Posts

Showing posts from January, 2018

Hemophilia

Image
എറണാകുളത്തു ഹീമോഫീലിയയെ കുറിച്ചൊരു ഏകദിന ശിൽപശാലയിൽ പങ്കെടുത്തു തിരിച്ചു പോരുന്ന വഴിയായിരുന്നു. പടിഞ്ഞാറു നിന്ന് ചാഞ്ഞു വീഴുന്ന മഞ്ഞവെയിലിൽ കാറ്റ് കൊണ്ട് കണ്ണടച്ചിരുന്നപ്പോ എഴുപതുകളിൽ എം ബി ബി എസ്സിന് പഠിക്കുന്ന കാലം മനസ്സിലെത്തി.ഏതു കാര്യം പഠിപ്പിക്കുമ്പോഴും നൂറ്റാണ്ടുകൾക്കു മുൻപത്തെ ചരിത്രത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോവുമായിരുന്ന ഗുരുനാഥൻ, എം.ജി.സഹദേവൻ സാർ. സ്വതവേ വാക്കുകൾ കൊണ്ടമ്മാനമാടുന്ന സാർ ഹീമോഫീലിയ പോലൊരസുഖത്തെ കുറിച്ച് പറയുമ്പോൾ ഒന്നൂടി വാചാലനാകും. ഹീമോഫീലിയയുടെ ചരിത്രത്തിൽ തുടങ്ങി പതിയെ തെന്നി തെന്നി രക്ത ഗ്രൂപ്പുകളുടെ,രക്ത ദാനത്തിന്റെ പിന്നെ രക്തം കട്ടപിടിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ ഓരോന്നും കണ്ടെത്തിയതിന്റെ ചരിത്രങ്ങൾ . ഒരു പാട് ശാസ്ത്രജ്ഞന്മാരുടെ ശ്രമങ്ങൾ പലവഴിയിലൂടെ ആയിരുന്നെങ്കിലും അതെല്ലാം ഹീമോഫീലിയ പോലൊരു അസുഖത്തിന്റെ ചികിത്സയെ സഹായിച്ചു. പല കണ്ടുപിടുത്തങ്ങളും നമ്മൾ അറിയുന്നത് ആ ശാസ്ത്രജ്ഞന്മാരുടെ പേരിലാവും. രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങളുടെ (Coagulation Factors ) കാര്യത്തിൽ അങ്ങനെ അല്ല. ഫാക്ടർ ഒൻപതു അറിയപ്പെടുന്നത് സ്റ്റീഫൻ ക്രിസ്റ്മസ് എ

അമ്മ

Image
https://goo.gl/images/aB8zcg എഴുപതുകളിൽ എപ്പോഴോ ആവണം സി രാധാകൃഷ്ണന്റെ നോവൽ .”ഒറ്റയടിപ്പാതകൾ “ വായിച്ചത്. വൈകല്യമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന ന്യായാധിപൻ. അമ്മയുടെ ജീവനെടുത്തു കൊണ്ട് പിറന്നു വീണ ബുദ്ധി വികസിക്കാത്ത അനിയനു അമ്മയായി മാറിയ ചേടത്തി. അവൾ ജീവിതത്തിന്റെ സുഖങ്ങൾ ഒന്നൊന്നായി വേണ്ടെന്നു വെക്കുന്നു. ഒടുവിൽ വിവാഹ ജീവിതവും വേണ്ടെന്നു വെക്കുന്ന അവസ്ഥയിൽ ഒരച്ഛന്റെ മനസ്സിൽ എപ്പോഴോ ഉദിച്ചൊരു പരിഹാരം. ഏതോ ഒരു നിമിഷം എടുത്ത തീരുമാനം. അവിടുന്നങ്ങോട്ട് നീതിയുടെ തുലാസ്സിൽ അവനവന്റെ ചെയ്തിയുടെ ശരിയും തെറ്റും തിരിച്ചും മറിച്ചും വെച്ച് തീരുമാനമാവാതെ. പ്രതിക്കൂട്ടിലും ന്യായാധിപന്റെ ഇരിപ്പിടത്തിലും മാറി മാറി സ്വയം പ്രതിഷ്ഠിച്ചു.വാദങ്ങൾക്കും ന്യായീകരണങ്ങൾക്കും അളന്നു തൂക്കി തിട്ടപ്പെടുത്താൻ ആവാത്ത ശരിതെറ്റുകൾ. വായിച്ച നാളുകളിൽ മനസ്സിൽ തട്ടിയ ആ കഥ,കഥാകാരന്റെ ഭാവനയിൽ വിരിഞ്ഞ ഒരു കഥ മാത്രം ആയി മറവിയിലേക്ക് പോയി. അതും കഴിഞ്ഞു അത് പോലെ ഒരു പാട് കഥാപാത്രങ്ങൾ കൺ മുന്നിലൂടെ വേഷമാടുന്നതിന്റെ കാഴ്ചക്കാരൻ ആയി ,ചിലപ്പോൾ കഥാപാത്രമായി. രോഗങ്ങളും ദൈന്യതയും ദുഖങ്ങളും മുന്നില് വേ

വിഷക്കായകൾ

Image
കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളിൽ ഉടക്കും.അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ , ഒന്ന് തലോടാൻ, കൈകളിൽ ഇട്ടമ്മാനമാടാൻ കൊതിക്കും.തീരെ ചെറിയ കുട്ടികൾ ആണെങ്കിൽ അതെടുത്തു നേരെ വായിലേക്ക് കൊണ്ട് പോവും.കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ , നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണം എന്നില്ല.ജീവൻ ഉള്ളവയായാലും ഇല്ലാത്തവയായാലും.എന്താണാവോ പ്രകൃതി ഇങ്ങനെ ഒരു പറ്റിപ്പ് നടത്തുന്നത്. സ്വഭാവം കൊള്ളാത്തതിനെയും ഇത്തിരി വിഷം ഉള്ളതിനേയും ഒക്കെ വികൃത രൂപത്തിൽ ഉണ്ടാക്കി വെച്ചിരുന്നു എങ്കിൽ നമ്മൾ തിരിഞ്ഞു നോക്കാതെ പോയേനെ.നമ്മളിൽ പലരും രക്ഷപ്പെട്ടേനെ.കാണാൻ ഏറെ ഭംഗിയുള്ള കടൽജീവികളും കരജീവികളും ഉണ്ട്.അവയുടെ ദംശനം പോലും വേണ്ട വെറും സ്പർശനമോ സാമീപ്യമോ പോലും അപകടകരം ആയവ.അത് പോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് ചെടികളിലും മരങ്ങളിലും.നമ്മുടെ ഇന്ദ്രിയങ്ങളെ അങ്ങോട്ടേക്ക് ക്ഷണിച്ചു കെണിയിൽ പെടുത്തുന്നവ. അങ്ങനെ ഉള്ള സസ്യജാലങ്ങളിലെ ഇത്തിരി ഉദാഹരണങ്ങൾ പറയാം. മനുഷ്യൻ ഉണ്ടാവുന്നതിനു ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഈ ഭൂമുഖത്തു മരങ്ങളും ചെടികളും പൂവും കായും ഉണ്ടായിരുന്നു.ചലിക്കുന്നവരും ചലിക്കാത്തവരുമാ

അപ്പി പുരാണം

Image
1.1 .2018 https://www.flickr.com/photos/90417577@N00/3081501093/ കൊല്ലം പിറക്കുന്ന ഒന്നാം തീയതി ആയിട്ട്. എല്ലാരും നല്ല വാക്കുകളും നല്ല കാര്യങ്ങളും പറയുമ്പോ ആരും ഒരിക്കലും നല്ലതു പറയാത്ത ഒരാളുടെ മനോവിഷമം ഞാൻ മനസ്സിലാക്കി. പേര് കേൾക്കുമ്പോ നമ്മൾ അറപ്പോടെ തലത്തിരിക്കുന്ന , കണ്ടാൽ മൂക്ക് പൊത്തി മാറിപ്പോകുന്ന ഒരു പാവത്തിന്റെ സങ്കടം കാണാതെ പോവരുതല്ലോ. അങ്ങനെ ഒരാളിന്റെ കഥ പറയാം ഈ പുതുവത്സര ദിനത്തിൽ . അപ്പിപുരാണം. “വല്ലഭനു പുല്ലും ആയുധം” കൊച്ചുന്നാളിൽ സ്‌കൂളിൽ ചേർക്കും മുന്നേ തന്നെ ഒരു പാട് കടംകഥകളും പഴംചൊല്ലുകളും ആയിരുന്നു കേട്ടത് . .മൂത്തവർ ചേച്ചിമാർ സ്‌കൂളിൽ നിന്ന് വരുമ്പോ കൊണ്ട് വരുന്ന കൊച്ചറിവുകളും പാട്ടുകളും കഥകളും ഒക്കെ വൈകുന്നേരങ്ങളിൽ ഉറങ്ങുവോളം ആസ്വദിച്ചു കേൾക്കും . ഗുണകോഷ്ട്ടവും അതിലെ പെരുക്കപ്പട്ടികയും എല്ലാം കാണാപ്പാഠം . അന്ന് കേട്ടൊരു പഴംചൊല്ലാണ് ഇതും .കാലമങ്ങു പോയപ്പോ ഇമ്മിണി ബല്യ ആളായപ്പോ അതങ്ങു മറന്നു. പഴഞ്ചൊല്ലിലെ പതിരില്ലായ്മ ബോധ്യം വന്നത് മെഡിക്കൽ കോളേജിലെ ചില അധ്യാപകരുടെ ഒപ്പം നേരം ചെലവഴിച്ചപ്പോ ..സായിപ്പിന്റെ നാട്ടിൽ പഠിച്ചു വലിയ കോട്ടും സൂട്ടും ഒക

തുള്ളിമരുന്ന്

Image
https://upload.wikimedia.org/wikipedia/commons/6/63/A_country_boat_sailing_acroos_kaithapuzha_kayal_-_panoramio.jpg തുഴകൾ താഴെയിട്ടു തോണിയിൽ ഇളംകാറ്റ് കൊണ്ട് വെറുതെ മലർന്നു കിടന്നു കാറ്റിൽ ഇളകിയാടി തെന്നിപോവും പോലെയാണ് ഞായറാഴ്ചകളിൽ ഫേസ് ബുക്കിലൂടെ ഉള്ള തെന്നിപ്പോക്കു. പുറത്തേക്കു വെള്ളത്തിൽ കൈവിരലുകൾ കൊണ്ട് വരച്ചു,കൊച്ചുകുമിളകളുടെ സംഗീതം ആസ്വദിക്കും പോലെ എഴുത്തിലെ വാക്കുകൾ ആസ്വദിച്ചങ്ങനെ ഒഴുകി നീങ്ങും. പരിചയമുള്ളവരുടെ പേജുകളിലൂടെ തെന്നി പോയി ആരുടെയൊക്കെയോ പേജുകളിലൂടെ ഊളിയിട്ടപ്പോ വായിച്ചൊരു കുറിപ്പ് എന്റെ മനസ്സിൽ തോന്നിച്ച കാര്യം ആണ് ഈയൊരു കൊച്ചു കുറിപ്പെഴുതാൻ ഇടയാക്കിയത്. “ കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ തുള്ളിമരുന്നുകൾ വേണ്ടേ ? ബ്രമ്മി വേണ്ടേ ? എന്ന് പലരും ചോദിക്കുന്ന ചോദ്യത്തിന് കൂടുതൽ വിശദീകരണം നൽകാതെ ഒരു തുള്ളിമരുന്ന് കുറിച്ച് കൊടുക്കുകയാണല്ലോ പതിവ് നമ്മളിൽ പലരും .തിരക്കുള്ള ഒപികളിൽ പലപ്പോഴും ഒരു പാട് വിശദീകരണങ്ങൾക്കു നേരം കിട്ടാത്തത് കൊണ്ടാണ്. “ രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് “ രണ്ടു കൂട്ടർക്കും ഒരു പോലെ സമാധാനം. ആ രീതിയുടെ ശരിയും ശരികേടും പറയാൻ ആണീ കുറിപ്പ്. വീട്ടിൽ ഒരു

ഈ ക്ടാവിന്റെ നെലോളി കൊണ്ടൊരു തൊയിരം ഇല്ലാലോ

Image
ഞങ്ങളുടെ ഇൻഫോക്ലിനിക്ക് കൂട്ടായ്മയിൽ ഏറ്റവും ഊർജ്ജസ്വലമായ ചെറുപ്പക്കാരൻ നെൽസൺ ജോസഫ് " ഡൊമിനിക്കിന്റെ "അച്ഛൻ ആയ ആദ്യ നാളുകളിൽ ഞാൻ എഴുതി വെച്ചൊരു ഒരു പോസ്റ്റ് ആണിത്. പോസ്റ്റ് ചെയ്യാൻ ഇത്തിരി വൈകി.ഇൻഫോക്ലിനിക്കിലെ ആയാലും സാമൂഹ്യ കാര്യങ്ങളിൽ ആയാലും ഫേസ് ബുക്കിൽ രാവും പകലും ചെലവഴിച്ചിരുന്ന ഒരാൾ ദിവസങ്ങളോളം മുങ്ങി. കുറെ ഏറെ ദിവസങ്ങൾ മഷിയിട്ടു നോക്കിയിട്ടും കാണാതായപ്പോഴാണ് കാര്യം തിരക്കിയത.ആദ്യ ദിവസം അച്ഛനായതിന്റെ സന്തോഷം . ഉണ്ണിയുടെ ആദ്യത്തെ സന്തോഷക്കരച്ചിൽ കേട്ട് പുളകം കൊണ്ടു. പിറ്റേന്ന് പാതിയുറക്കത്തിൽ ഒന്ന് വിതുമ്പിയതും അതും കഴിഞ്ഞു ചുണ്ടിന്റെ കോണിൽ ഒരു കുഞ്ഞിച്ചിരി വിരിഞ്ഞതും നോക്കി ആസ്വദിച്ചു .പുതുമഴക്കൊടുവിൽ വെയിൽ ഉദിച്ച പോലെ .അതും കഴിഞ്ഞു വന്ന ദിവസങ്ങളിൽ പതിയെ പതിയെ കൊച്ചു കള്ളൻ ഉറങ്ങാത്ത രാത്രികൾ സമ്മാനിച്ച് തുടങ്ങി. രാവും പകലും ഉറക്കമില്ലാതൊരച്ഛന്റെ പെടാപ്പാടിൽ ഇൻഫോക്ലിനിക്കു മറന്നു. ഫേസ് ബുക്കിൽ അനവരതം പോസ്റ്റിയിരുന്ന ആൾ ദിവസങ്ങളോളം അപ്രത്യക്ഷമായി. എന്നും കൃത്യ സമയത്തു ജോലിക്കെത്തിയിരുന്ന ആളെ കാണാതെ ആവുമ്പൊ ജോലി സ്ഥലത്തു മുതലാളി തോളിൽ തട്ടി ചോദിക്കു