ഒരു ശാപത്തിന്റെ കഥ
ഞാൻ ഒരു ഡോക്ടർ ആണ്,എൺപത്തി ഒന്ന് തൊട്ടു,
മൂന്നു പതിറ്റാണ്ടിലേറെ ഒരധ്യാപകനും.
ഇതിൽ ഏതാണ് ഞാൻ?
സംശയം വേണ്ട ഇതിൽ രണ്ടാമത്തേത് തെന്നെ ,
എന്ത് കൊണ്ട്?
ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതു .അവരാണ്.
'തമ്പാച്ചി മാഷിന്റെ 'മടിയിൽ ഇരുന്നു ഹരിശ്രീ കുറിച്ചതിൽ പിന്നീട് എത്ര പേര്?
ഓർമ്മയിൽ മുൻപിൽ നിൽക്കുന്നത് മലയാളം പഠിപ്പിച്ച പദ്മാവതി ടീച്ചർ
പിന്നെ രാഘവൻ മാഷ്'
മെഡിസിൻ പഠിക്കാൻ തുടങ്ങിയ നാൾ തൊട്ടു ഓർമ്മയിൽ ആദ്യം വരുന്നത് എം ജി സഹദേവൻ സാറിനെ.
മനസ്സിൽ കൊത്തിവെച്ച പോലെ ആ കാലഘട്ടത്തിലെ നിമിഷങ്ങൾ ചിത്രങ്ങളായി,ആ ശബ്ദങ്ങൾ ഒരിക്കലും മരിക്കാതെ മനസ്സിൽ അലയടിച്ചു കൊണ്ടേയിരിക്കുന്നു.
അതേ ,
ഞാനും അവരെ പോലെ ഒരധ്യാപകൻ ആവാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു
"പഞ്ചവൻ കാട്ടിൽ , "അടിയൻ ലച്ചിപ്പോം" ന്നു പറഞ്ഞു ചാടിവീഴുന്ന ചാന്നാന്റെ ചിത്രം " 
'നവയൗവ്വനവും വന്നു നാൾ തോറും വളരുന്ന'  പാറുക്കുട്ടിയുടെ ,അനന്തപദ്മനാഭന്റെയും മാർത്താണ്ഡവര്മയുടെയും ചിത്രങ്ങൾ മായാതെ വരച്ചു വെച്ച് തന്ന , കഥ പറച്ചിലിന്റെ മാധുര്യം പകർന്നു തന്ന പദ്മാവതി ടീച്ചർ.
രോഗാവസ്ഥകൾ ഓരോന്നും പറയുമ്പോ അതിനു പുറകിലെ  ,കഥകൾ .  മെഡിസിൻ ചരിതം  ആവേശത്തോടെ പറയുന്ന സഹദേവൻ സാർ.
Image may contain: 1 person
എം ജി സഹദേവൻ സാർ 
"കഥ പറഞ്ഞു കഥ പറഞ്ഞു എന്നെ കഥാകാരൻ ആക്കിയ അമ്മയെ കുറിച്ച് പദ്മരാജൻ പറഞ്ഞത് കേട്ടിട്ടുണ്ട്.
  പാല് പോലെ  നുരഞ്ഞൊഴുകുന്ന കഥകളായും  മെഡിസിൻ പറയാം എന്ന് കാണിച്ചു തന്നത് അവരാണ്.
ഇന്നലെ പാതി പറഞ്ഞു നിർത്തിയൊരു കാര്യം ഉറക്കത്തിന്റെ വൈകല്യങ്ങളെ കുറിച്ച് 
ഉറക്കത്തിന്റെ ശാസ്ത്രം, അതേക്കുറിച്ചു പറയാൻ എന്നെക്കൊണ്ട് കൂടൂല്ല ,അത്രയും ബ്രിഹത്താണത്‌.
ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതിന്റെ കാര്യം , ഉറക്കത്തിൽ എണീറ്റ് നടക്കുന്നതിന്റെ കാര്യം ഒക്കെ മിക്കവരും അറിയും.
അധികം ആരും കേട്ടിട്ടില്ലാത്ത ഒന്നിനെ കുറിച്ച് പറയാം. 
ഓണ്ടിൻ  കേഴ്സ്  (ONDINE CURSE ),ഒരു ശാപത്തിന്റെ കഥ 
നമ്മുടെ ഇതിഹാസങ്ങളിലും ഉണ്ട് ശാപങ്ങളുടെ കഥ. 
ഉർവ്വശീ ശാപം ഉപകാരം ആയി ഭവിച്ച അർജുനൻ.
പ്രണയാഭ്യർത്ഥനയുമായെത്തിയ സുന്ദരിയോട് അർജുനൻ പറഞ്ഞത്രേ 
"  സ്ഥാനം കൊണ്ട് ഭവതി എന്റെ അമ്മയാണ് "
പറഞ്ഞത് സത്യം, 
" നൃത്ത സദസ്സിൽ മാത്രമൊതുങ്ങുന്നില്ലല്ലോ ഭവതിക്കു എന്റെ പിതാവ് ദേവേന്ദ്രനുമായുള്ള സൗഹൃദം"
പക്ഷെ ഈ അവഹേളനം സുന്ദരി പൊറുത്തില്ല 
ആ നിമിഷം മൂപ്പരെ ശപിച്ചു 'ശിഖണ്ഡി' ആക്കി. 
വനവാസകാലത്തു ആളെ തിരിച്ചറിയാതിരിക്കാൻ അത് ഉപകാരം ആയി എന്ന് കഥ 
പുരാണങ്ങളിലും ഇതിഹാസങ്ങളിലും നിന്ന് എത്രയെങ്കിലും കഥാപാത്രങ്ങൾ ഉണ്ടാവും മെഡിസിൻ പഠിക്കുമ്പോ ഉദാഹരണങ്ങൾ ആയി ചൂണ്ടിക്കാട്ടാൻ. ഗ്രീക്ക് പുരാണങ്ങളിൽ നിന്നാണേറെയും. 
പക്ഷെ ഈ കഥ ഗ്രീക്ക് അല്ല. ജർമ്മൻ .
https://upload.wikimedia.org/wikipedia/commons/b/bd/John_William_Waterhouse_-_Undine.JPG
ഒരു ജലകന്യകയുടെ  ശാപമേറ്റൊരാളിന്റെ ഗതികേടാണിവിടെ പറയുന്നത്. 
തന്നെ മറന്നു മറ്റൊരുത്തിയിലേക്കു ആകൃഷ്ടനായ കണവന് കണക്കിന് കൊടുത്തു 
" നിനക്ക് നേരാം വണ്ണം ഉറങ്ങാൻ ആവാതെ പോട്ടെ. ജാഗരാവസ്ഥയിൽ മാത്രമേ നിനക്ക് ശ്വസിക്കാൻ ആവൂ. ഓരോ ശ്വാസവും കണക്കു കൂട്ടി കരുതി കൂട്ടി വേണം. അതേക്കുറിച്ചു ഓർക്കാതിരിക്കുമ്പോ ,ഉറക്കത്തിലേക്കു വീഴുമ്പോ ശ്വാസം നിലക്കും."
ഇത് പുരാണ കഥയിലെ എട് 
പക്ഷെ ,സമാന കാര്യം ഉണ്ട് മെഡിസിനിലും. 
ഉറക്കത്തിൽ ശ്വാസ തടസ്സം ഉണ്ടാവുന്ന കാര്യങ്ങൾ പല കാര്യങ്ങൾ കൊണ്ട് നമ്മൾക്കറിയാം. 
നമ്മളെ വലിച്ചു പറത്തികൊണ്ട് പോവുന്ന കൂര്ക്കംവലിക്കാരെ അറിയാം. അതിന്റെ പാരമ്യത അനുഭവിക്കുന്ന തടിമാടന്മാർ ഒബ്സ്ട്രെക്റ്റീവ് സ്ലീപ് അപ്നിയ എന്ന കാര്യം അറിയാം  
നവജാത ശിശുക്കളിൽ ഇടയ്ക്കു ശ്വാസം നിലക്കുന്ന അപ്നിയ . അതും പതിവ് 
പക്ഷെ ഇവിടെ പറയുന്നത് അത്ര പതിവുള്ള അവസ്ഥ അല്ല ? 
വളരെ എന്ന് വെച്ചാൽ വളരെ വളരെ അപൂർവ്വം ആയൊരവസ്ഥ 
ശ്വാസം നിയന്ത്രിക്കുന്ന തലച്ചോറിലെ സെന്റർ ജന്മനാ ശരിയല്ലാത്ത ചിലരെ കുറിച്ചാണ് 
congenital central hypoventilation syndromes ( CCHS)
നമ്മളുടെ ശ്വസനം എങ്ങനെ നടക്കുന്നു എന്നൊന്ന് നോക്കാം 
ചലനം എന്ന വാക്കു കേൾക്കുമ്പോ നമ്മളുടെ മനസ്സിൽ ആദ്യം വരുന്നത് കൈകാലുകളുടെ ശരീരാവയവങ്ങളിൽ നമ്മളുടെ വരുതിയിൽ ഉള്ള ചലനങ്ങൾ . (volentary movements) 
നാല്കാ ര്യങ്ങൾ ആണിതിനെ അടിസ്ഥാനം. 
  1. മെക്കാനിക്കൽ ലിവറുകളും ഫൾക്രം  ആയി എല്ലുകളും സന്ധികളും. 
  2. വലിഞ്ഞു മുറുകാനും  ആവശ്യത്തിന് അയഞ്ഞു കൊടുക്കാനും പാകത്തിന് മസിലുകൾ . നമ്മുടെ വരുതിയിൽ ഉള്ള മസിലുകൾ 
  3.  അവയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ തലച്ചോറിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന പ്രത്യേക ഭാഗങ്ങൾ 
  4. ഇവയെ ബന്ധിപ്പിക്കുന്ന ഞരമ്പുകൾ 
പക്ഷെ നമ്മൾ അറിയാതെ, നമ്മളുടെ വരുതിയിൽ അല്ലാതെ ചലനങ്ങൾ ഉണ്ട് involentary movements 
  • നമ്മുടെ ഹൃദയം 
  • നമ്മുടെ ശ്വാസോഛ്വാസം 
  • ദഹനേന്ദ്രിയ വ്യവസ്ഥ 
സത്യത്തിൽ ഇവ നമ്മളുടെ അറിവോടെ അല്ല പ്രവർത്തിക്കുന്നതെങ്കിലും തലച്ചോറിന്റെ ഭാഗങ്ങൾ തന്നെ ആണിവയെ നിയന്ത്രിക്കുന്നത് . ഓട്ടോണോമിക് നേർവസ് സിസ്റ്റം എന്ന് പറയും. 
നിയന്ത്രണത്തിന്റെ ഏറ്റവും പ്രധാന ഭാഗം മെഡുല്ല എന്ന ഭാഗം. 
അവിടെ നിന്ന് താഴേക്കിറങ്ങി വരുന്ന ഞരമ്പുകൾ നമ്മൾ അറിയാതെ ഇക്കാര്യങ്ങൾ ഒക്കെ നിയന്ത്രിക്കുന്നു. 
നമ്മൾ ഏറ്റവും ഗഹനമായ വിഷയങ്ങൾ ചിന്തിക്കുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ പരസ്പര ധാരണയോടെ ഇവർ അവരുടെ തൊഴില് ചെയ്തുകൊണ്ടേയിരിക്കും. അവസാന ശ്വാസം വരെ, ഹൃദയത്തിന്റെ അവസാനത്തെ മിടിപ്പ് വരെ 
രസമുള്ള മറ്റൊരു കാര്യം 
മസിൽ എന്നൊരു വസ്തുവേ ഇല്ലാത്ത ചിലരും കൂടി ഉണ്ട് ചലിക്കുന്നതായി നമ്മുട ഉള്ളിൽ 
രക്തത്തിലൂടെ തൊലിയിലൂടെ ഒക്കെ ഒരു തോക്കും പിടിച്ചു കാവൽ പട്ടാളക്കാരായി ഒരു പാട് സെല്ലുകൾ neutrophils ,macrophages  
നമ്മളുടെ ശ്വാസനാളിയിൽ ഒരേ ദിശയിൽ തുഴഞ്ഞു കൊണ്ടേയിരിക്കുന്നു സിലിയ cilia   , ശ്വാസനാളത്തിലെ ഉള്ളിലെ നേരിയ പാടയിൽ ഇളം കാറ്റിൽ ഇളകുന്ന പച്ച നെൽപ്പാടം പോലെ ഇവ ഒരേ ദിശയിൽ ചലിച്ചു കൊണ്ടേയിരിക്കും അവിടെ പതിയുന്ന പൊട്ടും പൊടിയും നീക്കി കളയാൻ 
ഇതൊന്നും ചലിക്കുന്നത് മസിലുകൾ കൊണ്ടല്ല. 
പോട്ടെ പറഞ്ഞു വന്നത് നമ്മളുടെ ശ്വാസത്തെ കുറിച്ച് 
ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതു മാത്രേ  തലച്ചോറ് നിയന്ത്രിക്കുന്നുള്ളൂ. 
പുറത്തേക്കു പോവുന്നത് പാസ്സീവ് ആയി. ഇലാസ്റ്റിക് റീക്കോയിൽ ഓഫ് ലങ് 
മെഡുല്ലയിൽ ഉള്ള സെന്റർ തീരുമാനിക്കും.(only inspiration is active, expiration is passive due to recoil of lung and thoracic cage). 
  1. എത്ര തവണ വലിക്കണം 
  2. എത്ര നേരം ഉള്ളിലേക്ക് വലിച്ചിട്ടു വേണം നിർത്താൻ 
  3. എത്ര ഇടവേളകളിൽ വലിക്കണം 
  4. വലിച്ചു വെച്ച് വിടാതെ പിടിച്ചു വെക്കണോ 
ഇതൊരു കാര്യവും നമ്മൾ അറിയുകയേ വേണ്ട 
അപ്പൊ ഈ ശാപത്തിന്റെ കാര്യം?
ശാപം കിട്ടിയ പാപിയുടെ ഗതി കേടു ?
ഇതിന്റെ മെഡിക്കൽ വേർഷൻ?
 അതായതു മെഡുല്ലയിലെ ഈ സെന്റർ ഈ പണി ചെയ്യുന്നില്ല എങ്കിൽ ?
ഉറങ്ങുമ്പോൾ ശ്വാസം നിലക്കും 
ജീവിക്കണം തുടർന്ന് എങ്കിൽ , കൃത്രിമ ശ്വാസം കൊടുക്കാൻ ഉള്ള സംവിധാനം വേണ്ടി വരും. 
ഇതൊരുക്കിയില്ല എങ്കിൽ മരണംനിശ്ചയം. 
പക്ഷെ ഉറക്കത്തിൽ കൃത്രിമ ശ്വാസവുമായി വർഷങ്ങളോളം ജീവിച്ചവർ ഉണ്ട് ചരിത്രത്തിൽ 
Comments
Popular posts from this blog
കുന്നിമണികൾ
ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?
നെമ്മാറ വല്ലങ്കി