Posts

Showing posts from February 4, 2018

AMYLASE RICH FOOD

Image
കുഞ്ഞുങ്ങൾക്ക് കാട്ടിയാഹാരം കൊടുക്കേണ്ട രീതികളെ കുറിച്ച് പറയാനല്ല ഈ കൊച്ചു കുറിപ്പ്. ഇൻഫോക്ലിനിക്കിൽ അതേക്കുറിച്ചു നന്നായി പ്രതിപാദിക്കപ്പെട്ടു എന്നത് കൊണ്ട്.ഇവിടെ പറയുന്നത് ഒപ്പം ചേർത്ത് വായിക്കേണ്ട ഒരു കൊച്ചു കാര്യം മാത്രം. ദൃശ്യമാധ്യമങ്ങളുടെ നല്ല വശങ്ങളെക്കാൾ ചീത്ത വശങ്ങൾ ആണ് നമ്മൾ മലയാളികൾ ഏറ്റുവാങ്ങുന്നത്. "ഇത് തന്നെ തഞ്ചം" എന്ന രീതിയിൽ കച്ചവട ഭീമന്മാരും പരസ്യക്കാരും. കുഞ്ഞുങ്ങൾ 'ഭീമനെ പോലെ കരുതരാക്കുന്ന  ', അവരെ 'ബുദ്ധിരാക്ഷസന്മാർ ആകുന്ന ' എളുപ്പ മാർഗ്ഗങ്ങൾ കാട്ടി വഴിതെറ്റിക്കുന്നു അവർ നമ്മളെ.. ബേബി ഫുഡിനും വിറ്റാമിനുകൾക്കും പുറകിൽ പായാതെ ഇത്തിരി നേരം ചെലവഴിച്ചാൽ കാശും ലാഭം കുഞ്ഞുങ്ങൾ ഇപ്പറയുന്നതിനേക്കാൾ ആരോഗ്യത്തോടെ വളരുകയും ചെയ്യും. കാട്ടിയാഹാരം തുടങ്ങേണ്ടത് ,ആറു മാസത്തിൽ. അത് വരെ മുലപ്പാൽ മാത്രം  കാട്ടിയാഹാരം നമ്മുടെ നാട്ടിലും വീട്ടിലും കിട്ടുന്ന കാര്യങ്ങൾ ഉപയോഗിച്ച് നമ്മൾ തന്നെ ഉണ്ടാക്കുന്നത് ഏറ്റവും നല്ലതു. അതാവട്ടെ പതിയെ  പതിയെ രുചിയും അളവും ഒക്കെ മാറ്റം വരുത്തി,കുട്ടി ആസ്വദിച്ചു കൊണ്ട് വേണം.അരിയും പയറുവർഗങ്ങളും ഒന്നിച്ചു ആവാം. ഇങ്