Posts

PICU Case

Image
Eight year old boy who was otherwise normal had a fall from school and sustained mild bruise near his right knee. On the same day evening swelling started around the injury and within hours swelling spread around the joints. He was taken to the local hospital next day morning .Doctor aspirated knee joint and drew five cc of blood and he was referred as a case of hemarthrosis , as the trauma was trivial he thought better to rule out hemophila. At the time of admission   He looked sick , he had low grade fever . Pulse 86 regular good volume , BP 88 systolic .normal breathing. No jaundice, no rash no lymph nodes .mild pallor . Swelling around right knee extending upwards to the groin and down towards the tibia , but ankles were spared. As he wanted to confirm hemarthrosis and to rule out popliteal vessel compression USG was arranged. USG ruled out hemarthrosis. Blood vessels lower limb was normal . also checked abdoen ,chest . No free fluid in peritoneum pleural cavity and ...

പനിയോടൊപ്പം ഉള്ള ജന്നി

Image
ആശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിൽ,അല്ലെങ്കിൽ വീട്ടിലെ കണ്സൾട്ടേഷൻ മുറിയിൽ പരിശോധനയും രോഗ നിർണ്ണയവും ചികിത്സയും ആണ് പതിവ്, ഞങ്ങൾ ഡോക്ടർമാർക്ക്.ആശുപത്രിയുടെ നിലയും വിലയും സജ്ജീകരണങ്ങളും അനുസരിച്ചു അതേതൊക്കെ എന്തൊക്കെ എന്നത് ഏറിയും കുറഞ്ഞും ഇരിക്കും. എന്നാൽ കഴുത്തിൽ കുഴലില്ലാതെ കൈയ്യിൽ കത്തിയും സൂചിയും ഒരായുധവും ഇല്ലാതെ, ‘വെറും വയറ്റിൽ’ വല്ലപ്പോഴും ഒക്കെ ചില പൊടിക്കൈ പ്രയോഗങ്ങൾ നടത്തേണ്ടി വരാറുണ്ട് .ഇത്തരം അനുഭവങ്ങൾ പഴയ തലമുറയിൽ ഉള്ളവർക്ക് കൂടും.തിരക്കുകൾക്കിടയിൽ വീണു കിട്ടിയ നിമിഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ആവും, “പണ്ടാറം “ ഓരോന്ന് ചാടി വീഴുന്നത്.ആയുധം കരുതിയില്ല . "ഒന്നും കണ്ടില്ല കേട്ടില്ല"എന്ന് പറഞ്ഞൊഴിഞ്ഞു മാറാം.അതിനു മനസ്സനുവദിക്കാത്ത അവസരങ്ങൾ.അങ്ങനെ ഉള്ള അവസരങ്ങളിൽ ഗുരു കാരണവന്മാരുടെ കൃപാകടാക്ഷം കൊണ്ട് ആയുധമില്ലാതെ പയറ്റി കഷ്ട്ടിച്ചെങ്കിലും ഒപ്പിച്ചു ജയിച്ച അനുഭവങ്ങൾ. അത്തരം കുറച്ചോർമ്മകൾ പങ്കു വെക്കാം. എൺപതുകളുടെ അവസാനം, കുട്ടികളുടെ ചികിത്സ ഏതാണ്ടൊക്കെ പഠിച്ചു ഒരദ്ധ്യാപകൻ ആയി ചേർന്നേ ഉള്ളൂ.സുഹൃത്തുക്കളുമായി ഡൽഹിയിലേക്കു ഒരു യാത്ര.കേരള എക്സ്പ്രസ്സിൽ തൃശ്ശൂര...

ബാല്യം

Image
മധുവിധുവിന്റെ ആദ്യ നാളുകളിൽ, .. ചിലപ്പോ അതിലും നേരത്തെ .. ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹിക്കുന്ന നാൾ തൊട്ടു നമ്മൾ ഓരോരുത്തരും സ്വപ്നം കാണാൻ തുടങ്ങുകയായി. “അയാളെ ആരാക്കി തീര്ക്കണം ?അയാൾ എങ്ങനെ ആവണം. എങ്ങനെ ആവരുത്. " “എനിക്ക് വയസ്സവുമ്പോ എനിക്കൊരു താങ്ങ് ആവാൻ ഒരു മോൻ." എന്നായിരുന്നു പണ്ടുള്ളോരു പറഞ്ഞിരുന്നത്. ഇപ്പോഴാരും അങ്ങനെ പ്രതീക്ഷിക്കുന്നില്ല. “എനിക്ക് നേടാൻ കഴിയാത്തത് അവനിലൂടെ നേടിക്കാണണം.” അതിലേക്കു എത്തിപ്പെടാനുള്ള വഴികൾ നമ്മൾ തീരുമാനിക്കുന്നു. നമ്മൾ വഴി വെട്ടി വൃത്തിയാക്കി,പൂ വിതറി മുൻപേ നടക്കുന്നു. അതല്ലെങ്കിൽ കൈയ്യിലൊരു വടിയും അവനു ചുറ്റും മതിലുകളും പണിയുന്നു ,.ലക്ഷ്യം എത്തുന്നത് വരെ. .പുറം ലോകം ആദ്യം കാണുന്ന നാൾ തൊട്ടു,തുടങ്ങുന്നു രക്ഷിതാക്കളുടെ, സമൂഹത്തിന്റെ സ്വാധീനം .ബാല്യ കൌമാരങ്ങളിലൂടെ യൗവ്വനത്തിന്റെ ആദ്യ നാളുകൾ വരെയോ അതിനപ്പുറമോ ഇത് നീളുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ മറ്റൊരാളുടെ സ്വാധീനം എത്ര വരെ ആവാം? .എല്ലാം അനുവദിച്ചു കൊടുത്തു കൊണ്ട് “ഞാൻ ചെയ്യുന്നതെല്ലാം ശരി “എന്നൊരു ബോധം ഉണ്ടാക്കുന്നതോ?എന്തിനും ഏതിനും അരുതിന്റെ വേലിക്കെട്ടു ഉണ്ടാകുന...

സർപ്പക്കാവ്

Image
“സാർ “വാട്സാപ്” ഒന്ന് നോക്ക്വോ ? ഒരു സ്നേക്ക് ബൈറ്റ് വന്നിട്ടുണ്ട് .തല്ലിക്കൊന്ന പാമ്പിനെ കൊണ്ട് വന്നിട്ടുണ്ട്.അതിന്റെ ഒരു വീഡിയോ എടുത്തു ഞാൻ ഇപ്പൊ വാട്സാപ്പിൽ അയച്ചിട്ടുണ്ട്. “Tiangular head and the body markings i am thinking it is viper. Russells viper”. .. സാർ ഒന്ന് പെട്ടെന്ന് നോക്കി പറയ്‌ ..ആൻറി സ്നേക്ക് വെനം കൊടുക്കാൻ പോവുന്നു ..” കുട്ടികളുടെ ഐ സി യുവിൽ രാത്രി ഡ്യൂട്ടി എടുക്കുന്ന പീജി വിദ്യാര്തിനി ആണ് . .പണ്ടൊക്കെ കുഞ്ഞു കുട്ടി കുടുംബത്തോടൊപ്പം സമാധാനമായി രസിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും, കുളിമുറിയിൽ വിസ്തരിച്ചൊരു കുളി ആസ്വദിക്കുമ്പോഴും ഇത് പോലൊരു വിളി വന്നാൽ അത് പാതി വഴിയിൽ നിർത്തി ഓടി പോകേണ്ടി വരും .വന്നു വന്നു ഇപ്പൊ ഒരു ഫോണ്‍ കൊണ്ട് കാര്യം നടക്കുന്നു .സാങ്കേതിക വിദ്യകൾ എന്തെല്ലാം വിധത്തിൽ നമ്മൾക്ക് സഹായകം ആവുന്നു .വാട്സാപ്പിൽ ഒരു ഫോട്ടോ ആയി അല്ലെങ്കിൽ നേരിട്ട് തന്നെ കാണാം. പാമ്പിനെ കണ്ടു . വാട്സാപ്പിൽ. നല്ല വീഡിയോ . ഒരു മുട്ടൻ വിദ്വാൻ ,സ്വതവേ മടിയൻ അടി കൊണ്ട് പാതി ചത്തു . വാലനക്കം നിന്നിട്ടില്ല “ കുട്ടീീ മരുന്ന് കലക്കിയോ ? അത് കലക്കി കളയണ്ട.That is not Viper.. another ...

പതനം

നേരിയ നൂലിഴയിൽ തൂങ്ങിയാടുകയായിരുന്നു. ഇളം കാറ്റ്‌ ഒരു കുട്ടിയുടെ കുസൃതിയോടെ ആ നൂലിഴ പൊട്ടിച്ചു. അവനെല്ലാം കളിയായിരുന്നു, പൂവിനെ വീഴ്‌ത്തി പൂമ്പാറ്റയെ തൊട്ടു മാമ്പൂക്കളെ തൊട്ടിലാട്ടി. തൂങ്ങിയാടുന്ന നൂലിഴയെ ഒരു വീണയുടെ തന്ത്രിയായി അവനു തോന്നിക്കാണും. ഒന്ന്‌ തൊട്ടു മീട്ടി കടന്നു പോകാൻ മാത്രം. നിലവിളി മനസ്സിൽ നിന്നോ, തൊണ്ടയിൽ നിന്നോ പുറപ്പെട്ടത്‌ എന്നറിയില്ല, താഴേക്കുള്ള പതനം, ഒരു നിമിഷം മാത്രം, ഒരു ജീവിതം മുഴുവൻ ഒരു ചിമിഴായി അതിൽ ഒതുങ്ങിയിരിക്കുന്നു. ശാസ്‌ത്രം പറയുന്നു, ഒരു ജീവിയുടെ ഓരോ സെല്ലിലും അവനവൻ മുഴുവനായി ഒളിഞ്ഞു കിടക്കുന്നു എന്ന്‌, ഒരു ജന്മം മുഴുവൻ ആ ഒരു നിമിഷ ബിന്ദുവിലേക്ക്‌, ഒരു ചിമിഴിലേക്ക്‌ ഒതുങ്ങി ആരോ ഒരു തൊട്ടിലിലേക്ക്‌ എന്ന പോലെ എന്നെ ഏറ്റുവാങ്ങിയിരിക്കുന്നു. ചുറ്റും നീല പരപ്പുള്ള പുഴയാണ്‌, നേരിയ അലകൾ എന്നെ നോക്കി ചിരിക്കുന്നു. എന്റെ മേലെ തൊട്ടുഴിഞ്ഞു ഇക്കിളിയാക്കുന്നു. പുഴയിൽ മുങ്ങിപ്പോകില്ലേ എന്ന ആശങ്ക ഒരു നിമിഷം മാത്രം, എന്നെ സ്വന്തം ആഴങ്ങളിലേക്ക്‌ ഏറ്റുവാങ്ങാനല്ല, ഇരു കൈകൾ കൊണ്ടു കുമ്പിൾ കൊട്ടി എന്നെ അലകളിൽ നീന്തിക്കുകയാണ്‌. അച്‌ഛന്റെ കൈകൾ പോലെ. എന്നെ നീന്തൽ പഠിപ്പിക്ക...

വയനാട്

Image
ഒരുപാട്‌ കാലം മുൻപ്‌ ഒരു പുലർകാലം, നേരിയ മഞ്ഞു വീണു കിടക്കുന്നുണ്ടായിരുന്നു മുറ്റത്തെ പുല്ലിൽ. അടിച്ചു വാരിയിട്ടു കുറെ നാളുകൾ ആയിക്കാണും കരിയിലകൾ ഒരു പാട്‌. നേരത്തെ തന്നെ ഉറക്കം പോയതോ, പക്ഷികളുടെ പാട്ടിന്റെ കോലാഹലത്തിൽ ഉണർന്നു പോയതോ. വീതി കുറഞ്ഞ വരാന്തയിൽ വെച്ചിരുന്ന ചൂരൽ കസേരകൾ ഒരു വശത്തേക്ക്‌ മാറ്റി, ചുവന്ന സിമന്റു തേച്ച തിട്ടയിൽ പുറത്തേക്കു കാലിട്ട്‌ ഇരുന്നു. മഞ്ഞിൽ നനഞ്ഞ സിമന്റിന്റെ തണുപ്പ്‌ ചന്തിയിൽ, ഉടുത്ത കൈലി നനഞ്ഞത്‌ അപ്പോൾ അറിഞ്ഞുള്ളു, നേരിയ ഇരുട്ട്‌ വെളിച്ചത്തിന്‌ വഴിമാറുന്നെ ഉണ്ടായിരുന്നുള്ളു. പുതിയ സ്‌ഥലം, വീട്‌, മുറി ശരിക്കുറങ്ങിയില്ല. ഇന്നലെ രാത്രി അവസാനത്തെ ബസിനുവന്നിറങ്ങിയതാണ്‌. ഈ ആശുപത്രി കണ്ടെത്താൻ ഒട്ടും പണിപ്പെടേണ്ടി വന്നില്ല. കാരണം ഡോക്‌ടർ സണ്ണി ഇവിടത്തെ രണ്ടു തലമുറകളുടെ ഡോക്‌ടർ മാത്രമല്ല ഇവിടത്തെ ആദിവാസികളുടെ, കുടിയേറ്റക്കാരുടെ സർവ്വ കാര്യങ്ങളിലും ഭാഗമാണ്‌. ആശുപത്രിക്ക്‌ പുറകിലെ ഈ വീടും, കാലിത്തൊഴുത്തും, നീണ്ടനിരയായി കൂട്ടിലിട്ട ലവ്‌ബേർഡ്‌സും അതിനു പുറകിലെ പത്തേക്കർ തോട്ടവും. കഥകൾ പറഞ്ഞു തന്നത്‌ അവസാന ബസിൽ ഞാൻ വരുന്നത്‌ കാത്ത്‌ നിന്ന കുഞ്ഞിചെക്കനാണ്‌. വയന...

ആദ്യത്തെ കണ്മണി

Image
അറുപതുകളിലെ ബാല്യ ഓർമ്മകളിൽ ഓരോ തലശ്ശേരിക്കാരന്റെയും ഓർമ്മയിൽ പൊതുവായി ബാക്കി ഉണ്ടാവുന്ന ചിലതുണ്ട്. തണുത്തു കുളിരുന്ന ഡിസംബർ രാവുകളിൽ ഉറക്കമിളച്ചു കണ്ടിരുന്ന തെയ്യക്കോലങ്ങൾ , സ്‌കൂൾ അവധിക്കാലത്തെ കഥാപ്രസംഗങ്ങൾ നാടകങ്ങൾ .തെയ്യങ്ങൾക്കും തെറകൾക്കും ഒപ്പം മറ്റൊന്ന് -സർക്കസ്സ് . വേനലവധികളിൽ മൈതാനങ്ങളിൽ പെട്ടെന്നൊരു ദിവസം കൂറ്റൻ ടെന്റുകൾ ഉയരും . ടെന്റിന്റെ വിടവുകളിലൂടെ കൗതുകത്തോടെ നോക്കും സിംഹത്തിന്റെ അമറലും , പുലിയുടെ വാലും ഒരു മിന്നായം പോലെ കാണാൻ . ഒരു ടിക്കെറ്റിനുള്ള കാശ് ഒപ്പിച്ചെടുക്കുന്ന പാട് , ആ കഥ വേറെ അഭ്യാസികളുടെ പ്രകടനങ്ങൾ ഓരോന്നായി കണ്ടു കണ്ണ് തള്ളിയിരിക്കുമ്പോ വരും വിദൂഷകൻമ്മാർ .ആറേഴടി പൊക്കമുള്ള മല്ലൻമ്മാർ എടുത്തു പോകുന്ന ഇരുമ്പു ഗോളങ്ങളുടെ അത്ര മാത്രം പൊക്കമുള്ള കുള്ളൻമ്മാർ .മൂക്കിൻമേലൊരു ചോന്ന ബാൾ .കയ്യിൽ ഒച്ചയുണ്ടാക്കുന്നൊരു വടി . ഓർമ്മയിൽ കൂടുതൽ തെളിവോടെ നിൽക്കുന്നതു ഇവരുടെ ചലനങ്ങൾ ആവും. നമ്മൾ സൗന്ദര്യത്തെ കുറിച്ച് വേവലാതിപ്പെടുന്നവരുടെ ഇടയിൽ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ അവനവന്റെ പൊക്കമില്ലായ്മ ആയുധമാക്കേണ്ടി വരുന്നവർ , ഗതികേട് കൊണ്ട് പിന്നീട് , എഴുപതുകളിൽ എം ടി...