നവജാതശിശുക്കൾ - തീവ്രപരിപാലനവിഭാഗം (Neonatal ICU)
നവജാതശിശുവിഭാഗത്തിൽ അഡ്മിറ്റ് ആയി അനേകദിവസങ്ങൾ കിടക്കേണ്ടി വരുന്ന ചില കുഞ്ഞുങ്ങൾ ഉണ്ട്. ഒരു മാസം നൂറോളം കുഞ്ഞുങ്ങൾ. മാസം തികയാത്തവരും തൂക്കക്കുറവുള്ളവരും ആണേറെയും. അണുബാധയും മഞ്ഞപ്പിത്തവും മറ്റൊരു പാട് അവസ്ഥകളും. ആ കുഞ്ഞുങ്ങൾക്കൊപ്പം മിക്കപ്പോഴും സിസ്റ്റർമാർ തന്നെ ആവും.മുല വലിച്ചു കുടിക്കുന്നവരുണ്ട്.. കുടിക്കാൻ ത്രാണിയില്ലാത്തവർക്കു പിഴിഞ്ഞെടുത്തു കൊടുക്കും.റേഡിയൻറ് വാർമറിന്റെ ചൂട് പറ്റി കിടക്കുന്നവരെ ഒന്നെത്തി നോക്കി തിരിയെ വന്നു കട്ടിലിൽ കിടക്കുന്നവർ. കങ്കാരൂ ബാഗ് എന്ന കുപ്പായത്തിനിടയിൽ നെഞ്ചോട് ചേർത്ത് ചൂടും മനസ്സും കൊടുക്കുന്നവർ.കയ്യെത്തും ദൂരത്തു മിടിക്കുന്ന ഒരു ഹൃദയത്തോടൊപ്പം സ്വന്തം ഹൃദയ താളം പങ്കിടുന്നവർ. ഒന്ന് മയങ്ങിപ്പോയാലും സ്വപ്നത്തിലും കുഞ്ഞിനെ തന്നെ കാണുന്നവർ. നേഴ്സറിയിൽ ഒരു പാട് നേരം ചിലവഴിക്കുന്നവർ ഈ അമ്മമാർക്ക് കേൾക്കാനും കാണാനും ഉണ്ടാക്കിയ കൊച്ചു വിഡിയോ ആണിത്. ആദ്യം ഓഡിയോ ആയി റെക്കോർഡ് ചെയ്തു ഇത് വിഡിയോ ആക്കി തന്നത് എന്റെ സുഹൃത്ത് നിശാന്ത് നാൽപ്പതു മിനുട്ട് നീളം ഉള്ള വിഡിയോ മുഴുവൻ കേട്ട് തീർക്കാൻ ഇത്തിരി ബുദ...