ഒരു ശാപത്തിന്റെ കഥ
ഞാൻ ഒരു ഡോക്ടർ ആണ്,എൺപത്തി ഒന്ന് തൊട്ടു, മൂന്നു പതിറ്റാണ്ടിലേറെ ഒരധ്യാപകനും. ഇതിൽ ഏതാണ് ഞാൻ? സംശയം വേണ്ട ഇതിൽ രണ്ടാമത്തേത് തെന്നെ , എന്ത് കൊണ്ട്? ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതു .അവരാണ്. 'തമ്പാച്ചി മാഷിന്റെ 'മടിയിൽ ഇരുന്നു ഹരിശ്രീ കുറിച്ചതിൽ പിന്നീട് എത്ര പേര്? ഓർമ്മയിൽ മുൻപിൽ നിൽക്കുന്നത് മലയാളം പഠിപ്പിച്ച പദ്മാവതി ടീച്ചർ പിന്നെ രാഘവൻ മാഷ്' മെഡിസിൻ പഠിക്കാൻ തുടങ്ങിയ നാൾ തൊട്ടു ഓർമ്മയിൽ ആദ്യം വരുന്നത് എം ജി സഹദേവൻ സാറിനെ. മനസ്സിൽ കൊത്തിവെച്ച പോലെ ആ കാലഘട്ടത്തിലെ നിമിഷങ്ങൾ ചിത്രങ്ങളായി,ആ ശബ്ദങ്ങൾ ഒരിക്കലും മരിക്കാതെ മനസ്സിൽ അലയടിച്ചു കൊണ്ടേയിരിക്കുന്നു. അതേ , ഞാനും അവരെ പോലെ ഒരധ്യാപകൻ ആവാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു "പഞ്ചവൻ കാട്ടിൽ , "അടിയൻ ലച്ചിപ്പോം" ന്നു പറഞ്ഞു ചാടിവീഴുന്ന ചാന്നാന്റെ ചിത്രം " 'നവയൗവ്വനവും വന്നു നാൾ തോറും വളരുന്ന' പാറുക്കുട്ടിയുടെ ,അനന്തപദ്മനാഭന്റെയും മാർത്താണ്ഡവര്മയുടെയും ചിത്രങ്ങൾ മായാതെ വരച്ചു വെച്ച് തന്ന , കഥ പറച്ചിലിന്റെ മാധുര്യം പകർന്നു തന്ന പദ്മാവതി ടീച്ചർ. രോഗാവസ്ഥകൾ ഓരോന്നും പറയു...