Posts

Showing posts from May, 2018

ഉപ്പുമാവും പാലും

Image
    തൃശൂർ ജില്ലയിലെ സർക്കാർ- എയ്ഡഡ് സ്‌കൂളുകളിലെ   ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ചൊരു ചർച്ചആയിരുന്നു. ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജുവിന്റെ അദ്ധ്യക്ഷതയിൽ കലക്ടറുടെ ചേമ്പറിൽ വിളിച്ചുകൂട്ടിയ യോഗം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെയും  സപ്ലൈകോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പഞ്ചായത്തു അധികൃതരും പങ്കെടുത്ത ചർച്ച. കുട്ടികളുടെ പോഷകാഹാരത്തെ കുറിച്ചുള്ള സാങ്കേതിക ഉപദേശങ്ങൾക്കു വേണ്ടി എന്നെ വിളിച്ചതായിരുന്നു. പദ്ധതിയുടെ അടിസ്ഥാന തത്വം "അറിവ് നൽകും മുൻപ് വിശപ്പകറ്റണം " എന്നത് . വിശപ്പ് ആറ്റുന്ന എന്ത് കൊടുത്താലും അറിവ് നേടാനായി സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തും. ഇപ്പറഞ്ഞത് എഴുതി വായിച്ച അക്ഷരങ്ങൾ ആയിരുന്നില്ല.അനുഭവിച്ചറിഞ്ഞത്. പദ്ധതികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുമ്പോൾ മനസ്സ് തെന്നി തെന്നി അൻപത്തി അഞ്ചു വർഷങ്ങൾ പുറകോട്ടു പോയി. ഒന്നാം ക്ലാസ്സു തൊട്ടു മേലോട്ടുള്ള ഓരോ ക്ലാസ്സുകളിലും ഉള്ള നാല് ചേച്ചിമാർ . അവരുടെ വിരൽ പിടിച്ചു സ്‌കൂളിൽ എത്തിയത് അക്ഷരം അറിയാനുള്ള ദാഹവും വിശപ്പുമായിരുന്നില്ല.  ഉപ്പുമാവിന് വേണ്ടിയുള്ള വിശപ്പു. മൂന്നു വയസ്സുകാരന് ക്ലാസ് മുറികൾക്കകത്തേക്കു പ്രവേശനം ഇല്ലാത്തതിൽ പര

പോളിയോ നിർമ്മാർജ്ജനം , പൾസ്‌ പോളിയോയുടെ പ്രസക്തി ,വേറിട്ടൊരു ചിന്ത

Image
ഒരു വർഷം മുൻപ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ ഞാൻ മുതിരില്ലായിരുന്നു. എഴുതുന്ന ഓരോ വാക്കും തപ്പിയെടുത്തു രോഗപ്രതിരോധ പദ്ധതികൾക്കെതിരെ വീശാൻ വാളുമായി കുറെ ഏറെ പേർ കച്ചകെട്ടി ഇവിടെ ഉണ്ടായിരുന്നു. വായിൽ തോന്നിയ വിഡ്ഢിത്തങ്ങൾ വെറുതെ വിളിച്ചു പറയുന്നവർ തൊട്ടു അധികാരത്തിന്റെ ഉന്നതങ്ങളിൽ വിലസുന്നവർ വരെ. ഇത്തിരി അഭിമാനത്തോടെ പറയാം എം. ആർ വാക്സിൻ കാമ്പയിൻ വിജയപ്രദമായി നടപ്പിലാക്കി കഴിഞ്ഞപ്പോഴേക്കും നമ്മൾ നേടിയെടുത്തത് ലക്ഷ്യമിട്ട എഴുപത്തി അഞ്ചു ലക്ഷത്തിൽ തൊണ്ണൂറ്റി ഒന്ന്  ശതമാനത്തിനും വാക്സിനേഷൻ നൽകി എന്നത് മാത്രമല്ല. അതിലും വലിയ മറ്റൊരു കാര്യം കൂടിയാണ്. എന്ത് മണ്ടത്തരവും ഇവിടെ ചിലവാകും എന്ന് കരുതിയിരുന്നവരെ ജനം പുറംകാലു കൊണ്ട് തട്ടിയെറിഞ്ഞിരിക്കുന്നു. ശാസ്ത്രാവബോധം ഉള്ള ,ശരി തിരിച്ചറിയുന്ന കേരളം നമുക്ക് തിരിയെ കിട്ടിയിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിയിൽ ഏതൊന്നിന്റെയും ശരി തെറ്റുകൾ വിശകലനം ചെയ്തു തെറ്റ് തിരുത്തി / ശരികൾ മെച്ചപ്പെടുത്തി മുന്നോട്ടു പോവുന്ന രീതി. അതിനാണ് മുതിരുന്നത്.ഇത് വരെ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന ഏറ്റുപറച്ചിലായി വ്യാഖ്യാനിക്കപ്പെടില്ല എന്ന് ഉറപ്പുള്ളത്

പ്രതിരോധ കുത്തിവെപ്പുകൾ വലിയവരിൽ

Image
വരും നാളുകളിൽ  നാടിന്റെ ആരോഗ്യത്തിനു ഏറ്റവും വലിയ ഭീഷണി ആവുക എന്താവും എന്ന ചോദ്യത്തിന് 'ജീവിതശൈലീരോഗങ്ങൾ'  എന്ന് ആവും ഉത്തരം. നാല് പതിറ്റാണ്ടുകൾ മുൻപ് പകർച്ചവ്യാധികൾക്കായിരുന്നു ഈ സ്ഥാനം.   ഇന്ന് പകർച്ചേതര വ്യാധികൾ എത്രയോ കൂടിയിരിക്കുന്നു എന്നത് സത്യം. പക്ഷെ ഈ രണ്ടാം സ്ഥാനക്കാരനെ  അങ്ങനെ നിസ്സാരവൽക്കരിക്കാൻ വരട്ടെ.പ്രായമായവരുടെ മരണത്തിൽ ഇരുപത്തി അഞ്ചു ശതമാനം  കേസുകളിലും  പകർച്ചവ്യാധികൾ നേരിട്ടോ അല്ലാതെയോ കാരണമാവുന്നു .കേട്ട് കേട്ട് പേര് മനസ്സിൽ പതിഞ്ഞ പല പകർച്ചവ്യാധികളും പഴംകഥയായപ്പോൾ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടു പുതിയവ എത്തുന്നു.പഴയ ചിലതു  കളംമാറി ചവിട്ടി പുതിയ രീതിയിൽ ഇവിടെ നിലയുറപ്പിക്കാൻ ശ്രമിക്കുന്നു. പകർച്ച വ്യാധികൾക്കു എങ്ങിനെ തടയിടണം ? പരിസര ശുചിത്വം, ശുദ്ധ ജലം ആഹാരം, കൊതുകും എലിയും പോലെ രോഗപകർച്ചക്കു ഇടയാക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുക എന്നതൊക്കെ ആണ്  ശരിയായ  പ്രതിവിധി.എങ്കിലും  ' സുരക്ഷിതമായ  കുടിവെള്ളവും ആഹാരവും' പരിസര ശുചിത്വവും നേടുന്നതിൽ നമ്മൾ വിജയിച്ചില്ല. ഇനിയങ്ങോട്ട് അതങ്ങനെ ഉണ്ടാവും എന്ന് വിശ്വസിക്കാനും വയ്യ. ആരോഗ്യ രംഗത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ