Posts

scarabiasis

Image
ഇത്തിരി അപ്പിക്കഥകൾ ആണ് കേട്ടോ. അറുപതുകളുടെ തുടക്കം . അക്ഷരങ്ങൾ കൂട്ടിവായിച്ചു തുടങ്ങുന്നേ ഉള്ളൂ. ചേച്ചിമാർക്കൊപ്പം പാട്ടും കഥകളും ഒക്കെ ഉണ്ടെങ്കിലും ശാസ്ത്രവും അതിന്റെ രീതികളും ഒന്നും ഇല്ല. "ചെരിപ്പിട്ടു നടക്കണം ,പൊതു സ്ഥലത്തു കാര്യം സാധിക്കരുത് "എന്നൊന്നും അധികം ആരും പറയാൻ ധൈര്യം കാണിച്ചിരുന്നില്ല. വിശാലമായ തൊടിയും മുറ്റവും ഒക്കെ തന്നെ കക്കൂസ്. വലിയവർ ഇത്തിരി കൂടി അകലേക്ക് മാറും എന്നേ ഉള്ളൂ . കാലത്തെണീറ്റു മുറ്റത്തിനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അപ്പിക്കുഞ്ഞൻമ്മാരെ നിക്ഷേപിച്ചത് കോരി എടുക്കാൻ കയ്യിൽ ചകിരിയും കൊണ്ട് 'അമ്മ പുറകെ ഉണ്ടാവും .  എവിടെ നിന്നെന്നറിയില്ല ഒന്ന് രണ്ടു മണിയൻ ഈച്ചകൾ ഹെലികോപ്റ്ററിൽ പറന്നിറങ്ങും . ചിലപ്പോ അമ്മ കൂടെ എത്താൻ  വൈകിയാൽ പുറകെ കൂടുന്ന “ടോമി “ ഒരു നേരത്തെ വിശപ്പടക്കും .അതും കഴിഞ്ഞു ഒടുക്കം സ്നേഹത്തോടെ ഒന്ന് നക്കും .നായുടെ നാക്കിന്റെ വൃത്തിയും ഭംഗിയും ഒന്ന് വേറെ തന്നെ .  ഫോട്ടോ  (https://goo.gl/images/Cy9PDh ) ബാല്യത്തിലെ ഈ വിസർജ്ജനാസ്വാദന ഓർമ്മകൾ പിന്നെ ഓർമ്മയിൽ വന്നത് എൺപതുകളിൽ .  പീഡിയാട്രിക്‌സിൽ പീജി വിദ്യാർത്ഥി ആയി...

വരട്ടു ചൊറി

Image
പരീക്ഷാ നാളുകളിൽ വായനയും ചർച്ചയും കൊണ്ട് തല പെരുക്കുമ്പോ നമ്മൾ മെല്ലെ പാട്ടിലേക്കോ കഥയിലേക്കോ വഴി മാറും. പതിയെ തലയണയിലേക്ക് ചാരി കണ്ണടച്ചൊരു പാട്ടിന്റെ വരികൾ ആസ്വദിക്കും . ഇഷ്ട്ടപ്പെട്ട പുസ്തകത്തിന്റെ താളുകൾ ആവും ചിലർക്ക് ബാറ്ററി റീചാർജ്ജിങ്ങിനുള്ള വഴി. അത്തരത്തിൽ ഒരു പഴം കഥ ആവാം ഇന്ന്. ഇതൊരു പഴം കഥ. കെട്ടു കഥയല്ല. സ്വന്തം അനുഭവകഥ. പടിഞ്ഞാറ്റയിൽ നിലവിളക്കും കൊളുത്തി ,വെറ്റിലയും അടക്കയും വെച്ച് കാരണവന്മാരുടെ കാലും പിടിച്ചു തലയിൽ കൈവെച്ചു അനുഗ്രഹവും വാങ്ങി ഒരു സ്വപ്നവഴിയിലേക്കു കാലെടുത്തു വെച്ച ദിവസം. എഴുപത്തി ആറു ഒക്ടോബർ മാസം മൂന്നാം തീയതി വൈകീട്ട് ദേവഗിരി ബസ്സിറങ്ങി. കയ്യിൽ വലിയൊരു തകര പെട്ടി ആയിരുന്നു. .സൂട്ട്കേസ് എന്നൊന്നും പറയണ്ട ,സ്റ്റൈലൻ തകരപ്പെട്ടി തന്നെ. നല്ലൊരു കൈപ്പിടിയും.പച്ച നിറത്തിൽ. അത്യാവശ്യത്തിനുള്ളതൊക്കെ അതിൽ . പെട്ടിക്കു പുറത്തു ഒരു കോസടി മാത്രം .  ദേവഗിരിയിൽ ബസ്സിറങ്ങി കാക്കകൾ കലപില കൂട്ടുന്ന ഒരു സന്ധ്യക്ക്‌ ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലൂടെ വിടർന്ന കണ്ണുകളോടെ നടന്നു. കണ്ടതെല്ലാം പുതുമകൾ. മൂന്നാം ബ്ലോക്കിൽ കൊണ്ട് ചെന്നെത്തിച്ചു ഒപ്പമുള്ളയാൾ ...

injury prepuse

Image
ഇന്ന് പറയാൻ പോകുന്ന കാര്യം ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്. വെറും ആണുങ്ങളല്ല.നല്ല എണ്ണം പറഞ്ഞ ”കല്യാണയന്ത്രമുള്ളവർ. അളവിലോ നീളത്തിലോ ശരിക്കും വേണ്ടതിൽ ഇത്തിരി എങ്കിലും കുറവുള്ളവർക്കു വേണ്ടി അല്ല , അഗ്രചർമ്മം അതേ പടി നിലനിർത്തുന്നവർക്കു വേണ്ടി ഉള്ള കുറിപ്പ്. സ്ത്രീജനങ്ങൾ വായിച്ചെന്നു കരുതി തെറ്റില്ല. കാര്യം ഇത്തരം ആണുങ്ങളുടെ അമ്മമാർ ആവുമല്ലോ ഇവരിൽ എല്ലാരും. ഇനി കാര്യത്തിലേക്കു  എഴുതുന്ന ആളുടെ കുട്ടിക്കാലത്തു സ്‌കൂൾ തുറക്കുമ്പോ രണ്ടു കുപ്പായവും ട്രൗസറും കിട്ടും. അടുത്ത സ്‌കൂൾ തുറക്കുന്നത് വരെ അത് കൊണ്ട് മാനേജ് ചെയ്തോളണം. .ട്രൗസർ മിക്കപ്പോഴും നല്ല കട്ടിയുള്ള കാക്കി ആവും. കുട്ടിയും കോലും തലപ്പന്തും ഒക്കെ ഉള്ള കളികളിൽ ഓട്ടവും ചാട്ടവും ആണ് കൂടുതൽ . ചെറിയ പ്രായത്തിൽ ഗോട്ടിയാണ് പഥ്യം. പയറുമണിയുടെ വലിപ്പമുള്ള കല്ലുകൾ കൊച്ചു കുഴികളിൽ ഇട്ടു പോവുന്ന കളിയുണ്ട് .അങ്ങനെ നിലത്തിരുന്നുള്ള കളിയാണെങ്കിൽ നടുവിലൂടെയോ വശങ്ങളിലൂടെയോ ഏറെ താൽപ്പര്യത്തോടെ ഈ കാഴ്ചകൾ കാണാൻ ഒരാൾ തലപൊക്കി നോക്കുന്നുണ്ടാവും. കളിയുടെ വാശിയിൽ അതൊക്കെ ആര് കാര്യമാകുന്നു. സ്‌കൂൾ പൂട്ടാറാവുമ്പോഴേക്കും രണ്ടു ചന്തിക...

AMYLASE RICH FOOD

Image
കുഞ്ഞുങ്ങൾക്ക് കാട്ടിയാഹാരം കൊടുക്കേണ്ട രീതികളെ കുറിച്ച് പറയാനല്ല ഈ കൊച്ചു കുറിപ്പ്. ഇൻഫോക്ലിനിക്കിൽ അതേക്കുറിച്ചു നന്നായി പ്രതിപാദിക്കപ്പെട്ടു എന്നത് കൊണ്ട്.ഇവിടെ പറയുന്നത് ഒപ്പം ചേർത്ത് വായിക്കേണ്ട ഒരു കൊച്ചു കാര്യം മാത്രം. ദൃശ്യമാധ്യമങ്ങളുടെ നല്ല വശങ്ങളെക്കാൾ ചീത്ത വശങ്ങൾ ആണ് നമ്മൾ മലയാളികൾ ഏറ്റുവാങ്ങുന്നത്. "ഇത് തന്നെ തഞ്ചം" എന്ന രീതിയിൽ കച്ചവട ഭീമന്മാരും പരസ്യക്കാരും. കുഞ്ഞുങ്ങൾ 'ഭീമനെ പോലെ കരുതരാക്കുന്ന  ', അവരെ 'ബുദ്ധിരാക്ഷസന്മാർ ആകുന്ന ' എളുപ്പ മാർഗ്ഗങ്ങൾ കാട്ടി വഴിതെറ്റിക്കുന്നു അവർ നമ്മളെ.. ബേബി ഫുഡിനും വിറ്റാമിനുകൾക്കും പുറകിൽ പായാതെ ഇത്തിരി നേരം ചെലവഴിച്ചാൽ കാശും ലാഭം കുഞ്ഞുങ്ങൾ ഇപ്പറയുന്നതിനേക്കാൾ ആരോഗ്യത്തോടെ വളരുകയും ചെയ്യും. കാട്ടിയാഹാരം തുടങ്ങേണ്ടത് ,ആറു മാസത്തിൽ. അത് വരെ മുലപ്പാൽ മാത്രം  കാട്ടിയാഹാരം നമ്മുടെ നാട്ടിലും വീട്ടിലും കിട്ടുന്ന കാര്യങ്ങൾ ഉപയോഗിച്ച് നമ്മൾ തന്നെ ഉണ്ടാക്കുന്നത് ഏറ്റവും നല്ലതു. അതാവട്ടെ പതിയെ  പതിയെ രുചിയും അളവും ഒക്കെ മാറ്റം വരുത്തി,കുട്ടി ആസ്വദിച്ചു കൊണ്ട് വേണം.അരിയും പയറുവർഗങ്ങളും ഒന്നിച്...

അപ്പിയിടാത്ത ഉണ്ണി

Image
തോളോളം വളർന്നാൽ ഒപ്പം ചേർക്കണം എന്ന് പഴമക്കാര് പറഞ്ഞു കേട്ടിട്ടുണ്ട്.അവരുടെ അഭിപ്രായം കൂടി മാനിക്കണം എന്ന് തന്നെ. ഏതു കാര്യത്തിൽ തീരുമാനം എടുക്കുമ്പോഴും അവര് പറയുന്നതിനെതിരെ ആണ് തീരുമാനിക്കുന്നതെങ്കിൽ അത് എന്ത് കൊണ്ടെന്നു പറഞ്ഞു കൊടുക്കണം. ഇവിടെ സ്വന്തം മക്കളുടെ കാര്യം ആണ് പറഞ്ഞത്. അധ്യാപകർ ഞങ്ങൾക്കും ഇതേ വാക്കുകൾ പ്രസക്തം ആണ്,ശിഷ്യന്മാരുടെ കാര്യത്തിൽ. അക്ഷരം ചൊല്ലിയും തല്ലിയും പഠിപ്പിച്ചു,വിരൽത്തുമ്പു പിടിച്ചു ഒപ്പം നടത്തിച്ചു,ഓരോന്ന് ചെയ്യിച്ചു ഒപ്പമെത്തി എന്നുറപ്പായാൽ തള്ളക്കോഴിയെ പോലെ കൊത്തിയകറ്റും  “ ഇനി നീയായി നിന്റെ പാടായി,പൊയ്ക്കോ”  അങ്ങനെ  ഈ ഉണങ്ങിത്തുടങ്ങിയ മരക്കൊമ്പിൽ നിന്ന് അറ്റം കാണാത്ത  ആകാശങ്ങളിലേക്കു  പറന്നു പോയോരു വല്ലപ്പോഴുമൊക്കെ തിരിയെ എത്തും.ഇടക്കൊരു കുശലം ഉണ്ടാവും.അപ്പോഴറിയും അവർ താണ്ടിപ്പോയ ദൂരങ്ങൾ കീഴടക്കിയ കൊടുമുടികൾ.അറിവിന്റെ കൊടുമുടികൾ. എന്നേക്കാൾ എത്രയോ മേലെ.ഏതൊക്കെയോ മേഖലകളിൽ. എന്നാൽ ഇടക്കൊരു രസം ഉണ്ടാകും. അവനവനു ഉണ്ണികൾ പിറക്കുമ്പോ അല്ലങ്കിൽ ഉണ്ണിയുടെ ഉണ്ണികൾ പിറക്കുമ്പോ സംശയങ്ങളുടെ പെരുമഴ. സാമൂഹ്യ മാധ്യമ...

spanish fly

Image
മർമ്മം അറിയുന്നൊരു നമ്പൂരിയുടെ കഥ കേട്ടിട്ടുണ്ട് പണ്ട്.  വേലി ചാടി ഇല്ലത്തെ തൊടിയിലേക്കു വന്നു, തിന്നു മുടിക്കുന്ന പയ്യിനെ ഓടിക്കാൻ നോക്കിയപ്പോ കാര്യസ്ഥൻ രാമൻ സ്ഥലത്തില്ല. പാവം നമ്പൂരിശ്ശൻ തന്നെ ഒരു വടിയുമായി പയ്യിന്റെ പുറകിൽ എത്തി അടിക്കാൻ ഓങ്ങി.  “എവിടെ അടിക്കും? .നോക്കുന്നിടത്തൊക്കെ മർമ്മം. ”ഇനി അതിന്റെ പാപം കൂടി വേണ്ടാന്ന് “ കരുതി തിരിയെ പോരുമ്പോഴേക്കും രാമൻ എത്തി.പയ്യെ പൊതിരെ തല്ലി വേലിയും കടത്തി ഓടിച്ചു വിട്ട കഥ. അത് പോലെ ഇത്തിരി ഒക്കെ അറിയുന്ന ആൾ ആയതു കൊണ്ട് മാത്രം മനസ്സിലെ ചിന്തകൾ വേലിയും പൊളിച്ചു പോയ കാര്യം പറയാം. അടുക്കളയിലേക്കു വേണ്ട ഇത്തിരി കാര്യങ്ങൾ വാങ്ങി സാവകാശം ആണ് വൈകീട്ടത്തെ നടത്തം പതിവ്. ഇത്ര മിനുട്ടിൽ ഇത്ര കിലോമീറ്റർ എന്ന രീതിയിൽ ആകണം എന്നൊരു നിയമം അങ്ങ് മറക്കും.വഴിയിലെ കായും പൂവും ഒക്കെ നോക്കി പക്ഷികളുടെ കൂവൽ കേട്ടൊരു യാത്ര.  എന്തൊക്കെയോ തിരക്കുകൾ വന്നു പെട്ടത് കൊണ്ട് ഇന്ന് നടത്തം മുടങ്ങി. എന്നാൽ വീട്ടു സാമാനങ്ങൾ വാങ്ങണം താനും. വൈകീട്ടത്തെ നടത്തം ഇന്ന് സ്‌കൂട്ടറിൽ ആയി. തിരിയെ വരുമ്പോ സന്ധ്യ കഴിഞ്ഞു ഇരുട്ട് പടർന്നിരുന്നു. .വഴിയോ...

Hemophilia

Image
എറണാകുളത്തു ഹീമോഫീലിയയെ കുറിച്ചൊരു ഏകദിന ശിൽപശാലയിൽ പങ്കെടുത്തു തിരിച്ചു പോരുന്ന വഴിയായിരുന്നു. പടിഞ്ഞാറു നിന്ന് ചാഞ്ഞു വീഴുന്ന മഞ്ഞവെയിലിൽ കാറ്റ് കൊണ്ട് കണ്ണടച്ചിരുന്നപ്പോ എഴുപതുകളിൽ എം ബി ബി എസ്സിന് പഠിക്കുന്ന കാലം മനസ്സിലെത്തി.ഏതു കാര്യം പഠിപ്പിക്കുമ്പോഴും നൂറ്റാണ്ടുകൾക്കു മുൻപത്തെ ചരിത്രത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോവുമായിരുന്ന ഗുരുനാഥൻ, എം.ജി.സഹദേവൻ സാർ. സ്വതവേ വാക്കുകൾ കൊണ്ടമ്മാനമാടുന്ന സാർ ഹീമോഫീലിയ പോലൊരസുഖത്തെ കുറിച്ച് പറയുമ്പോൾ ഒന്നൂടി വാചാലനാകും. ഹീമോഫീലിയയുടെ ചരിത്രത്തിൽ തുടങ്ങി പതിയെ തെന്നി തെന്നി രക്ത ഗ്രൂപ്പുകളുടെ,രക്ത ദാനത്തിന്റെ പിന്നെ രക്തം കട്ടപിടിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ ഓരോന്നും കണ്ടെത്തിയതിന്റെ ചരിത്രങ്ങൾ . ഒരു പാട് ശാസ്ത്രജ്ഞന്മാരുടെ ശ്രമങ്ങൾ പലവഴിയിലൂടെ ആയിരുന്നെങ്കിലും അതെല്ലാം ഹീമോഫീലിയ പോലൊരു അസുഖത്തിന്റെ ചികിത്സയെ സഹായിച്ചു. പല കണ്ടുപിടുത്തങ്ങളും നമ്മൾ അറിയുന്നത് ആ ശാസ്ത്രജ്ഞന്മാരുടെ പേരിലാവും. രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങളുടെ (Coagulation Factors ) കാര്യത്തിൽ അങ്ങനെ അല്ല. ഫാക്ടർ ഒൻപതു അറിയപ്പെടുന്നത് സ്റ്റീഫൻ ക്രിസ്റ്മസ് എ...