നിമിത്തം
ഒരിക്കലും നിയച്ചിരിയാതെ നടക്കുന്ന ഓരോ സംഭവങ്ങൾ സംഗതിയുടെ ഗതി അപ്പാടെ മാറ്റി മറിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഒരു നിമിഷ നേരം വൈകിയിരുന്നെങ്കിൽ !തീർത്തും മറ്റൊന്നാവുമായിരുന്നു കഥ . അത്തരം ഒരു ഒരു കഥ. കഥ നേരിട്ട് കണ്ടതല്ല ,പറഞ്ഞറിഞ്ഞത് , എങ്കിലും തരിമ്പും പതിരില്ല. അങ്ങനെ പറയാൻ കാര്യം എന്തെന്നല്ലേ ? കഥാ നായകൻ തന്നെ ആണ് കഥ പറഞ്ഞതു . എൺപതുകളിൽ ഒരു പീജി വിദ്യാർത്ഥി ആയിരുന്ന കാലം . കോഴിക്കോട് ഐ എം സി എച്ചിൽ ഏറെ തിരക്കുള്ള നാളുകളിൽ ഒന്ന് . അവിടെ കഥകൾ പറയാനും കേൾക്കാനും ഒക്കെ എവിടെ നേരം ? ഒരുമിച്ചു ഡ്യൂട്ടി എടുക്കുന്നതിനിടയിൽ ഒരു പാതി രാത്രിയിൽ പിള്ളാരുടെ വായ് തോരാത്ത കരച്ചിൽ ഒന്നടങ്ങിയ നേരം ഒപ്പം ഡ്യൂട്ടി എടുക്കുകയായിരുന്നു സഹപീജി ആണ് കഥ പറഞ്ഞയാൾ ,കഥയിലെ നായകനും . സഹപീജി എന്ന് പറഞ്ഞു ചെറുതാക്കി എന്ന് കരുതരുത് . എന്നേക്കാൾ അഞ്ചാറ് ഓണം കൂടുതൽ ഉണ്ടയാൾ , നേരത്തെ എം ബി ബി എസ കഴിഞ്ഞു കുറച്ചു കാലം ഹെൽത്ത് സർവീസിൽ പയറ്റി സർവീസ് കോട്ടയിൽ പീജിക്കു ഒപ്പം ചേർന്നയാൾ , ആജാനബാഹു, ലോകത്തിലെ ഏതു കാര്യവും ചോദിച്ചാൽ രണ്ടു വാചകം എങ്കിലും തെറ്റാതെ പറയും . സഹപീജി അല്ല ജേഷ്ട്ട സഹോദരൻ . അഞ്ചു കൊല്ലം മ...