Posts

Showing posts from February 3, 2018

അപ്പിയിടാത്ത ഉണ്ണി

Image
തോളോളം വളർന്നാൽ ഒപ്പം ചേർക്കണം എന്ന് പഴമക്കാര് പറഞ്ഞു കേട്ടിട്ടുണ്ട്.അവരുടെ അഭിപ്രായം കൂടി മാനിക്കണം എന്ന് തന്നെ. ഏതു കാര്യത്തിൽ തീരുമാനം എടുക്കുമ്പോഴും അവര് പറയുന്നതിനെതിരെ ആണ് തീരുമാനിക്കുന്നതെങ്കിൽ അത് എന്ത് കൊണ്ടെന്നു പറഞ്ഞു കൊടുക്കണം. ഇവിടെ സ്വന്തം മക്കളുടെ കാര്യം ആണ് പറഞ്ഞത്. അധ്യാപകർ ഞങ്ങൾക്കും ഇതേ വാക്കുകൾ പ്രസക്തം ആണ്,ശിഷ്യന്മാരുടെ കാര്യത്തിൽ. അക്ഷരം ചൊല്ലിയും തല്ലിയും പഠിപ്പിച്ചു,വിരൽത്തുമ്പു പിടിച്ചു ഒപ്പം നടത്തിച്ചു,ഓരോന്ന് ചെയ്യിച്ചു ഒപ്പമെത്തി എന്നുറപ്പായാൽ തള്ളക്കോഴിയെ പോലെ കൊത്തിയകറ്റും  “ ഇനി നീയായി നിന്റെ പാടായി,പൊയ്ക്കോ”  അങ്ങനെ  ഈ ഉണങ്ങിത്തുടങ്ങിയ മരക്കൊമ്പിൽ നിന്ന് അറ്റം കാണാത്ത  ആകാശങ്ങളിലേക്കു  പറന്നു പോയോരു വല്ലപ്പോഴുമൊക്കെ തിരിയെ എത്തും.ഇടക്കൊരു കുശലം ഉണ്ടാവും.അപ്പോഴറിയും അവർ താണ്ടിപ്പോയ ദൂരങ്ങൾ കീഴടക്കിയ കൊടുമുടികൾ.അറിവിന്റെ കൊടുമുടികൾ. എന്നേക്കാൾ എത്രയോ മേലെ.ഏതൊക്കെയോ മേഖലകളിൽ. എന്നാൽ ഇടക്കൊരു രസം ഉണ്ടാകും. അവനവനു ഉണ്ണികൾ പിറക്കുമ്പോ അല്ലങ്കിൽ ഉണ്ണിയുടെ ഉണ്ണികൾ പിറക്കുമ്പോ സംശയങ്ങളുടെ പെരുമഴ. സാമൂഹ്യ മാധ്യമങ്ങളുടെ വരവിനു മുൻപ് ഫോൺ വഴി ആയിരുന്നു.