injury prepuse



ഇന്ന് പറയാൻ പോകുന്ന കാര്യം ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്.
വെറും ആണുങ്ങളല്ല.നല്ല എണ്ണം പറഞ്ഞ ”കല്യാണയന്ത്രമുള്ളവർ.
അളവിലോ നീളത്തിലോ ശരിക്കും വേണ്ടതിൽ ഇത്തിരി എങ്കിലും കുറവുള്ളവർക്കു വേണ്ടി അല്ല ,
അഗ്രചർമ്മം അതേ പടി നിലനിർത്തുന്നവർക്കു വേണ്ടി ഉള്ള കുറിപ്പ്.
സ്ത്രീജനങ്ങൾ വായിച്ചെന്നു കരുതി തെറ്റില്ല. കാര്യം ഇത്തരം ആണുങ്ങളുടെ അമ്മമാർ ആവുമല്ലോ ഇവരിൽ എല്ലാരും.

ഇനി കാര്യത്തിലേക്കു 

എഴുതുന്ന ആളുടെ കുട്ടിക്കാലത്തു സ്‌കൂൾ തുറക്കുമ്പോ രണ്ടു കുപ്പായവും ട്രൗസറും കിട്ടും. അടുത്ത സ്‌കൂൾ തുറക്കുന്നത് വരെ അത് കൊണ്ട് മാനേജ് ചെയ്തോളണം.
.ട്രൗസർ മിക്കപ്പോഴും നല്ല കട്ടിയുള്ള കാക്കി ആവും.
കുട്ടിയും കോലും തലപ്പന്തും ഒക്കെ ഉള്ള കളികളിൽ ഓട്ടവും ചാട്ടവും ആണ് കൂടുതൽ .
ചെറിയ പ്രായത്തിൽ ഗോട്ടിയാണ് പഥ്യം. പയറുമണിയുടെ
വലിപ്പമുള്ള കല്ലുകൾ കൊച്ചു കുഴികളിൽ ഇട്ടു പോവുന്ന കളിയുണ്ട് .അങ്ങനെ നിലത്തിരുന്നുള്ള കളിയാണെങ്കിൽ നടുവിലൂടെയോ വശങ്ങളിലൂടെയോ ഏറെ താൽപ്പര്യത്തോടെ ഈ കാഴ്ചകൾ കാണാൻ ഒരാൾ തലപൊക്കി നോക്കുന്നുണ്ടാവും.
കളിയുടെ വാശിയിൽ അതൊക്കെ ആര് കാര്യമാകുന്നു.
സ്‌കൂൾ പൂട്ടാറാവുമ്പോഴേക്കും രണ്ടു ചന്തിക്കും ഓട്ട ഉണ്ടാവും. കീറലും ഒരു പാട് തുന്നലും
ഒന്നും വലിയ കുറവായി ആരും കണക്കാക്കാറില്ല .
.ഒരു കാര്യം കൂടി ഇടയിലുള്ള കുടുക്കുകൾ മിക്കപ്പോഴും നാലഞ്ചു മാസത്തെ ആയുസ്സേ കാണൂ .ഒന്ന് രണ്ടു തവണ ഒക്കെ അത് തുന്നി വെക്കും .അതും കഴിഞ്ഞാൽ പിന്നെ മറ്റെന്തെങ്കിലും ചരടും വള്ളിയും ഒക്കെ കൂടിയുണ്ടാകും ഒരു പിടുത്തതിന്.

നമ്മുടെ നാട്ടിൽ  കുടുക്കിനു പകരം സിബ് വന്നതെന്നാണെന്നു നല്ല ഓർമ്മയില്ല.

ആദ്യമൊക്കെ ലെതർ ബാഗുകൾ അടക്കാൻ ഉപയോഗിച്ച് കണ്ടു പിന്നെ ആണ് അത് വസ്ത്രങ്ങളിൽ കണ്ടു തുടങ്ങിയത്.
മെഡിക്കൽ കോളേജിൽ ചേർന്ന വർഷങ്ങളിൽ ഒക്കെ പാന്റിനു കുടുക്കുകൾ ആയിരുന്നു.അത് കഴിഞ്ഞാണ് ട്രൗസറിലും പാന്റിലും നിന്നൊക്കെ കുടുക്കുകൾ അപ്രത്യക്ഷം ആയതും വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ സിബുകൾ കയറിക്കൂടിയതും.
ആദ്യമൊക്കെ അത് നല്ല സുഖം ആയിരുന്നു ഇത് .
രണ്ടു തവണ അക്കിടി പറ്റിയപ്പോ ഴാണ് ഇതിന്റെ ശരിക്കുള്ള “ മധുരം “അനുഭവിച്ചത്‌.
ബെല്ലടിക്കും മുൻപ് "കാര്യം സാധിച്ചു " തിരിയെ എത്താനുള്ള തിടുക്കത്തിൽ ഒരു വലിയാണ്
“അയ്യോ “ എന്ന് ഉച്ചത്തിൽ നിലവിളി . അത് പക്ഷെ പാതിയിൽ നിർത്തും. രണ്ടാമതൊരാളോട് പറയാൻ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമായാണ് കൊണ്ട്,പല്ലു കടിച്ചു സഹിക്കും.കണ്ണിൽ നിന്ന് പൊന്നീച്ച പറക്കും
മിക്കപ്പോഴും ഇത്തിരി നേരത്തെ ചെറിയ കസർത്തു കൊണ്ട് തൊലിയും സിബ്ബും വേർപെട്ടു കിട്ടും.ചിലപ്പോ ഒരിത്തിരി തൊലി സിബിനോടൊപ്പം പോവും ,. രണ്ടു ദിവസത്തേക്ക് നീറ്റലും ബാക്കി.
ഇപ്പറഞ്ഞത് അപൂർവമായ കാര്യം അല്ല.ആരും പുറത്തു പറയുന്നില്ല എന്നേ ഉള്ളൂ.ലോകത്തെമ്പാടും ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇത് അനുഭവിച്ചില്ലാത്തവർ ചുരുങ്ങും. ഞാൻ നേരത്തെ പറഞ്ഞ ആണുങ്ങളുടെ കാര്യം ആണ് പറഞ്ഞത് കേട്ടോ
വന്നു വന്നു ഇതിപ്പോ ഞങ്ങള് ചെറുപ്പക്കാർക്ക് മാത്രമുള്ള പ്രശ്നം അല്ല
എൽ കെ ജി തൊട്ടു മേലോട്ടുള്ള ലർക്കും ഈ അക്കിടി പറ്റി എടുത്തോണ്ട് കൊണ്ട് അത്യാഹിത വിഭാഗത്തിൽ എത്തുന്നുണ്ട്
അടിയിൽ ഒരു ഇത്തിരിക്കുഞ്ഞൻ ഷഡ്ഢി ഇടാതെ സിബ്ബ് ഇട്ടു സ്റ്റെയിലിൽ സ്‌കൂളിൽ എത്തി ,ശ്രദ്ധിക്കാതെ ഒരു വലി.
കരഞ്ഞു വിളിച്ചു ആകെ ബഹളമയം.
പിന്നെ അവിടെ തൊടീക്കില്ല .എന്നിട്ടു വേണ്ടേ നേരെയാക്കാൻ.
വേറെ ചിലപ്പോ അവിടത്തെ മുറിവൈദ്യന്മാർ ആരെങ്കിലും ഒക്കെ വേണ്ടാത്ത കസർത്തു കളിച്ചു “വെളുക്കാൻ തേച്ചത് പാണ്ടായി” എന്ന അവസ്ഥയും ആവും.പിടിയും വലിയും കൂടി വിലപ്പെട്ട അഗ്രചർമ്മം ബാലികഴിക്കേണ്ടി വരാറുണ്ട്.
ഓർക്കുക

അഥവാ ഇങ്ങനെ പെട്ടാൽ 

കഴിയുന്നതും അങ്ങോട്ടോ ഇങ്ങോട്ടോ വലിച്ചു കൂടുതൽ വഷളാക്കാതെ പീഡിയാട്രിക് സർജ്ജറിയിൽ കൊണ്ട് വരണം.
കല്യാണ യന്ത്രത്തിന് പരിക്ക് പറ്റാതെ സിബ്ബ് എടുത്തുകളയുന്ന ഒരു വിദ്യ ആണിവിടെ വരച്ചു കാട്ടിയിരിക്കുന്നതു.
ഈ ടെക്നിക് ഡൽഹിയിൽ ഒരു സർജൻ സതീഷ് ചന്ദ്ര മിശ്ര (Satish kumar Mishra )എന്നൊരാളിന്റെ ആണ്.

വാലറ്റം

ആൺ കുട്ടികളുടെ ട്രൗസറിൽ സിബ്ബ് ആണെങ്കിൽ ഉള്ളിൽ ഒരു കുഞ്ഞി ഷഡ്ഢി ഒരുറപ്പിനു നല്ലതാണു.
വരും നാളുകളിൽ എങ്കിലും ഇക്കാര്യത്തിൽ പുതിയ കണ്ടുപിടുത്തങ്ങൾക്കു വഴിയൊരുങ്ങും എന്ന് സ്വപ്നം കാണാം നമ്മൾക്ക്."അഗ്രചർമ്മം പെട്ടുപോവാത്ത സിബ്ബ്"




Comments

Popular posts from this blog

കുന്നിമണികൾ

scarabiasis

നെമ്മാറ വല്ലങ്കി