Posts

അമ്മ

Image
https://goo.gl/images/aB8zcg എഴുപതുകളിൽ എപ്പോഴോ ആവണം സി രാധാകൃഷ്ണന്റെ നോവൽ .”ഒറ്റയടിപ്പാതകൾ “ വായിച്ചത്. വൈകല്യമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന ന്യായാധിപൻ. അമ്മയുടെ ജീവനെടുത്തു കൊണ്ട് പിറന്നു വീണ ബുദ്ധി വികസിക്കാത്ത അനിയനു അമ്മയായി മാറിയ ചേടത്തി. അവൾ ജീവിതത്തിന്റെ സുഖങ്ങൾ ഒന്നൊന്നായി വേണ്ടെന്നു വെക്കുന്നു. ഒടുവിൽ വിവാഹ ജീവിതവും വേണ്ടെന്നു വെക്കുന്ന അവസ്ഥയിൽ ഒരച്ഛന്റെ മനസ്സിൽ എപ്പോഴോ ഉദിച്ചൊരു പരിഹാരം. ഏതോ ഒരു നിമിഷം എടുത്ത തീരുമാനം. അവിടുന്നങ്ങോട്ട് നീതിയുടെ തുലാസ്സിൽ അവനവന്റെ ചെയ്തിയുടെ ശരിയും തെറ്റും തിരിച്ചും മറിച്ചും വെച്ച് തീരുമാനമാവാതെ. പ്രതിക്കൂട്ടിലും ന്യായാധിപന്റെ ഇരിപ്പിടത്തിലും മാറി മാറി സ്വയം പ്രതിഷ്ഠിച്ചു.വാദങ്ങൾക്കും ന്യായീകരണങ്ങൾക്കും അളന്നു തൂക്കി തിട്ടപ്പെടുത്താൻ ആവാത്ത ശരിതെറ്റുകൾ. വായിച്ച നാളുകളിൽ മനസ്സിൽ തട്ടിയ ആ കഥ,കഥാകാരന്റെ ഭാവനയിൽ വിരിഞ്ഞ ഒരു കഥ മാത്രം ആയി മറവിയിലേക്ക് പോയി. അതും കഴിഞ്ഞു അത് പോലെ ഒരു പാട് കഥാപാത്രങ്ങൾ കൺ മുന്നിലൂടെ വേഷമാടുന്നതിന്റെ കാഴ്ചക്കാരൻ ആയി ,ചിലപ്പോൾ കഥാപാത്രമായി. രോഗങ്ങളും ദൈന്യതയും ദുഖങ്ങളും മുന്നില് വേ...

വിഷക്കായകൾ

Image
കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളിൽ ഉടക്കും.അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ , ഒന്ന് തലോടാൻ, കൈകളിൽ ഇട്ടമ്മാനമാടാൻ കൊതിക്കും.തീരെ ചെറിയ കുട്ടികൾ ആണെങ്കിൽ അതെടുത്തു നേരെ വായിലേക്ക് കൊണ്ട് പോവും.കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ , നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണം എന്നില്ല.ജീവൻ ഉള്ളവയായാലും ഇല്ലാത്തവയായാലും.എന്താണാവോ പ്രകൃതി ഇങ്ങനെ ഒരു പറ്റിപ്പ് നടത്തുന്നത്. സ്വഭാവം കൊള്ളാത്തതിനെയും ഇത്തിരി വിഷം ഉള്ളതിനേയും ഒക്കെ വികൃത രൂപത്തിൽ ഉണ്ടാക്കി വെച്ചിരുന്നു എങ്കിൽ നമ്മൾ തിരിഞ്ഞു നോക്കാതെ പോയേനെ.നമ്മളിൽ പലരും രക്ഷപ്പെട്ടേനെ.കാണാൻ ഏറെ ഭംഗിയുള്ള കടൽജീവികളും കരജീവികളും ഉണ്ട്.അവയുടെ ദംശനം പോലും വേണ്ട വെറും സ്പർശനമോ സാമീപ്യമോ പോലും അപകടകരം ആയവ.അത് പോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് ചെടികളിലും മരങ്ങളിലും.നമ്മുടെ ഇന്ദ്രിയങ്ങളെ അങ്ങോട്ടേക്ക് ക്ഷണിച്ചു കെണിയിൽ പെടുത്തുന്നവ. അങ്ങനെ ഉള്ള സസ്യജാലങ്ങളിലെ ഇത്തിരി ഉദാഹരണങ്ങൾ പറയാം. മനുഷ്യൻ ഉണ്ടാവുന്നതിനു ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഈ ഭൂമുഖത്തു മരങ്ങളും ചെടികളും പൂവും കായും ഉണ്ടായിരുന്നു.ചലിക്കുന്നവരും ചലിക്കാത്തവരുമാ...

അപ്പി പുരാണം

Image
1.1 .2018 https://www.flickr.com/photos/90417577@N00/3081501093/ കൊല്ലം പിറക്കുന്ന ഒന്നാം തീയതി ആയിട്ട്. എല്ലാരും നല്ല വാക്കുകളും നല്ല കാര്യങ്ങളും പറയുമ്പോ ആരും ഒരിക്കലും നല്ലതു പറയാത്ത ഒരാളുടെ മനോവിഷമം ഞാൻ മനസ്സിലാക്കി. പേര് കേൾക്കുമ്പോ നമ്മൾ അറപ്പോടെ തലത്തിരിക്കുന്ന , കണ്ടാൽ മൂക്ക് പൊത്തി മാറിപ്പോകുന്ന ഒരു പാവത്തിന്റെ സങ്കടം കാണാതെ പോവരുതല്ലോ. അങ്ങനെ ഒരാളിന്റെ കഥ പറയാം ഈ പുതുവത്സര ദിനത്തിൽ . അപ്പിപുരാണം. “വല്ലഭനു പുല്ലും ആയുധം” കൊച്ചുന്നാളിൽ സ്‌കൂളിൽ ചേർക്കും മുന്നേ തന്നെ ഒരു പാട് കടംകഥകളും പഴംചൊല്ലുകളും ആയിരുന്നു കേട്ടത് . .മൂത്തവർ ചേച്ചിമാർ സ്‌കൂളിൽ നിന്ന് വരുമ്പോ കൊണ്ട് വരുന്ന കൊച്ചറിവുകളും പാട്ടുകളും കഥകളും ഒക്കെ വൈകുന്നേരങ്ങളിൽ ഉറങ്ങുവോളം ആസ്വദിച്ചു കേൾക്കും . ഗുണകോഷ്ട്ടവും അതിലെ പെരുക്കപ്പട്ടികയും എല്ലാം കാണാപ്പാഠം . അന്ന് കേട്ടൊരു പഴംചൊല്ലാണ് ഇതും .കാലമങ്ങു പോയപ്പോ ഇമ്മിണി ബല്യ ആളായപ്പോ അതങ്ങു മറന്നു. പഴഞ്ചൊല്ലിലെ പതിരില്ലായ്മ ബോധ്യം വന്നത് മെഡിക്കൽ കോളേജിലെ ചില അധ്യാപകരുടെ ഒപ്പം നേരം ചെലവഴിച്ചപ്പോ ..സായിപ്പിന്റെ നാട്ടിൽ പഠിച്ചു വലിയ കോട്ടും സൂട്ടും ഒക...

തുള്ളിമരുന്ന്

Image
https://upload.wikimedia.org/wikipedia/commons/6/63/A_country_boat_sailing_acroos_kaithapuzha_kayal_-_panoramio.jpg തുഴകൾ താഴെയിട്ടു തോണിയിൽ ഇളംകാറ്റ് കൊണ്ട് വെറുതെ മലർന്നു കിടന്നു കാറ്റിൽ ഇളകിയാടി തെന്നിപോവും പോലെയാണ് ഞായറാഴ്ചകളിൽ ഫേസ് ബുക്കിലൂടെ ഉള്ള തെന്നിപ്പോക്കു. പുറത്തേക്കു വെള്ളത്തിൽ കൈവിരലുകൾ കൊണ്ട് വരച്ചു,കൊച്ചുകുമിളകളുടെ സംഗീതം ആസ്വദിക്കും പോലെ എഴുത്തിലെ വാക്കുകൾ ആസ്വദിച്ചങ്ങനെ ഒഴുകി നീങ്ങും. പരിചയമുള്ളവരുടെ പേജുകളിലൂടെ തെന്നി പോയി ആരുടെയൊക്കെയോ പേജുകളിലൂടെ ഊളിയിട്ടപ്പോ വായിച്ചൊരു കുറിപ്പ് എന്റെ മനസ്സിൽ തോന്നിച്ച കാര്യം ആണ് ഈയൊരു കൊച്ചു കുറിപ്പെഴുതാൻ ഇടയാക്കിയത്. “ കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ തുള്ളിമരുന്നുകൾ വേണ്ടേ ? ബ്രമ്മി വേണ്ടേ ? എന്ന് പലരും ചോദിക്കുന്ന ചോദ്യത്തിന് കൂടുതൽ വിശദീകരണം നൽകാതെ ഒരു തുള്ളിമരുന്ന് കുറിച്ച് കൊടുക്കുകയാണല്ലോ പതിവ് നമ്മളിൽ പലരും .തിരക്കുള്ള ഒപികളിൽ പലപ്പോഴും ഒരു പാട് വിശദീകരണങ്ങൾക്കു നേരം കിട്ടാത്തത് കൊണ്ടാണ്. “ രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് “ രണ്ടു കൂട്ടർക്കും ഒരു പോലെ സമാധാനം. ആ രീതിയുടെ ശരിയും ശരികേടും പറയാൻ ആണീ കുറിപ്പ്. വീട്ടിൽ ഒരു...

ഈ ക്ടാവിന്റെ നെലോളി കൊണ്ടൊരു തൊയിരം ഇല്ലാലോ

Image
ഞങ്ങളുടെ ഇൻഫോക്ലിനിക്ക് കൂട്ടായ്മയിൽ ഏറ്റവും ഊർജ്ജസ്വലമായ ചെറുപ്പക്കാരൻ നെൽസൺ ജോസഫ് " ഡൊമിനിക്കിന്റെ "അച്ഛൻ ആയ ആദ്യ നാളുകളിൽ ഞാൻ എഴുതി വെച്ചൊരു ഒരു പോസ്റ്റ് ആണിത്. പോസ്റ്റ് ചെയ്യാൻ ഇത്തിരി വൈകി.ഇൻഫോക്ലിനിക്കിലെ ആയാലും സാമൂഹ്യ കാര്യങ്ങളിൽ ആയാലും ഫേസ് ബുക്കിൽ രാവും പകലും ചെലവഴിച്ചിരുന്ന ഒരാൾ ദിവസങ്ങളോളം മുങ്ങി. കുറെ ഏറെ ദിവസങ്ങൾ മഷിയിട്ടു നോക്കിയിട്ടും കാണാതായപ്പോഴാണ് കാര്യം തിരക്കിയത.ആദ്യ ദിവസം അച്ഛനായതിന്റെ സന്തോഷം . ഉണ്ണിയുടെ ആദ്യത്തെ സന്തോഷക്കരച്ചിൽ കേട്ട് പുളകം കൊണ്ടു. പിറ്റേന്ന് പാതിയുറക്കത്തിൽ ഒന്ന് വിതുമ്പിയതും അതും കഴിഞ്ഞു ചുണ്ടിന്റെ കോണിൽ ഒരു കുഞ്ഞിച്ചിരി വിരിഞ്ഞതും നോക്കി ആസ്വദിച്ചു .പുതുമഴക്കൊടുവിൽ വെയിൽ ഉദിച്ച പോലെ .അതും കഴിഞ്ഞു വന്ന ദിവസങ്ങളിൽ പതിയെ പതിയെ കൊച്ചു കള്ളൻ ഉറങ്ങാത്ത രാത്രികൾ സമ്മാനിച്ച് തുടങ്ങി. രാവും പകലും ഉറക്കമില്ലാതൊരച്ഛന്റെ പെടാപ്പാടിൽ ഇൻഫോക്ലിനിക്കു മറന്നു. ഫേസ് ബുക്കിൽ അനവരതം പോസ്റ്റിയിരുന്ന ആൾ ദിവസങ്ങളോളം അപ്രത്യക്ഷമായി. എന്നും കൃത്യ സമയത്തു ജോലിക്കെത്തിയിരുന്ന ആളെ കാണാതെ ആവുമ്പൊ ജോലി സ്ഥലത്തു മുതലാളി തോളിൽ തട്ടി ചോദിക്കു...

നവജാതശിശുക്കൾ - തീവ്രപരിപാലനവിഭാഗം (Neonatal ICU)

Image
നവജാതശിശുവിഭാഗത്തിൽ അഡ്മിറ്റ് ആയി അനേകദിവസങ്ങൾ കിടക്കേണ്ടി വരുന്ന ചില കുഞ്ഞുങ്ങൾ ഉണ്ട്. ഒരു മാസം നൂറോളം കുഞ്ഞുങ്ങൾ. മാസം തികയാത്തവരും തൂക്കക്കുറവുള്ളവരും ആണേറെയും. അണുബാധയും മഞ്ഞപ്പിത്തവും മറ്റൊരു പാട് അവസ്ഥകളും. ആ കുഞ്ഞുങ്ങൾക്കൊപ്പം മിക്കപ്പോഴും സിസ്റ്റർമാർ തന്നെ ആവും.മുല വലിച്ചു കുടിക്കുന്നവരുണ്ട്.. കുടിക്കാൻ ത്രാണിയില്ലാത്തവർക്കു പിഴിഞ്ഞെടുത്തു കൊടുക്കും.റേഡിയൻറ് വാർമറിന്റെ ചൂട് പറ്റി കിടക്കുന്നവരെ  ഒന്നെത്തി നോക്കി തിരിയെ വന്നു കട്ടിലിൽ കിടക്കുന്നവർ. കങ്കാരൂ ബാഗ് എന്ന കുപ്പായത്തിനിടയിൽ നെഞ്ചോട് ചേർത്ത് ചൂടും മനസ്സും കൊടുക്കുന്നവർ.കയ്യെത്തും ദൂരത്തു മിടിക്കുന്ന ഒരു ഹൃദയത്തോടൊപ്പം സ്വന്തം ഹൃദയ താളം പങ്കിടുന്നവർ.  ഒന്ന് മയങ്ങിപ്പോയാലും സ്വപ്നത്തിലും കുഞ്ഞിനെ തന്നെ കാണുന്നവർ.  നേഴ്സറിയിൽ ഒരു പാട് നേരം ചിലവഴിക്കുന്നവർ ഈ അമ്മമാർക്ക്  കേൾക്കാനും കാണാനും ഉണ്ടാക്കിയ കൊച്ചു വിഡിയോ ആണിത്. ആദ്യം ഓഡിയോ ആയി റെക്കോർഡ് ചെയ്തു ഇത് വിഡിയോ ആക്കി തന്നത് എന്റെ സുഹൃത്ത് നിശാന്ത്  നാൽപ്പതു മിനുട്ട്  നീളം ഉള്ള വിഡിയോ മുഴുവൻ കേട്ട് തീർക്കാൻ ഇത്തിരി ബുദ...

immunodeficiency

Image
One year old boy referred as a case of wiskott aldrich syndrome for work up . He was first born child to young muslim parents . Elder brother of mother died at seven years ,the details of which mother doesn't know, Her younger brother started having recurrent infections and bleeding since early months. He survived up to 13 year Her work up was done in CMC vellore . He was diagnosed as a case of wiskott aldrich syndrome. Bone marrow transplantation planned but not done as they didn't get a donor. By that time he succumbed to non hodgkin lymphoma . With this history parents thought the elder brother also had the same illness retrospectively. One important point is genetic studies of this patient case was negative for Wiskott aldrich syndrome Our one year old boy was born at term normal delivery with 2.8kg birth weight . His postnatal period normal and was perfectly normal up to six months. At six months he was hospitalised for fever cough with mild dyspnea which ...