കുന്നിമണികൾ
കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളിൽ ഉടക്കും .അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ , ഒന്ന് തലോടാൻ, കൈകളിൽ ഇട്ടമ്മാനമാടാൻ. തീരെ ചെറിയ കുട്ടികൾ ആണെങ്കിൽ നേരെ വായിലേക്ക് കൊണ്ട് പോവും . കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ ,ജീവൻ ഉള്ളവയും ഇല്ലാത്തവയും നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണം എന്നില്ല . എന്താണാവോ പ്രകൃതി ഇങ്ങനെ ഒരു പറ്റിപ്പ് നടത്തുന്നത് . സ്വഭാവം കൊള്ളാത്തതിനെയും ഇത്തിരി വിഷം ഉള്ളതിനേയും ഒക്കെ വികൃത രൂപത്തിൽ ഉണ്ടാക്കി വെച്ചിരുന്നു എങ്കിൽ നമ്മൾ തിരിഞ്ഞു നോക്കാതെ പോയേനെ.നമ്മളിൽ പലരും രക്ഷപ്പെട്ടേനെ . എണ്ണി പറയാനും അടുക്കി പെറുക്കി പറയാനും ആണെങ്കിൽ ഒരു പാടുണ്ട്. അതൊന്നുമല്ല കടന്നു വന്ന വഴികളിൽ എപ്പോഴൊക്കെയോ കണ്ട കാഴ്ചകൾ ,അനുഭവങ്ങൾ അവ മനസ്സിനേൽപ്പിച്ച നോവുകൾ /സന്തോഷങ്ങളും .അവയിലെല്ലാം മേലെ അവയിൽ നിന്ന് പഠിച്ച പാഠങ്ങൾ ആണിവിടെ പങ്കു വെക്കുന്നത് . കുട്ടിയായിരിക്കുമ്പോ വാരിക്കളിച്ച നിറങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നത് മഞ്ചാടി മണികൾ ആണ് .കൈയ്യിൽ ഒളിപ്പിച്ചു ഒറ്റയും ഇരട്ടയും കളിച്ച , കൈവെള്ളയിൽ വാരിയെടുത്തു നിലത്തു തൂവിയ ചോരത്തുള്ളികൾ . കുട്ടിക്ക...
Comments
Post a Comment