതിലൊരു ദിവസം വിരുന്നു പോയത് കുമ്പള. ഒരു വിളിപ്പാടകലെ ആണ് അനന്തപുരം അമ്പലം. അമ്പലത്തിൽ പോവാനുള്ള തയ്യാറെടുപ്പൊന്നും വേണ്ട ,വൈകീട്ടത്തെ നടത്തം അങ്ങോട്ടാക്കി . നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പാറക്കൂട്ടവും പുൽമേടുകളും , ഇത്തിരി പച്ചപ്പിന്റെ തുരുത്ത് അവിടവിടെ . അമ്പലത്തിൽ എത്തിയപ്പോ മനസ്സ് കുളിരുന്ന തണുത്ത കാറ്റും, കൊച്ചലകൾ ഇളകുന്ന വലിയ കുളത്തിലെ വെള്ളത്തിൽ ഒത്ത നടുക്ക് അമ്പലം . വീട്ടിലേക്കു തിരിച്ചു പോവാൻ ഒരു തിരക്കുമില്ല. സന്ധ്യയാകാശത്തിന്റെ അവസാന തുള്ളിയും നൊട്ടിനുണഞ്ഞിരിക്കാം പോക്കുവെയിൽ കൊണ്ട് കുളക്കരയിൽ ഏറെ നേരം . ചുറ്റുവട്ടമൊക്കെ ഒന്ന് നടന്നു കണ്ടു . എവിടെ ചെന്നാലും നമ്മൾ നമ്മളുടെ പണി മറക്കൂല്ലാലോ . ഫോട്ടോ എടുത്തു നിന്നപ്പോ കണ്ട രണ്ടു ചെടികൾ , കണ്ണിലുടക്കിയത് അതാണ് . ഒരെരിക്കും ഒരു മഞ്ഞ അരളിയും . പണ്ട് പ്രീഡിഗ്രിക്കു ബോട്ടണി പഠിച്ചപ്പോ അല്ല. എം ബി ബി എസ കാലത്ത് കേരളത്തിലെ പോയിസണസ്സ് പ്ലാന്റ്സ് ഏതൊക്ക

'അമ്മ

Image
ഇന്ന് അമ്മദിനം പണ്ടൊന്നും ഇങ്ങനെ ദിനാചരണങ്ങൾ ഇല്ലായിരുന്നു . ജീവിതത്തിനു തിരക്ക് കൂടുമ്പോ എപ്പോഴെങ്കിലും ഒക്കെ ഈ ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്ക് നല്ലത് തന്നെ ' കണ്ണടച്ച് ,കാലത്തെ പുറകോട്ടു തിരിച്ചു ചെന്നെത്തുന്നതൊരു തുണിത്തൊട്ടിലിൽ .ആട്ടലിന്റെ താളമോ പതിഞ്ഞ താരാട്ടിന്റെ ഈണമോ വിരലുറിഞ്ചി പാതി മയക്കത്തിലേക്ക് വീണ സ്വപ്നമോ ഏതാണ് കൂടുതൽ മധുരം ? ഇപ്പൊ ഓർക്കുമ്പോ എല്ലാറ്റിനും മധുരം . നിങ്ങൾ എല്ലാരേയും പോലെ , ആ മധുരം ഞാനും പങ്കു വെക്കുന്നു അറിവുകൾ നേടി നേട്ടത്തിന്റെ പടികൾ എണ്ണിയെണ്ണി ഓരോരോ മേഖലയിലേക്ക് കയറിപ്പോയാൽ പിന്നെ മിക്കവരും ഈ 'അമ്മ മനസ്സ് ഓർക്കുന്നതും കാണുന്നതും തീരെകുറവു എന്നെ സംബന്ധിച്ച് ബാല്യ കൗമാരങ്ങളും കഴിഞ്ഞു ചവിട്ടി കയറി പോയ പടികൾ വീണ്ടും അതെ വഴിയിലേക്ക് തന്നെ ചക്രം തിരിഞ്ഞു വരും എന്ന് അറിഞ്ഞിരുന്നില്ല .ഏതോ നിയോഗം പോലെ വന്നെത്തിയത് വീണ്ടും തൊട്ടിലുകളുടെ ഇടയിലേക്ക് താരാട്ടുകളുടെ ഇടയിലേക്ക് പാൽപ്പല്ലുകൾ കാട്ടിയുള്ള ചിരിയുടെ ഇടയിലേക്ക് . അന്ന് തൊട്ടിങ്ങോട്ട് തൊട്ടറിഞ്ഞ 'അമ്മമനസ്സുകൾ ഒരു പാട് അതിൽ വേറിട്ട ഒരു പാടനുഭവങ്ങൾ അതിൽ ചിലതു ഓർമ്മയിൽ തങ്ങ

ചിക്കൻ പോക്സ്

ചിക്കൻപോക്സിനെ കുറിച്ച് ഇത്തിരി കാര്യങ്ങൾ  അവർ വിട്ടുപോയ ഒരു കാര്യം മാത്രം പറയാൻ .ഇത്തിരി പ്രസക്തി ഉള്ളൊരു കാര്യം .അധികം പേരറിയാത്ത കാര്യം ശാസ്‌ത്രം പറയും മുൻപ്പിത്തിരി കഥകൾ ആവാം . ആകെ അറിയുന്ന തൊഴിൽ പഠിപ്പിക്കൽ ആണ് . അതാണെങ്കിൽ ആധുനിക കാലത്തെ ശാസ്ത്രീയ രീതികളിൽ ഒന്നുമല്ല . മോഹൻലാലിൻറെ വാക്കുകൾ കടമെടുത്താൽ “ തനി നാടൻ തല്ല് ,അതിനു ഗപ്പൊന്നും ഇല്ല ,എന്നാലും “ എൻറെ വിദ്യാർത്ഥികൾക്ക് അവര് കോളേജിൽ പഠിച്ച കാലഘട്ടത്തിൽ "ഇത്തിരി അല്ലാത്ത വിധം "പീഡനാനുഭവങ്ങളെ കുറിച്ചാവും ,പറയാൻ ഉണ്ടാവുക എങ്കിലും നാളുകൾ നീണ്ടു നിൽക്കുന്നൊരു വിരോധം പതിവില്ല , എന്നല്ല ഓർമ്മയിൽ നിൽക്കുന്നൊരു സ്നേഹം ബാക്കി നിൽക്കാറുണ്ട് .അതിങ്ങോട്ടു മാത്രമല്ല അങ്ങോട്ടും . എന്തെങ്കിലും ഏടാകൂടങ്ങളിൽ എവിടെ എങ്കിലും പെട്ടു പോവുമ്പോ ഏതെങ്കിലും കാട്ടു മൂലയിൽ നിന്നാവും , ഒരു വിളി എത്തും . വിളി കേട്ടാൽ ശബ്ദത്തിലെ വിറയലിൽ അറിയാം മനസ്സ് അങ്ങനെ ഒരു വിളി .. അത് ഒരു എട്ടു വർഷം മുൻപാണ് അതിനും രണ്ടു വർഷം മുൻപ് പഠിത്തവും കഴിഞ്ഞു പോയൊരു കുട്ടി. ,പഠിക്കുന്ന കാലത്തു നല്ല മിടുക്കി , പീജി എടുക്കാതെ ഹെൽത്ത് സർവീസിൽ കയറി എന്നാണോർമ്മ “ സാർ പ

കുന്നിമണികൾ

Image
കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളിൽ ഉടക്കും .അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ , ഒന്ന് തലോടാൻ, കൈകളിൽ ഇട്ടമ്മാനമാടാൻ. തീരെ ചെറിയ കുട്ടികൾ ആണെങ്കിൽ നേരെ വായിലേക്ക് കൊണ്ട് പോവും . കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ ,ജീവൻ ഉള്ളവയും ഇല്ലാത്തവയും നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണം എന്നില്ല . എന്താണാവോ പ്രകൃതി ഇങ്ങനെ ഒരു പറ്റിപ്പ് നടത്തുന്നത് . സ്വഭാവം കൊള്ളാത്തതിനെയും ഇത്തിരി വിഷം ഉള്ളതിനേയും ഒക്കെ വികൃത രൂപത്തിൽ ഉണ്ടാക്കി വെച്ചിരുന്നു എങ്കിൽ നമ്മൾ തിരിഞ്ഞു നോക്കാതെ പോയേനെ.നമ്മളിൽ പലരും രക്ഷപ്പെട്ടേനെ . എണ്ണി പറയാനും അടുക്കി പെറുക്കി പറയാനും ആണെങ്കിൽ ഒരു പാടുണ്ട്. അതൊന്നുമല്ല കടന്നു വന്ന വഴികളിൽ എപ്പോഴൊക്കെയോ കണ്ട കാഴ്ചകൾ ,അനുഭവങ്ങൾ അവ മനസ്സിനേൽപ്പിച്ച നോവുകൾ /സന്തോഷങ്ങളും .അവയിലെല്ലാം മേലെ അവയിൽ നിന്ന് പഠിച്ച പാഠങ്ങൾ ആണിവിടെ പങ്കു വെക്കുന്നത് . കുട്ടിയായിരിക്കുമ്പോ വാരിക്കളിച്ച നിറങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നത് മഞ്ചാടി മണികൾ ആണ് .കൈയ്യിൽ ഒളിപ്പിച്ചു ഒറ്റയും ഇരട്ടയും കളിച്ച , കൈവെള്ളയിൽ വാരിയെടുത്തു നിലത്തു തൂവിയ ചോരത്തുള്ളികൾ . കുട്ടിക്ക

pulled elbow

https://www.facebook.com/purushothaman.kuzhikkathukandiyil/videos/10212717101911968/ വായിച്ചു തുടങ്ങിയ നാളുകളിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ കഥകൾ ഇഷ്ടമായിരുന്നു ഓരോ കഥയും വായിച്ചു കഴിയുമ്പോ നായകൻമാരിൽ ആരാണ് കൂടുതൽ കേമൻ എന്ന് സംശയം ബാക്കി നിൽക്കും . ഏറെയും വൈദ്യന്മാരുടെ കഥകൾ . ഓരോരുത്തരെക്കുറിച്ചു പറയുമ്പോഴും പറയും “ ഇങ്ങനെ ഒരു വൈദ്യൻ അതിനു മുൻപോ പിന്പോ ഉണ്ടായിട്ടില്ല എന്ന് . അങ്ങനെ തന്നെ ഒരു മൂന്നാലു പേരെ കുറിച്ച് പറഞ്ഞിട്ടുണ്ട് ഷെർലോക് ഹോംസിന്റെ കഥകളെ പോലെ തന്നെ ഓർമ്മയിൽ നിൽക്കുന്നു ഇപ്പോഴും ഐതിഹ്യമാലയിലെ കുറെ ചികിത്സാ കഥകൾ അതിലൊന്ന് കൈകളുടെ ചലനം നിന്ന് പോയൊരു യുവതിയുടെ . ഏതു മഹാ വൈദ്യൻ ആയിരുന്നു കഥാ നായകൻ എന്നോർമ്മയില്ല . പലരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൈകൾ ഒരു തരിമ്പും അനക്കം ഇല്ല . മുഖത്തേക്ക് ഇത്തിരി നേരം സൂക്ഷിച്ചു നോക്കി കാര്യം പിടി കിട്ടിയ വൈദ്യര ധ്യേം പെണ്ണുടുത്ത തോർത്ത് മുണ്ടു ഒരൊറ്റ വലി . പാരാലിസിസ് പമ്പ കടന്നു തോർത്ത് മുണ്ടിന്റെ അറ്റത്തു മൂപ്പത്തിയാരുടെ പിടി മുറുകി .നാണം മാറ്റാൻ കാരുണ്യ സ്പർശം കൊണ്ട് കുരുടന് കാഴ്ച്ച കൊടുക്കുന്ന കാലുകൾ തള
Image
ഒരു സുഹൃത്തിന്റെ മോളാണ്,അഞ്ചു വയസ്സ്. രണ്ടു ആഴ്ചയായി ഇടയ്ക്കിടെ മൂത്രം ഒഴിക്കുന്നു. മൂത്രം ഒഴിച്ച് കഴിഞ്ഞു പിന്നെയും ഇത്തിരി നേരം മൂത്രം ഇറ്റു വീണു ഷഡ്ഢി നനയുന്നു. പനി ഇല്ല. “മൂത്രം ഒഴിക്കുമ്പോ വേദന ഉണ്ടോ മോൾക്ക്"? “ഇല്ല" മൂത്രം പരിശോധിച്ചപ്പോ “പസ്സ് സെൽസ് “ ഉണ്ട് .മൂത്രപ്പഴുപ്പാവും എന്നും പറഞ്ഞു. ഒരു കോഴ്സ് മരുന്ന് കഴിച്ചു. ഒരു മാറ്റവും ഇല്ലാതെ കാര്യങ്ങൾ പോകുന്നു .വിശേഷിച്ചു മറ്റു കുഴപ്പങ്ങൾ ഇല്ല. ആളെ കിടത്തി വയറൊക്കെ ഒന്ന് നോക്കി . ജനിറ്റൽസ് ഒന്ന് നോക്കാൻ സഹപ്രവർത്തകയെ ഏൽപ്പിച്ചു . അപ്പോഴാണ് പറഞ്ഞത്. "വളരെ ചെറുപ്രായത്തിൽ ഇവിടെ കൊണ്ട് വന്നിരുന്നു . “ലേബിയൽ അഡ്ഹെഷൻ “ ആയിരുന്നു . അത് അന്ന് വേർപെടുത്തിയ ശേഷം ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഇത്രയും കാലത്തിനു ശേഷം അത് ഉണ്ടാവാൻ സാധ്യത ഇല്ലാലോ?" കാര്യങ്ങൾ എളുപ്പമായി. മനസ്സിൽ ഓരോരോ സാധ്യതകൾ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ പ്രായത്തിൽ പെൺകുട്ടികൾ ഇങ്ങനെ ഒരു പരാതിയുമായി വരുമ്പോ  ആദ്യം ആലോചിക്കേണ്ടത് മൂത്രത്തിൽ പഴുപ്പ് തന്നെ.മിക്കപ്പോഴും പനി ഉണ്ടാവും എങ്കിലും ചിലപ്പോ അതില്ലാതെയും വരാം . മൂത്രത്തിൽ പ

മുത്തുലക്ഷ്മി

Image
( ഈ ചിത്രത്തിന് ഔർ കിഡ് മാസികക്കും ശ്രീ സലീഷിനോടും കടപ്പാട് ) ഇന്റെൻസീവ് കെയര്‍ യുനിറ്റിനു പുറത്തു ജനറല്‍ വാര്‍ഡിലെ കട്ടിലിനു ചുറ്റും കൂടി നിന്ന നാലഞ്ച് പെണ്ണുങ്ങളോട് ഹെഡ് സിസ്റ്റര്‍ മറിയക്കുട്ടി എന്തോ കയര്‍ത്തു സംസാരിക്കുന്നത് കേട്ടു . വാര്‍ഡിനു പുറത്തു ഗേറ്റില്‍ പാറാവ്‌ നിന്ന സെക്യൂരിറ്റി അങ്ങോട്ട്‌ പോകുന്നതും ചെറിയ കൂട്ടത്തെ തന്മയത്വത്തോടെ ഒതുക്കുന്നതും ശ്രദ്ധിച്ചു .ജനറല്‍ വാര്‍ഡിന്റെ ഇങ്ങേ അറ്റത്ത് ഫൈനല്‍ ഇയര്‍ വിദ്യാര്തികള്‍ക്ക് ബെഡ്- സൈഡ് ക്ലാസ് എടുക്കുകയായിരുന്നു ഞാന്‍ . കുറച്ചു വിദ്യാര്തികള്‍ക്ക് മാത്രമായി ' പരിശോധന രീതികളും രോഗ ലക്ഷണങ്ങളും കണ്ടും അനുഭവിപ്പിച്ചും മനസ്സിലാക്കി കൊടുക്കുന്ന പഠന രീതി . കടലാസില്‍ പഠിക്കുന്നതും യാധാര്ത്യവും പലപ്പോഴും വ്യതസ്തമായിരിക്കും എന്ന തിരിച്ചറിവ് ഉണ്ടാവുന്നതും ,ഒരു ഡോക്ടറുടെ ജീവിതത്തില്‍ എന്നേക്കും ഓര്‍ത്തിരിക്കുന്ന പല അനുഭവങ്ങളും നേടുന്നതും ഈ നേരങ്ങളില്‍ ആണ് . ക്ലാസ് എടുത്തു തീര്‍ത്തു റൂമിലേക്ക്‌ തിരിച്ചു നടക്കുമ്പോള്‍ ദൂരെ വെച്ചു തന്നെ അവിടെ എന്തോ പന്തി കേടു ഉണ്ടെന്നു തോന്നി , പക്ഷെ സിസ്റെര്മാരും രണ്ടു പീ ജീ വിദ്യാര്തികളും

പ്രതിരോധം . ഹെപ്പറ്റൈറ്റിസ് ബി

Image
ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് പറയാൻ ആർക്കാണ് ധാർമികമായ അവകാശം ? ഒരു പാട് കാലം ആ വിഷയത്തിന്റെ പുറകെ നേരവും മനസ്സും അർപ്പിച്ച ഒരാൾ? അതെ . അക്കാര്യത്തിൽ സംശയം ഇല്ല. അപ്പൊ ആ വിഷയത്തിന് പാത്രീഭൂതൻ ആയ ഒരാളോ ? മനസ്സും ശരീരവും കൊണ്ട് ആ വിഷയം ഉൾക്കൊണ്ടു അനുഭവിച്ച അനുഭവസ്ഥൻ ? അയാൾക്കും ഒരു പക്ഷെ ഇങ്ങനെ ഒരു അവകാശ വാദം ഉന്നയിക്കാം എന്ന് തോന്നുന്നു . എൺപതുകളുടെ അവസാനം .തൃശൂർ മെഡിക്കൽ കോളേജിൽ അദ്ധ്യാപനം തുടങ്ങിയ നാളുകൾ .മനസ്സിനും ശരീരത്തിനും ഒരു പോലെ ചെറുപ്പം . ഇവിടത്തെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ഹൌസ് സർജൻ ആയ നാളുകൾ . സാറാര് കുട്ടികൾ ആര് എന്ന് തിരിച്ചറിയാത്ത വിധം സൗഹൃദം പങ്കിട്ട നാളുകൾ . ഉള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കാര്യങ്ങൾ ഓരോന്നും ചെയ്യാൻ എല്ലാരും ഒപ്പത്തിനൊപ്പം . ആയിടക്ക് നേരിയ പനിയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടു .കുറെ ഏറെ നാൾ അതത്ര കാര്യമായി എടുത്തില്ല. ഭക്ഷണം പുറത്തു ഹോട്ടൽ നിന്നായതു കൊണ്ടാവും എന്ന് കരുതി .ഒരു ദിവസം റൗണ്ടസ് എടുത്തു കൊണ്ടിരിക്കുമ്പോ Ramdas Pozhath , “സാർ ഒന്ന് വെളിച്ചത്തിലേയ്ക്കു നീങ്ങി നില്ക്കു , കണ്ണൊന്നു നോക്കട്ടെ “. ഇവിടെ വിദ്യാർത്ഥിയും അദ്ധ്യാപക