Posts

Showing posts from December 7, 2018

ഫ്ലൂ വാക്സിനെക്കുറിച്ചു

Image
കുട്ടിക്കാലത്തു മഴ തുടങ്ങുന്നതും സ്‌കൂൾ തുറക്കുന്നതും മിക്കപ്പോഴും ഒരേ ദിവസം ആവും.ആ മാസം തന്നെ മിക്കപ്പോഴും ഒരു മൂന്നാലു ദിവസത്തെ പനിച്ചു കിടപ്പും ഓർമ്മയിൽ ഉണ്ട്. സ്‌കൂളിൽ പോണ്ടാത്തതു കൊണ്ട് പുതപ്പിനിടയിൽ ചുരുണ്ടു കൂടിയുള്ള കിടപ്പിനൊരു സുഖം ഉണ്ട്. കുറഞ്ഞോ കുറഞ്ഞൊന്നും ആധി പിടിച്ച അമ്മയുടെ കൈകൾ നെറ്റിയിൽ തൊട്ടു നോക്കുന്നത് അറിഞ്ഞിട്ടും അറിയാതെ കിടക്കും.പ്ലാവില കൊണ്ട് ചൂടുള്ള കഞ്ഞിയും പപ്പടവും, അത് കഴിഞ്ഞും പായിലേക്കു. നാലാം ദിവസം സ്‌കൂളിലേക്ക് പോയാലും ക്ഷീണം വിട്ടു പോവാൻ പിന്നെയും രണ്ടാഴ്ച എടുക്കും. ഫ്ലൂ എന്ന വാക്ക് കേട്ടത് പിന്നെ എത്രയോ കഴിഞ്ഞു.  ടീവിയും ചാനലും ഒക്കെ വന്നപ്പോ ജൂൺ മാസത്തിലെ സ്ഥിരം കലാപരിപാടി ആയ ചാനൽ ചർച്ചകളും പനിക്കെടുതികളും ,ഓരോ കൊല്ലവും ആവർത്തനങ്ങൾ. രണ്ടായിരത്തി ഒൻപതിൽ ആണ് H1 N 1 എന്നയിനം ഫ്ലൂ ലോകത്താകെ പടർന്നു പിടിച്ചു മരണം വിതക്കുന്ന അറിഞ്ഞത്. ആ ഭീതി ഒരു പരിധി വരെ വിട്ടു മാറിയതായിരുന്നു. പക്ഷെ ഈ കൊല്ലം അതിന്റെ ഗൗരവം ഇത്തിരി കൂടി. ഇന്ന് വരെ ഉള്ള കണക്കെടുത്താൽ ഏകദേശം അറുന്നൂറ്റി അൻപതിലധികം കേസുകൾ ഈ കൂടിയ ഇനം ഫ്ലൂ ഉണ്ടായി കേരളത്തിൽ നാല്പതു ജീവനുകൾ കൊത്ത