Posts

Showing posts from January 19, 2018

അമ്മ

Image
https://goo.gl/images/aB8zcg എഴുപതുകളിൽ എപ്പോഴോ ആവണം സി രാധാകൃഷ്ണന്റെ നോവൽ .”ഒറ്റയടിപ്പാതകൾ “ വായിച്ചത്. വൈകല്യമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന ന്യായാധിപൻ. അമ്മയുടെ ജീവനെടുത്തു കൊണ്ട് പിറന്നു വീണ ബുദ്ധി വികസിക്കാത്ത അനിയനു അമ്മയായി മാറിയ ചേടത്തി. അവൾ ജീവിതത്തിന്റെ സുഖങ്ങൾ ഒന്നൊന്നായി വേണ്ടെന്നു വെക്കുന്നു. ഒടുവിൽ വിവാഹ ജീവിതവും വേണ്ടെന്നു വെക്കുന്ന അവസ്ഥയിൽ ഒരച്ഛന്റെ മനസ്സിൽ എപ്പോഴോ ഉദിച്ചൊരു പരിഹാരം. ഏതോ ഒരു നിമിഷം എടുത്ത തീരുമാനം. അവിടുന്നങ്ങോട്ട് നീതിയുടെ തുലാസ്സിൽ അവനവന്റെ ചെയ്തിയുടെ ശരിയും തെറ്റും തിരിച്ചും മറിച്ചും വെച്ച് തീരുമാനമാവാതെ. പ്രതിക്കൂട്ടിലും ന്യായാധിപന്റെ ഇരിപ്പിടത്തിലും മാറി മാറി സ്വയം പ്രതിഷ്ഠിച്ചു.വാദങ്ങൾക്കും ന്യായീകരണങ്ങൾക്കും അളന്നു തൂക്കി തിട്ടപ്പെടുത്താൻ ആവാത്ത ശരിതെറ്റുകൾ. വായിച്ച നാളുകളിൽ മനസ്സിൽ തട്ടിയ ആ കഥ,കഥാകാരന്റെ ഭാവനയിൽ വിരിഞ്ഞ ഒരു കഥ മാത്രം ആയി മറവിയിലേക്ക് പോയി. അതും കഴിഞ്ഞു അത് പോലെ ഒരു പാട് കഥാപാത്രങ്ങൾ കൺ മുന്നിലൂടെ വേഷമാടുന്നതിന്റെ കാഴ്ചക്കാരൻ ആയി ,ചിലപ്പോൾ കഥാപാത്രമായി. രോഗങ്ങളും ദൈന്യതയും ദുഖങ്ങളും മുന്നില് വേ