AMYLASE RICH FOOD



കുഞ്ഞുങ്ങൾക്ക് കാട്ടിയാഹാരം കൊടുക്കേണ്ട രീതികളെ കുറിച്ച് പറയാനല്ല ഈ കൊച്ചു കുറിപ്പ്.ഇൻഫോക്ലിനിക്കിൽ അതേക്കുറിച്ചു നന്നായി പ്രതിപാദിക്കപ്പെട്ടു എന്നത് കൊണ്ട്.ഇവിടെ പറയുന്നത് ഒപ്പം ചേർത്ത് വായിക്കേണ്ട ഒരു കൊച്ചു കാര്യം മാത്രം.
ദൃശ്യമാധ്യമങ്ങളുടെ നല്ല വശങ്ങളെക്കാൾ ചീത്ത വശങ്ങൾ ആണ് നമ്മൾ മലയാളികൾ ഏറ്റുവാങ്ങുന്നത്. "ഇത് തന്നെ തഞ്ചം" എന്ന രീതിയിൽ കച്ചവട ഭീമന്മാരും പരസ്യക്കാരും.
കുഞ്ഞുങ്ങൾ 'ഭീമനെ പോലെ കരുതരാക്കുന്ന  ', അവരെ 'ബുദ്ധിരാക്ഷസന്മാർ ആകുന്ന ' എളുപ്പ മാർഗ്ഗങ്ങൾ കാട്ടി വഴിതെറ്റിക്കുന്നു അവർ നമ്മളെ..
ബേബി ഫുഡിനും വിറ്റാമിനുകൾക്കും പുറകിൽ പായാതെ ഇത്തിരി നേരം ചെലവഴിച്ചാൽ കാശും ലാഭം കുഞ്ഞുങ്ങൾ ഇപ്പറയുന്നതിനേക്കാൾ ആരോഗ്യത്തോടെ വളരുകയും ചെയ്യും.
  • കാട്ടിയാഹാരം തുടങ്ങേണ്ടത് ,ആറു മാസത്തിൽ. അത് വരെ മുലപ്പാൽ മാത്രം 
  • കാട്ടിയാഹാരം നമ്മുടെ നാട്ടിലും വീട്ടിലും കിട്ടുന്ന കാര്യങ്ങൾ ഉപയോഗിച്ച് നമ്മൾ തന്നെ ഉണ്ടാക്കുന്നത് ഏറ്റവും നല്ലതു.
  • അതാവട്ടെ പതിയെ  പതിയെ രുചിയും അളവും ഒക്കെ മാറ്റം വരുത്തി,കുട്ടി ആസ്വദിച്ചു കൊണ്ട് വേണം.അരിയും പയറുവർഗങ്ങളും ഒന്നിച്ചു ആവാം.
  • ഇങ്ങനെ ചെയ്യുമ്പോൾ ചെറിയൊരു പോരായ്മ ഉണ്ടാവുന്നത് അതിന്റെ അളവും കൊഴുകൊഴുപ്പും ( viscocity ആണിവിടെ ഉദ്ദേശിച്ചത്). അതിൽ നിന്ന് കിട്ടുന്ന ഊർജ്ജത്തെ ഒത്തു നോക്കുമ്പോൾ അളവ് ഒരു പാട് കൂടുതൽ വേണം ഓരോ തവണയു.പെട്ടെന്ന് വയറു നിറഞ്ഞു പോവും. കട്ടി ഇത്തിരി കൂടും.അതിനൊരു പരിഹാരം ആണ് അമൈലേസ് റിച്ച ഫുഡ് (Amylase rich food ) 

അമൈലേസ് റിച്ച ഫുഡ് (Amylase rich food )

പേര് കേട്ട് ഭയക്കേണ്ട.
കോഴി വാങ്ങാൻ പോയാൽ ചിലപ്പോ അവിടെ 'ചെറുബാല്യക്കാരൻ  കോഴികൾ കിട്ടാൻ ബുദ്ധിമുട്ടും. മിക്കവരും മൂന്നര കിലോയുള്ള 'മുതുക്കന്മാർ'. ബ്രോയിലർ ആണെങ്കിൽ ഒരുവിധം ഒപ്പിക്കാം.വേവും. നാടൻ 'തന്തമാർ' ആണെങ്കിൽ വീട്ടിൽ പുക്കാറാകും.അടുപ്പത്തു വെച്ചിട്ടു വേവാൻ ഒരു മണിക്കൂർ പോരാ.കുക്കറിൽ നാല് വിസിൽ ആയാലും വെന്തു കിട്ടൂലാ.ഒടുക്കം ശ്രീമാൻ 'തിലകന്റെ കഥാപാത്രം' ചെയ്ത പോലെ എണീറ്റ് നിന്ന് തൊഴേണ്ടി വരും.തന്നെക്കാൾ മൂത്തവരെ ബഹുമാനിക്കാൻ.
അതിനൊരു പോംവഴി ചെയ്യാറുണ്ട് നമ്മൾ .അടുപ്പത്തു വെക്കും മുൻപ് ഇറച്ചിയിൽ പപ്പായ മുറിച്ചു അതിന്റെ പാല് ഇറ്റിച്ചു  ഇത്തിരി നേരം വെക്കുക എന്ന രീതി. എളുപ്പം വെന്തു കിട്ടും. അവിടെ പ്രവർത്തിക്കുന്നത് ഒരു എൻസൈം ആണ് പാപെയിൻ.
Image result for papain
https://goo.gl/images/aWW63o

അത് പോലൊരു ട്രിക്ക് ആണിവിടെ.
അന്നജ തന്മാത്രകളെ മുറിച്ചു കൊച്ചു കഷ്ണങ്ങൾ ആക്കുന്ന ഒരു എൻസൈം.അമൈലേസ്(AMYLASE ).
നമ്മൾ ഉണ്ടാക്കുന്ന കുറുക്കിൽ ഒരിത്തിരി ഇട്ടു കൊടുത്താൽ മതി.നേരത്തെ പറഞ്ഞ പോരായ്മകൾ പരിഹരിക്കപ്പെടും.കൊഴുപ്പു കുറഞ്ഞു എളുപ്പം ദഹിക്കുന്ന ഊർജ്ജം കൂടിയ ഒന്നായി മാറും.

എങ്ങനെ ഉണ്ടാക്കും?

നമ്മൾക്ക് കിട്ടുന്ന ഏതെങ്കിലും പയറുവർഗം എടുത്തു മുളപ്പിക്കുക.

എട്ടു മണിക്കൂർ വെള്ളത്തിൽ ഇട്ടു വെച്ച ശേഷം ഒരു തുണി എടുത്തു കിഴി കെട്ടി വെക്കുക.ഒരു ദിവസം കൊണ്ട് മുളപൊട്ടും.അതെടുത്തു ഒരു പകൽ വെയിലത്തിടുക.ഇത്തിരി കൂടി വെള്ളം വറ്റാൻ ഒന്ന് ചൂടാക്കാം.മുളകൾ കൈകൊണ്ടു പെറുക്കി മാറ്റി.പൊടിച്ചു നന്നായി അടച്ചു വെക്കുക.ഇത് മൂന്നു മാസത്തോളം ഉപയോഗിക്കാം.
ഓരോ പ്രാവശ്യവും കൊടുക്കാൻ കുറുക്കു ഉണ്ടാക്കുമ്പോ ഒരു ടീസ്‌പൂൺ ഇതൊപ്പം ചേർത്താൽ മതി.ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ.ഈ പൊടി കൊണ്ട് കുറുക്കു ഉണ്ടാക്കാൻ അല്ല പറഞ്ഞത്.കുറുക്കു ഉണ്ടാക്കുമ്പിൾ അതിത്തിരി ചേർത്ത് തയ്യാറാക്കാൻ.


Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി