വരട്ടു ചൊറി

പരീക്ഷാ നാളുകളിൽ വായനയും ചർച്ചയും കൊണ്ട് തല പെരുക്കുമ്പോ നമ്മൾ മെല്ലെ പാട്ടിലേക്കോ കഥയിലേക്കോ വഴി മാറും. പതിയെ തലയണയിലേക്ക് ചാരി കണ്ണടച്ചൊരു പാട്ടിന്റെ വരികൾ ആസ്വദിക്കും . ഇഷ്ട്ടപ്പെട്ട പുസ്തകത്തിന്റെ താളുകൾ ആവും ചിലർക്ക് ബാറ്ററി റീചാർജ്ജിങ്ങിനുള്ള വഴി. അത്തരത്തിൽ ഒരു പഴം കഥ ആവാം ഇന്ന്. ഇതൊരു പഴം കഥ. കെട്ടു കഥയല്ല. സ്വന്തം അനുഭവകഥ. പടിഞ്ഞാറ്റയിൽ നിലവിളക്കും കൊളുത്തി ,വെറ്റിലയും അടക്കയും വെച്ച് കാരണവന്മാരുടെ കാലും പിടിച്ചു തലയിൽ കൈവെച്ചു അനുഗ്രഹവും വാങ്ങി ഒരു സ്വപ്നവഴിയിലേക്കു കാലെടുത്തു വെച്ച ദിവസം. എഴുപത്തി ആറു ഒക്ടോബർ മാസം മൂന്നാം തീയതി വൈകീട്ട് ദേവഗിരി ബസ്സിറങ്ങി. കയ്യിൽ വലിയൊരു തകര പെട്ടി ആയിരുന്നു. .സൂട്ട്കേസ് എന്നൊന്നും പറയണ്ട ,സ്റ്റൈലൻ തകരപ്പെട്ടി തന്നെ. നല്ലൊരു കൈപ്പിടിയും.പച്ച നിറത്തിൽ. അത്യാവശ്യത്തിനുള്ളതൊക്കെ അതിൽ . പെട്ടിക്കു പുറത്തു ഒരു കോസടി മാത്രം . ദേവഗിരിയിൽ ബസ്സിറങ്ങി കാക്കകൾ കലപില കൂട്ടുന്ന ഒരു സന്ധ്യക്ക് ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലൂടെ വിടർന്ന കണ്ണുകളോടെ നടന്നു. കണ്ടതെല്ലാം പുതുമകൾ. മൂന്നാം ബ്ലോക്കിൽ കൊണ്ട് ചെന്നെത്തിച്ചു ഒപ്പമുള്ളയാൾ ...