കുഞ്ഞാമിന

എതിരെ ഇട്ട കസേരകളില്‍ ബഷീറും ഫാത്തിമയും. മുഖത്തോട് മുഖം നോക്കി, പറയാനുള്ളത് കേള്‍ക്കാനിരുന്നു. തിരിച്ചൊന്നും ഒന്നും പറയാനില്ലാതെ. പറയട്ടെ, മനസ്സ് പെയ്തൊഴിയട്ടെ. കുഞ്ഞാമിന എന്റെ അരികിലേക്ക് ഇത്തിരി മാറി മേശ തൊട്ടു നിന്നു. അവളുടെ ശ്രദ്ധ മുഴുവന്‍ എന്റെ കഴുത്തിലെ സ്റെതസ്കൊപ്പിലെക്കും മുന്‍പിലെ നിറമുള്ള ലെറ്റര്‍ പാഡിലേക്കും. ഏതോ മരുന്ന് കമ്പനിക്കാരന്‍ തന്ന ലെറ്റര്‍ പാഡ്. അതിന്റെ കവറില്‍ ഒരു കൊച്ചു കുട്ടിയുടെ കളര്‍ ഫോട്ടോ. ലെറ്റര്‍ പാട് തുറന്നു ആദ്യത്തെ പേജു മറിച്ചു അവളുടെ മുന്‍പില്‍ വെച്ചു, പേന തുറന്നു കൈയ്യില്‍ കൊടുത്തു. ആദ്യം അവളെ കളിയാക്കുകയാണോ എന്ന വിശ്വാസ കുറവ് ,സംശയത്തോടെ പിന്നെ പേന വാങ്ങി കുത്തി കുറിക്കാന്‍ തുടങ്ങി. വരകളുടെ അക്ഷരങ്ങളുടെ ലോകത്തേക്ക്. " കുഞ്ഞാമിന ബഷീര്‍ , സെക്കന്റ് സ്റ്റാന്‍ഡേര്‍ഡ് ബി. " തിരക്ക് കുറഞ്ഞൊരു ദിവസം ഒരു ഇടവേളയില്‍ കതകില്‍ മുട്ടി കടന്നു വന്നവര്‍. എ.ആര്‍.ടി. സെന്ററിലെ കൌന്സലിംഗ് സെഷന്‍ കഴിഞ്ഞു അറിയാനുള്ളതു ഏറെയും അറിഞ്ഞു പറയാനുള്ളത് പരപ്പും പറഞ്ഞു തിരിച്ചു പോകും വഴിക്ക് എന്നെ കാണാന്‍ വന്നതാണവര്‍. എന്നെ കാണേണ്ട ആവശ്യം ഇല്ലായിരുന്നു. പ...