ഫ്ലൂ വാക്സിനെക്കുറിച്ചു





കുട്ടിക്കാലത്തു മഴ തുടങ്ങുന്നതും സ്‌കൂൾ തുറക്കുന്നതും മിക്കപ്പോഴും ഒരേ ദിവസം ആവും.ആ മാസം തന്നെ മിക്കപ്പോഴും ഒരു മൂന്നാലു ദിവസത്തെ പനിച്ചു കിടപ്പും ഓർമ്മയിൽ ഉണ്ട്. സ്‌കൂളിൽ പോണ്ടാത്തതു കൊണ്ട് പുതപ്പിനിടയിൽ ചുരുണ്ടു കൂടിയുള്ള കിടപ്പിനൊരു സുഖം ഉണ്ട്. കുറഞ്ഞോ കുറഞ്ഞൊന്നും ആധി പിടിച്ച അമ്മയുടെ കൈകൾ നെറ്റിയിൽ തൊട്ടു നോക്കുന്നത് അറിഞ്ഞിട്ടും അറിയാതെ കിടക്കും.പ്ലാവില കൊണ്ട് ചൂടുള്ള കഞ്ഞിയും പപ്പടവും, അത് കഴിഞ്ഞും പായിലേക്കു. നാലാം ദിവസം സ്‌കൂളിലേക്ക് പോയാലും ക്ഷീണം വിട്ടു പോവാൻ പിന്നെയും രണ്ടാഴ്ച എടുക്കും.

ഫ്ലൂ എന്ന വാക്ക് കേട്ടത് പിന്നെ എത്രയോ കഴിഞ്ഞു. 

ടീവിയും ചാനലും ഒക്കെ വന്നപ്പോ ജൂൺ മാസത്തിലെ സ്ഥിരം കലാപരിപാടി ആയ ചാനൽ ചർച്ചകളും പനിക്കെടുതികളും ,ഓരോ കൊല്ലവും ആവർത്തനങ്ങൾ.

രണ്ടായിരത്തി ഒൻപതിൽ ആണ് H1 N 1 എന്നയിനം ഫ്ലൂ ലോകത്താകെ പടർന്നു പിടിച്ചു മരണം വിതക്കുന്ന അറിഞ്ഞത്. ആ ഭീതി ഒരു പരിധി വരെ വിട്ടു മാറിയതായിരുന്നു. പക്ഷെ ഈ കൊല്ലം അതിന്റെ ഗൗരവം ഇത്തിരി കൂടി. ഇന്ന് വരെ ഉള്ള കണക്കെടുത്താൽ ഏകദേശം അറുന്നൂറ്റി അൻപതിലധികം കേസുകൾ ഈ കൂടിയ ഇനം ഫ്ലൂ ഉണ്ടായി കേരളത്തിൽ നാല്പതു ജീവനുകൾ കൊത്തിയെടുത്തു കൊണ്ട് പോയി.

നല്ല ആരോഗ്യമുള്ളവർ അല്ല ഇതിനടിപ്പെടുന്നത്.


  1. പ്രായമുള്ളവർ ,
  2. കൊച്ചു കുട്ടികൾ 
  3. ഗർഭിണികൾ 
  4. പ്രമേഹരോഗികൾ 
  5. കിഡ്നിക്കോ കരളിനോ അസുഖം ഉള്ളവർ, 
  6. രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടവർ . 
  7. ഇപ്പറഞ്ഞതിൽ അവസാനത്തെ കൂട്ടർ പലപ്പോഴും കാൻസർ ചികിത്സ എടുക്കുന്നവർ ആവാം.തുടർച്ചയായി സ്റ്റിറോയിഡ് മരുന്നുകൾ കൂടിയ അളവിൽ കഴിക്കുന്നവർ ആകാം
ഭാഗ്യം , നിപ്പ പോലെ നമ്മൾ നിസ്സഹായരായി ഇത് നോക്കിയിരിക്കേണ്ടി വരുന്നില്ല.മേലെ പറഞ്ഞ കൂട്ടർക്ക് നേരത്തെ കണ്ടു മരുന്ന് കൊടുത്തു തുടങ്ങിയാൽ അതീവ ഗൗരവ അവസ്ഥയിലേക്ക് എത്തുന്നത് തടയാം.മരണം തടയാം

ഇന്നിവിടെ പറയുന്നത് അതിന്റെ ചികിത്സാ വിധിയെ കുറിച്ചല്ല.

അത് വ്യക്തമായി മനസ്സിലാക്കാൻ  ഈ ലിങ്ക് ക്ലിക് ചെയ്യുക 


ഇൻഫ്ലുൻസ എന്ന ഫ്ലൂ തടയാൻ വാക്സിൻ ഉണ്ട്.

ഒരു കാര്യം ഓർക്കുക ഇത് ഹീമോഫിലസ് ഇൻഫ്ലുൻസ വാക്സിൻ അല്ലെങ്കിൽ നമ്മൾ അറിയുന്ന ഹിബ്ബ്‌ വാക്സിൻ അല്ല.
നമ്മുടെ ദേശീയ പ്രതിരോധ പട്ടികയിൽ കൂടി സൗജന്യമായി കിട്ടുന്നതും അല്ല.വില കൊടുത്തു വാങ്ങേണ്ടത്. 
ഈ വാക്സിനൊരു കുഴപ്പം ഉണ്ട്. ഓരോ കൊല്ലവും ആവർത്തിക്കേണ്ടി വരും കാരണം ഓരോ കൊല്ലവും ഉണ്ടാവുന്ന ഫ്‌ളുവിന്‌ കാരണം ആയ വൈറസ് പഴയ ആളിൽ നിന്ന് ഇത്തിരി വേറിട്ട വ്യക്തിത്വം ഉള്ള ആൾ ആവും.
ഒരു ഡോസിന് ഏതാണ്ട് അറുന്നൂറു രൂപ ആവും.
നമ്മൾ ഉപയോഗിക്കുന്ന വാക്സിൻ ട്രെവലന്റ് കിൽഡ് വാക്സിൻ (Trivalant killed vaccine ) ആണ്. ട്രെവലന്റ്റ് എന്ന് പറഞ്ഞാൽ മൂന്നു തരം വൈറസ്സുകൾക്കു എതിരെ. H1N1, കൂടാതെ മറ്റു രണ്ടിനം കൂടി പ്രതിരോധിക്കുന്ന എന്ന് മനസ്സിലാക്കിയാൽ മതി.
Killed vaccine കൂടാതെ  Live atteneuated virus vaccine ഉണ്ട്  , ഇത് കൂടാതെ 
ഈയിടെ ആയി നാലിനത്തിനെതിരെ പ്രതിരോധം നൽകുന്ന ഒരു വാക്സിൻ (tetravalant vaccine )ഇറങ്ങിയിട്ടുണ്ട് . ആയിരത്തി അഞ്ഞൂറോളം രൂപ വിലയുണ്ട് ഇതിനു . അത്രയ്ക്ക് ആവശ്യം ഉണ്ടോന്നു ചോദിച്ചാൽ ,,, ഇല്ല 

അപ്പൊ കൊടുക്കുന്ന രീതി ? 


മഴ തുടങ്ങുന്നതിനു മുൻപ് മെയ് മാസം ആവും നല്ലതു

  • ആറു മാസം പ്രായം ഉള്ള കുഞ്ഞുങ്ങൾതൊട്ട് മൂന്നു വയസ്സുള്ള കുഞ്ഞുങ്ങൾക്ക് വരെ പാതി ഡോസ് , അതായത 0 .25 മില്ലി,ഒരു മാസം ഇടവിട്ട് രണ്ടു തവണ.
  • മൂന്നു വയസ്സ് തൊട്ടു ഒൻപതു വയസ്സ് വരെ ഉള്ളവർക്ക് 0 .5 മില്ലി ഒരു മാസം ഇടവിട്ട് രണ്ടു തവണ.
  • പത്തുവയസ്സോ അതിനു മേലെ ഉള്ളവരോ ആണെങ്കിൽ 0.5 മില്ലി ഒറ്റ തവണ.മേലെ പറഞ്ഞ ആളുകൾ പ്രത്യേകിച്ച് പ്രായമുള്ളവർ ഇതെടുക്കുന്നതു നന്നാവും 
ഓരോ കൊല്ലവും പുതിയ സ്‌ട്രെയിൻ വരുന്നത് നോക്കി എടുക്കണം 

ഇതിനു റിയാക്ഷൻ ?

മുട്ട അലർജി ഉള്ളവരിൽ ചിലർക്ക് ചിലപ്പോ വാക്സിനും അലർജി സാധ്യത ഉണ്ട്. അങ്ങനെ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ വെച്ചെടുക്കുകയും ഇത്തിരി നേരം അവിടെ തങ്ങുകയും ചെയ്യണം.
മിക്കപ്പോഴും ഈ കാരണം കൊണ്ട് മാത്രം വാക്സിൻ എടുക്കാതെ ഒഴിവാക്കേണ്ടി വരാറില്ല

ഇനി സംശയങ്ങൾ ചോദിക്കാം 







Comments

  1. Trivalent വാക്സിൻ ഇപ്പോൾ കിട്ടാനുണ്ടോ സാർ?

    എല്ലാ ആരോഗ്യ പ്രവർത്തകരും വാക്സിൻ എടുക്കേണ്ടതുണ്ടോ?

    ReplyDelete
  2. Trivalent വാക്സിൻ ഇപ്പോൾ കിട്ടാനുണ്ടോ സാർ?

    എല്ലാ ആരോഗ്യ പ്രവർത്തകരും വാക്സിൻ എടുക്കേണ്ടതുണ്ടോ?

    ReplyDelete
    Replies
    1. Yes.many brands..
      If possible , better to take

      Delete
  3. Why quadrivalent vaccine has not much benefit Sir??

    ReplyDelete
    Replies
    1. i did nt say it is not good.
      It contains an additional strain of B influenza vaccine. The extra cost for this minor advantage is too much . Additiona thousand rupees.
      We are not sure this strain of B influenza is prevalant here

      Delete

Post a Comment

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി