Posts

Yellow Fever vaccine

ജീവിത കാലം മുഴുവൻ ‘ ഇല്ലായ്മയെ കുറിച്ച് മാത്രം വേവലാതിപ്പെട്ടും പരാതി പറഞ്ഞും കലഹിച്ചും ഒക്കെ മുൻപോട്ടു പോവാനേ പറ്റിയുള്ളൂ.  സ്വന്തം കാര്യമല്ല പറഞ്ഞത്. എന്നെ പോലെ ,പരിമിത സാഹചര്യങ്ങളിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു പാട് ആരോഗ്യ പ്രവർത്തകരുടെ കാര്യം. പല കാര്യങ്ങളെ കുറിച്ചും പഠിക്കും,പഠിപ്പിക്കും , അതേക്കുറിച്ചു വിദ്യാർത്ഥികളോട് ചോദ്യം ചോദിക്കും, ഉത്തരം പറയാത്ത ആളെ തോൽപ്പിക്കും. എന്നാൽ പറയുന്ന ഇക്കാര്യം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഉപയോഗിച്ചിട്ടില്ലാത്ത ആൾ ഇങ്ങനെ ചെയ്യുന്നതിന്റെ ശരികേട് ചിലപ്പോഴെങ്കിലും കുത്തി നോവിക്കും. അത്തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് പുതിയ വാക്സിനുകളിൽ പലതും. ഇതേക്കുറിച്ചുള്ള വായിച്ചറിവ് ഏറെ ഉണ്ടെങ്കിലും പലതും ഉപയോഗിച്ചിട്ടില്ല. കണ്ടിട്ട് പോലുമില്ല.  ഒരു വര്ഷം മുൻപ് എന്റെ സുഹൃത്തു  ഡോക്ടർ ബാബു വിളിച്ചു ചോദിച്ചപ്പോ ആണ് മെനിഞ്ചോകോക്കൽ ബി (MENINGOCOCAL B ) വാക്സിനെക്കുറിച്ചു ആലോചിച്ചത് തന്നെ. മോന് അമേരിക്കയിലേക്ക് പഠനാവശ്യത്തിനു പോകും മുൻപ് വാക്സിൻ വേണ്ടിയിരുന്നു.എവിടെ കിട്ടുമെന്ന് ചോദിച്ചു വിളിച്ചതാണ്.അതിനു ശേഷം അദ്ദേഹം തന്നെ അത് അന്വേഷിച...

button batteries

Image
‘അമ്മക്ക് പ്രസവ വേദന മോൾക്ക് വീണ വായന’ എന്നൊരു ചൊല്ലുണ്ട്. അത് പോലെ ആണ് ചെലപ്പോ കുട്ടികളുടെ കാര്യങ്ങൾ.അവമ്മാരുടെ ചില വിക്രസ്സുകൾ കണ്ടാൽ ചിരി പൊട്ടും. അടുത്ത നിമിഷം അതിന്റെ ഗൗരവം ഓർമ്മ വരുമ്പോ ചിരി മായും. ട്രൗസറിന്റെ സിബ്ബ് കുടുങ്ങി ചോരയൊലിപ്പിച്ചു നിലവിളിച്ചു വരുന്നോരു ,  മറ്റു ചിലര് ചുണ്ണാമണിക്കു ചുറ്റും റബ്ബർ ബാൻഡെടുത്തു കെട്ടി വെച്ച് നീര് വന്നു വീർത്തു വരുന്നവർ, പൂച്ചയും നായയുമായി ചങ്ങാത്തം കൂടി വായിൽ കയ്യിട്ടു കടിവാങ്ങുന്നവർ. ഇതിലും രസമുള്ള കാര്യം ഓരോ ആഴ്ചയിലും ചെവിയിലോ മൂക്കിലോ എന്തെങ്കിലും ഒക്കെ എടുത്തു വെച്ച് “പറ്റിച്ചേ” എന്ന കള്ളച്ചിരിയുമായി വരുന്നവർ. അത്തരം ചിരിക്കു വക നൽകുന്നൊരു കാര്യവുമായി ഇന്ന് ഒരു വിളി വന്നു.വളരെ വേണ്ടപ്പെട്ട ഒരാളുടെ കുഞ്ഞുണ്ണി. അഞ്ചു വയസ്സുകാരൻ. റിമോട്ട് കൺട്രോൾ ബാറ്ററി ഒരെണ്ണം ഗുളിക പോലെ അങ്ങ് മിണുങ്ങി. തൊട്ടുകൂട്ടാൻ ഇത്തിരി അച്ചാറും കൂടി ആയാൽ ബഹു കേമം എന്ന മട്ട് ആളിപ്പോ അഡ്മിറ്റ് ആയി കെടപ്പുണ്ട്. പോകും വഴികളിലെ വാതിലുകൾ എല്ലാം മലർക്കെ തുറന്നു വെച്ച്  ,കാത്തിരിക്കുകയാണ്.  നാളെ പതിനൊന്നു മണിയോടെ ' അങ്ങേയറ്റത്തെ വാതിലിലൂട...

ഉപ്പുമാവും പാലും

Image
    തൃശൂർ ജില്ലയിലെ സർക്കാർ- എയ്ഡഡ് സ്‌കൂളുകളിലെ   ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ചൊരു ചർച്ചആയിരുന്നു. ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജുവിന്റെ അദ്ധ്യക്ഷതയിൽ കലക്ടറുടെ ചേമ്പറിൽ വിളിച്ചുകൂട്ടിയ യോഗം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെയും  സപ്ലൈകോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പഞ്ചായത്തു അധികൃതരും പങ്കെടുത്ത ചർച്ച. കുട്ടികളുടെ പോഷകാഹാരത്തെ കുറിച്ചുള്ള സാങ്കേതിക ഉപദേശങ്ങൾക്കു വേണ്ടി എന്നെ വിളിച്ചതായിരുന്നു. പദ്ധതിയുടെ അടിസ്ഥാന തത്വം "അറിവ് നൽകും മുൻപ് വിശപ്പകറ്റണം " എന്നത് . വിശപ്പ് ആറ്റുന്ന എന്ത് കൊടുത്താലും അറിവ് നേടാനായി സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തും. ഇപ്പറഞ്ഞത് എഴുതി വായിച്ച അക്ഷരങ്ങൾ ആയിരുന്നില്ല.അനുഭവിച്ചറിഞ്ഞത്. പദ്ധതികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുമ്പോൾ മനസ്സ് തെന്നി തെന്നി അൻപത്തി അഞ്ചു വർഷങ്ങൾ പുറകോട്ടു പോയി. ഒന്നാം ക്ലാസ്സു തൊട്ടു മേലോട്ടുള്ള ഓരോ ക്ലാസ്സുകളിലും ഉള്ള നാല് ചേച്ചിമാർ . അവരുടെ വിരൽ പിടിച്ചു സ്‌കൂളിൽ എത്തിയത് അക്ഷരം അറിയാനുള്ള ദാഹവും വിശപ്പുമായിരുന്നില്ല.  ഉപ്പുമാവിന് വേണ്ടിയുള്ള വിശപ്പു. മൂന്നു വയസ്സുകാരന് ക്ലാസ് മുറ...

പോളിയോ നിർമ്മാർജ്ജനം , പൾസ്‌ പോളിയോയുടെ പ്രസക്തി ,വേറിട്ടൊരു ചിന്ത

Image
ഒരു വർഷം മുൻപ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ ഞാൻ മുതിരില്ലായിരുന്നു. എഴുതുന്ന ഓരോ വാക്കും തപ്പിയെടുത്തു രോഗപ്രതിരോധ പദ്ധതികൾക്കെതിരെ വീശാൻ വാളുമായി കുറെ ഏറെ പേർ കച്ചകെട്ടി ഇവിടെ ഉണ്ടായിരുന്നു. വായിൽ തോന്നിയ വിഡ്ഢിത്തങ്ങൾ വെറുതെ വിളിച്ചു പറയുന്നവർ തൊട്ടു അധികാരത്തിന്റെ ഉന്നതങ്ങളിൽ വിലസുന്നവർ വരെ. ഇത്തിരി അഭിമാനത്തോടെ പറയാം എം. ആർ വാക്സിൻ കാമ്പയിൻ വിജയപ്രദമായി നടപ്പിലാക്കി കഴിഞ്ഞപ്പോഴേക്കും നമ്മൾ നേടിയെടുത്തത് ലക്ഷ്യമിട്ട എഴുപത്തി അഞ്ചു ലക്ഷത്തിൽ തൊണ്ണൂറ്റി ഒന്ന്  ശതമാനത്തിനും വാക്സിനേഷൻ നൽകി എന്നത് മാത്രമല്ല. അതിലും വലിയ മറ്റൊരു കാര്യം കൂടിയാണ്. എന്ത് മണ്ടത്തരവും ഇവിടെ ചിലവാകും എന്ന് കരുതിയിരുന്നവരെ ജനം പുറംകാലു കൊണ്ട് തട്ടിയെറിഞ്ഞിരിക്കുന്നു. ശാസ്ത്രാവബോധം ഉള്ള ,ശരി തിരിച്ചറിയുന്ന കേരളം നമുക്ക് തിരിയെ കിട്ടിയിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിയിൽ ഏതൊന്നിന്റെയും ശരി തെറ്റുകൾ വിശകലനം ചെയ്തു തെറ്റ് തിരുത്തി / ശരികൾ മെച്ചപ്പെടുത്തി മുന്നോട്ടു പോവുന്ന രീതി. അതിനാണ് മുതിരുന്നത്.ഇത് വരെ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന ഏറ്റുപറച്ചിലായി വ്യാഖ്യാനിക്കപ്പെടില്ല...

പ്രതിരോധ കുത്തിവെപ്പുകൾ വലിയവരിൽ

Image
വരും നാളുകളിൽ  നാടിന്റെ ആരോഗ്യത്തിനു ഏറ്റവും വലിയ ഭീഷണി ആവുക എന്താവും എന്ന ചോദ്യത്തിന് 'ജീവിതശൈലീരോഗങ്ങൾ'  എന്ന് ആവും ഉത്തരം. നാല് പതിറ്റാണ്ടുകൾ മുൻപ് പകർച്ചവ്യാധികൾക്കായിരുന്നു ഈ സ്ഥാനം.   ഇന്ന് പകർച്ചേതര വ്യാധികൾ എത്രയോ കൂടിയിരിക്കുന്നു എന്നത് സത്യം. പക്ഷെ ഈ രണ്ടാം സ്ഥാനക്കാരനെ  അങ്ങനെ നിസ്സാരവൽക്കരിക്കാൻ വരട്ടെ.പ്രായമായവരുടെ മരണത്തിൽ ഇരുപത്തി അഞ്ചു ശതമാനം  കേസുകളിലും  പകർച്ചവ്യാധികൾ നേരിട്ടോ അല്ലാതെയോ കാരണമാവുന്നു .കേട്ട് കേട്ട് പേര് മനസ്സിൽ പതിഞ്ഞ പല പകർച്ചവ്യാധികളും പഴംകഥയായപ്പോൾ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടു പുതിയവ എത്തുന്നു.പഴയ ചിലതു  കളംമാറി ചവിട്ടി പുതിയ രീതിയിൽ ഇവിടെ നിലയുറപ്പിക്കാൻ ശ്രമിക്കുന്നു. പകർച്ച വ്യാധികൾക്കു എങ്ങിനെ തടയിടണം ? പരിസര ശുചിത്വം, ശുദ്ധ ജലം ആഹാരം, കൊതുകും എലിയും പോലെ രോഗപകർച്ചക്കു ഇടയാക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുക എന്നതൊക്കെ ആണ്  ശരിയായ  പ്രതിവിധി.എങ്കിലും  ' സുരക്ഷിതമായ  കുടിവെള്ളവും ആഹാരവും' പരിസര ശുചിത്വവും നേടുന്നതിൽ നമ്മൾ വിജയിച്ചില്ല. ഇനിയങ്ങോട്ട് അതങ്ങ...

കാളവണ്ടിക്കാലം

Image
https://www.freeimages.com/photo/bullock-cart-1575763  ഇന്നത്തെ കുട്ടികൾ ആണ് നാളത്തെ പൗരന്മാർ. സർവ്വ മേഖലകളിലും ഭാരതത്തെ ലോകത്തിനു മുൻപിൽ കൊണ്ടെത്തിക്കേണ്ടവർ. മലയാളത്തിൽ ഒരു പഴംചൊല്ലുണ്ടു. “കതിരിൽ വെച്ചിട്ടു കാര്യമില്ല “ ശരിയാണത്.  മുളപൊട്ടി തളിരായി പടർന്നു പന്തലിക്കുന്ന നേരങ്ങളിൽ ആണ് വെള്ളവും വളവും നൽകി ,തുള്ളനും വണ്ടും കരളാതെ പരിചരിക്കേണ്ടത് . ഒടുവിൽ പറഞ്ഞ വാക്കു ശ്രദ്ധിച്ചോ ? ശരിയായ വളവും പരിചരണവും ഏറ്റുവാങ്ങി പച്ചപ്പോടെ വളരുമ്പോ ഇലകളിൽ പുഴുക്കുത്തേൽക്കുന്ന അവസ്ഥ..ശരിയല്ലാത്ത അറിവുകൾ അതുപോലെ ആണ് . ശരിയായ നേരത്തു തന്നെ ഇത്തരം വികല ധാരണകളെ പിഴുതെറിയണം .ശരിയായ വളർച്ചക്കും വികാസത്തിനും ആകാശം മുട്ടെ പടർന്നു പന്തലിക്കാൻ . ഈ തലമുറയിലെ ഉണ്ണികൾക്കു അറിവിന്റെ മിട്ടായികൾ നൽകി തെറ്റുകൾ തിരുത്തി വളർന്നു വരാൻ വിരൽത്തുമ്പു നൽകി ഒപ്പം നിൽക്കണം നമ്മൾ. ഒരഞ്ചു പതിറ്റാണ്ടു മുൻപ് കേരളത്തിലെ സ്ഥിതി ഇന്നത്തെ പോലെ ആയിരുന്നില്ല ആരോഗ്യ മേഖലയിലെ എന്നല്ല മറ്റെല്ലാ മേഖലകളിലും നിലനിന്നിരുന്ന അന്ധ വിശ്വാസങ്ങൾ ഒരു പാട് ഉണ്ടായിരുന്നു അന്ന്. ആരോഗ്യത്തെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഒക്കെ വ്യക്തമ...

PULLED ELBOW

വായിച്ചു തുടങ്ങിയ നാളുകളിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ കഥകൾ ഇഷ്ടമായിരുന്നു ഓരോ കഥയും വായിച്ചു കഴിയുമ്പോ നായകൻമാരിൽ ആരാണ് കൂടുതൽ കേമൻ എന്ന് സംശയം ബാക്കി നിൽക്കും . ഏറെയും വൈദ്യന്മാരുടെ കഥകൾ . ഓരോരുത്തരെക്കുറിച്ചു പറയുമ്പോഴും പറയും “ ഇങ്ങനെ ഒരു വൈദ്യൻ അതിനു മുൻപോ പിന്പോ ഉണ്ടായിട്ടില്ല എന്ന് . അങ്ങനെ തന്നെ ഒരു മൂന്നാലു പേരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഷെർലോക് ഹോംസിന്റെ കഥകളെ പോലെ തന്നെ ഓർമ്മയിൽ നിൽക്കുന്നു ഇപ്പോഴും ഐതിഹ്യമാലയിലെ കുറെ ചികിത്സാ കഥകൾ. അതിലൊന്ന് കൈകളുടെ ചലനം നിന്ന് പോയൊരു യുവതിയുടെ . ഏതു മഹാ വൈദ്യൻ ആയിരുന്നു കഥാ നായകൻ എന്നോർമ്മയില്ല . പലരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൈകൾ ഒരു തരിമ്പും അനക്കം ഇല്ല . മുഖത്തേക്ക് ഇത്തിരി നേരം സൂക്ഷിച്ചു നോക്കി കാര്യം പിടി കിട്ടിയ വൈദ്യര ധ്യേം പെണ്ണുടുത്ത തോർത്ത് മുണ്ടു ഒരൊറ്റ വലി. പരാലിസിസ് പമ്പ കടന്നു തോർത്ത് മുണ്ടിന്റെ അറ്റത്തു മൂപ്പത്തിയാരുടെ പിടി മുറുകി. നാണം മാറ്റാൻ. കാരുണ്യ സ്പർശം കൊണ്ട് കുരുടന് കാഴ്ച്ച കൊടുക്കുന്ന, കാലുകൾ തളർന്നവനെ നടത്തിക്കുന്ന യേശുദേവന്റെ പുതിയ അവതാരങ്ങൾ മൈക്കിന്റെ മുൻപിൽ നടത്തുന്ന അത്ഭ...