Posts

Showing posts from June 14, 2018

button batteries

Image
‘അമ്മക്ക് പ്രസവ വേദന മോൾക്ക് വീണ വായന’ എന്നൊരു ചൊല്ലുണ്ട്. അത് പോലെ ആണ് ചെലപ്പോ കുട്ടികളുടെ കാര്യങ്ങൾ.അവമ്മാരുടെ ചില വിക്രസ്സുകൾ കണ്ടാൽ ചിരി പൊട്ടും. അടുത്ത നിമിഷം അതിന്റെ ഗൗരവം ഓർമ്മ വരുമ്പോ ചിരി മായും. ട്രൗസറിന്റെ സിബ്ബ് കുടുങ്ങി ചോരയൊലിപ്പിച്ചു നിലവിളിച്ചു വരുന്നോരു ,  മറ്റു ചിലര് ചുണ്ണാമണിക്കു ചുറ്റും റബ്ബർ ബാൻഡെടുത്തു കെട്ടി വെച്ച് നീര് വന്നു വീർത്തു വരുന്നവർ, പൂച്ചയും നായയുമായി ചങ്ങാത്തം കൂടി വായിൽ കയ്യിട്ടു കടിവാങ്ങുന്നവർ. ഇതിലും രസമുള്ള കാര്യം ഓരോ ആഴ്ചയിലും ചെവിയിലോ മൂക്കിലോ എന്തെങ്കിലും ഒക്കെ എടുത്തു വെച്ച് “പറ്റിച്ചേ” എന്ന കള്ളച്ചിരിയുമായി വരുന്നവർ. അത്തരം ചിരിക്കു വക നൽകുന്നൊരു കാര്യവുമായി ഇന്ന് ഒരു വിളി വന്നു.വളരെ വേണ്ടപ്പെട്ട ഒരാളുടെ കുഞ്ഞുണ്ണി. അഞ്ചു വയസ്സുകാരൻ. റിമോട്ട് കൺട്രോൾ ബാറ്ററി ഒരെണ്ണം ഗുളിക പോലെ അങ്ങ് മിണുങ്ങി. തൊട്ടുകൂട്ടാൻ ഇത്തിരി അച്ചാറും കൂടി ആയാൽ ബഹു കേമം എന്ന മട്ട് ആളിപ്പോ അഡ്മിറ്റ് ആയി കെടപ്പുണ്ട്. പോകും വഴികളിലെ വാതിലുകൾ എല്ലാം മലർക്കെ തുറന്നു വെച്ച്  ,കാത്തിരിക്കുകയാണ്.  നാളെ പതിനൊന്നു മണിയോടെ ' അങ്ങേയറ്റത്തെ വാതിലിലൂടെ'  പു